Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ് തീയതികള്‍ പ്രഖ്യാപിച്ചു; ഗൂഗിള്‍ പിക്സല്‍ 4എ ഫോണ്‍ ഇറങ്ങിയേക്കും

പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് സാവധാനം ആന്‍ഡ്രോയിഡ് 10 എത്തിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് 11 ഡെവലപ്പേര്‍സ് കോണ്‍ ഫ്രന്‍സില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. 

Google announces dates for IO 2020 could launch Pixel 4a Android 11 and more at event
Author
Googleplex, First Published Jan 27, 2020, 1:14 PM IST

സന്‍ഫ്രാന്‍സിസ്കോ: ഗൂഗിളിന്‍റെ ഏറ്റവും പുതിയ പ്രത്യേകതകളും പ്രോഡക്ടുകളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ഡ‍െവലപ്പേര്‍സ് കോണ്‍ഫ്രന്‍ ഐഒ 2020ന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെയ് ആണ് ട്വിറ്ററിലൂടെ തീയതികള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണത്തെ ഗൂഗിള്‍ ഐഒ 2020 കോണ്‍ഫ്രന്‍സിലാണ് ഗൂഗിള്‍ പിക്സല്‍ 3എ എന്ന വിലകുറഞ്ഞ പിക്സല്‍ ഫോണ്‍ എന്ന ആശയം അവതരിപ്പിച്ചത്. അതിനാല്‍ തന്നെ പിക്സല്‍ 4എ ഫോണിന്‍റെ അവതരണം ടെക് ലോകം ഈ കോണ്‍ഫ്രന്‍സില്‍ പ്രതീക്ഷിക്കുന്നു.

മെയ് 12 മുതല്‍ മെയ് 14 വരെയാണ് ഗൂഗിള്‍ ആസ്ഥാനത്തിന് സമീപം ഷോര്‍ലൈന്‍ ആംഫിതിയറ്ററില്‍ വച്ച് ഗൂഗിള്‍ കോണ്‍ഫ്രന്‍സ് നടക്കുന്നത്. ഇതേ യോഗത്തില്‍ തന്നെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവും അവതരിപ്പിക്കും എന്നാണ് വിവരം. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം  പിക്സല്‍ ഫോണിന്‍റെ ചിപ്പ് സെറ്റ് ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ചിപ്പ് സെറ്റാണ്. 4ജി ഫോണായിരിക്കും ഇത് എന്നാണ് സൂചന. കര്‍വുകള്‍ ഇല്ലാത്ത ഫ്ലാറ്റ് ഡിസ്പ്ലേയായിരിക്കും ഇത്. 5.7 അല്ലെങ്കില്‍ 5.8 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് സാവധാനം ആന്‍ഡ്രോയിഡ് 10 എത്തിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് 11 ഡെവലപ്പേര്‍സ് കോണ്‍ ഫ്രന്‍സില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നത്. സോഫ്റ്റ്വെയര്‍ പ്രിവ്യൂവിനായി ഗൂഗിള്‍ ഡവലപ്പര്‍മാര്‍ക്ക് ബീറ്റ വേര്‍ഷന്‍ നല്‍കുന്ന തിരക്കിലാണ് ഗൂഗിള്‍ ഇപ്പോള്‍. ഡെവലപ്പര്‍മാരുടെ പ്രിവ്യൂവില്‍ കമ്പനി സാധാരണയായി സോഫ്‌റ്റ്വെയറിന്റെ 46 ബീറ്റ പതിപ്പുകള്‍ പുറത്തിറക്കാറുണ്ട്. 

ഇപ്പോഴത്തേത് ആന്‍ഡ്രോയിഡ് 11 നുള്ള ആദ്യത്തേതാവാം. പുതിയ പതിപ്പിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നുള്ളു. അത് ഈ വര്‍ഷാവസാനം ഔദ്യോഗികമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റ് ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡിംഗുകളിലെ 4 ജിബി പരിധി നീക്കംചെയ്യുമെന്ന് മുന്‍ ലീക്കുകള്‍ സൂചിപ്പിക്കുന്നു. രസകരമെന്നു പറയട്ടെ, ഇത് മികച്ച എയര്‍പ്ലെയ്ന്‍ മോഡും അവതരിപ്പിക്കും, അത് പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ബ്ലൂടൂത്ത് ഓഫാക്കില്ലെന്നു സാരം.

ഈ ഓപ്പറേറ്റിംഗ് സിസ്റ്റം സംബന്ധിച്ച വിവരങ്ങള്‍ ഈ വര്‍ഷം ആദ്യം മുതല്‍ കേള്‍ക്കുന്നുണ്ട്, എതാനും ആഴ്ചകള്‍ക്കുള്ളില്‍ ഡവലപ്പര്‍മാരുടെ പ്രിവ്യൂ ആയി പ്രഖ്യാപിക്കും. ഈ വര്‍ഷം അവസാനം ഔദ്യോഗിക ആന്‍ഡ്രോയിഡ് റിലീസിനൊപ്പം ബീറ്റ പതിപ്പുകള്‍ കമ്പനിയുമായി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെന്നപോലെ, പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് ആദ്യമായി ലഭിക്കുന്ന ഉപകരണങ്ങള്‍ പിക്‌സല്‍ ലൈനപ്പ് തന്നെ ആയിരിക്കുമെന്നു വ്യക്തം.
 

Follow Us:
Download App:
  • android
  • ios