Asianet News MalayalamAsianet News Malayalam

'എഐ ക്യാമറ ഫൈനുകള്‍ അടക്കാന്‍ ഉദ്ദേശമുണ്ടോ?' 'വളരെ എളുപ്പ മാര്‍ഗം', വിവരിച്ച് എംവിഡി

ഡെബിറ്റ്, ക്രെഡിറ്റ്, യുപിഐ മാര്‍ഗങ്ങളിലൂടെ ചലാനുകള്‍ അടയ്ക്കാമെന്ന് എംവിഡി.

mvd says how to pay kerala traffic fines joy
Author
First Published Oct 20, 2023, 3:45 PM IST

തിരുവനന്തപുരം: എഐ ക്യാമറ മുഖാന്തിരം ലഭിച്ച ഫൈനുകളും മറ്റ് ഇ ചലാനുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എങ്ങനെ അടയ്ക്കുമെന്ന് വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. എം പരിവാഹന്‍ ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ചലാനുകള്‍ അടയ്ക്കാമെന്നാണ് എംവിഡി പറയുന്നത്. ഡെബിറ്റ്, ക്രെഡിറ്റ്, യുപിഐ മാര്‍ഗങ്ങളിലൂടെ ചലാനുകള്‍ അടയ്ക്കാമെന്ന് എംവിഡി അറിയിച്ചു.

എംവിഡി കുറിപ്പ്: ആദ്യമായി നമ്മുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എം പരിവാഹന്‍ ആപ്പ് തുറക്കുക. അതിലെ 'ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്' എന്ന ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് 'ചെലാന്‍ റിലേറ്റഡ് സര്‍വീസസ്' എന്ന വരിയിലെ 'വ്യൂ മോര്‍' എന്ന ബട്ടണ്‍ അമര്‍ത്തുക. പിന്നീട് 'പേമെന്റ്' എന്ന ബട്ടണ്‍ അമര്‍ത്തുക. അതിനുശേഷം 'പേ യുവര്‍ ചെല്ലാന്‍' എന്ന ബട്ടണ്‍ അമര്‍ത്തുക. ഇവിടെ ചെല്ലാന്‍ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസന്‍സ് നമ്പറോ നല്‍കാവുന്നതാണ്. അതിനുശേഷം 'ഗെറ്റ് ഡീറ്റെയില്‍സ്' എന്ന ബാര്‍ അമര്‍ത്തുക. നമ്മുടെ വാഹനത്തിന്റെ ചെല്ലാനുകള്‍ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം. അതില്‍ 'പെന്റിങ്ങ് ' എന്ന ബട്ടണ്‍ അമര്‍ത്തുക. ഇവിടെ ചെല്ലാന്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. 'ഡൗണ്‍ലോഡ് ചെല്ലാന്‍' എന്ന ബാര്‍ അമര്‍ത്തിയാല്‍ പിഡിഎഫ് ആയി ചെല്ലാന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

പിഴ അടക്കുന്നതിനായി 'പേ നൗ' എന്ന ബാര്‍ അമര്‍ത്തുക.  'ഇ ട്രഷറി' തിരഞ്ഞെടുത്തു 'കണ്ടിന്യൂ' ബട്ടന്‍ അമര്‍ത്തുക. ഇവിടെ ക്രെഡിറ്റ് കാര്‍ഡോ / ഡെബിറ്റ് കാര്‍ഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്. UPI ഗൂഗിള്‍ പേ ഉപയോഗിച്ചാണ് പിഴ അടക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ യുപിഐ എന്ന ബട്ടണ്‍ അമര്‍ത്തുക. കാര്‍ഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്. ഗൂഗിള്‍ പേ വഴി പിഴ ഒടുക്കിയതിനു ശേഷം 'പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ' എന്ന ബാര്‍ അമര്‍ത്തുക. ട്രാന്‍സാക്ഷന്‍ വിജയകരമായി പൂര്‍ത്തിയായതിനുശേഷം 'പ്രിന്റ് റെസിപ്റ്റ് ' എന്ന ബാര്‍ അമര്‍ത്തി റസീറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

'20-ാം വയസിൽ തലതല്ലി പൊട്ടിച്ച പൊലീസുകാരൻ, ഇത്രയും വേണ്ടായിരുന്നു എന്ന്..'; മുൻ എസ്എഫ്ഐ നേതാവിന്‍റെ കുറിപ്പ് 
 

Follow Us:
Download App:
  • android
  • ios