"നെഞ്ചിനുള്ളില്‍ തീയാണ്.." ഈ സ്‍കൂട്ടര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

By Web TeamFirst Published Jun 20, 2022, 11:02 AM IST
Highlights

ഇന്ത്യയിൽ ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് തുടര്‍ച്ചയായി തീപിടിക്കുന്നത് അവയുടെ ബാറ്ററിയുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്നത് തടയാനുള്ള ചില നുറുങ്ങുകൾ ഇതാ.

ന്ത്യയിലെ ഇലക്ട്രിക്ക് വാഹന വ്യവസായം അതിവേഗം വളരുകയാണ്. അതിലുപരി ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗവും വന്‍ വളര്‍ച്ചയിലാണ്. നിലവില്‍ ആകെ സ്‌കൂട്ടറുകളില്‍ രണ്ട് ശതമാനം മാത്രമാണ് വൈദ്യുതി സ്‌കൂട്ടറുകൾ. 2030 ആകുമ്പോഴേക്കും ഇത് 80 ശതമാനമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി, എല്ലാവരുടെയും ശ്രദ്ധ ഈ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ സുരക്ഷയിലേക്കും ഗുണനിലവാരത്തിലേക്കും തിരിഞ്ഞിരിക്കുന്നു. കാരണം കഴിഞ്ഞ കുറച്ചു നാളുകളായി ഇ-സ്‌കൂട്ടറുകൾക്ക് തീപിടിച്ച നിരവധി സംഭവങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് തീ പിടിക്കുന്നത്? അവ എങ്ങനെ തടയാം? ഇതാ അറിയേണ്ട ചില കാര്യങ്ങളും ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്നത് തടയാനുള്ള നുറുങ്ങുകളും

വില കുറയ്ക്കാന്‍ തല്ലിപ്പൊളി ബാറ്ററി; ഈ സ്‍കൂട്ടറുകളിലെ തീയുടെ കാരണങ്ങള്‍ ഇതൊക്കെ!

  • ചൂടുള്ള വേനൽക്കാല ദിവസങ്ങളിൽ നിങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ പതുക്കെ മാത്രം വേഗം ആര്‍ജ്ജിക്കുക
  • നിങ്ങളുടെ ഇലക്ട്രിക് വാഹനം തണലിൽ പാർക്ക് ചെയ്യുക. ഒരിക്കലും നേരിട്ട് സൂര്യപ്രകാശം പാര്‍ക്ക് ചെയ്‍ത വാഹനത്തില്‍ വീഴരുത്
  • ബാറ്ററി പാക്ക് മാറ്റി ഇടുമ്പോൾ വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക
  • ചൂടുള്ള ദിവസങ്ങളിൽ സാധാരണ മോഡിൽ ഇവി ഓടിക്കുന്നതാകും നല്ലത്
  • വേനൽക്കാലത്ത് രാത്രിയിൽ ഇവി ചാർജ് ചെയ്യാൻ ശ്രമിക്കുക. എന്നാൽ ഒറ്റരാത്രി ചാർജിംഗ് ഒഴിവാക്കുക. അതായത് വാഹനം ചാര്‍ജ്ജിംഗില്‍ വച്ച ശേഷം നിരീക്ഷിക്കാതിരിക്കരുത്. 
  • ബാറ്ററികൾ തണുത്തതിന് ശേഷം മാത്രം ചാർജ് ചെയ്യുന്നതിനായി ഇവി പ്ലഗ് ചെയ്യുക
  • അനധികൃത ചാർജർ ഉപയോഗിക്കരുത്
  • താപ സ്രോതസിനു സമീപം ചാർജ് ചെയ്യുന്നത് ഒഴിവാക്കുക

EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

ഇത്തരം സംഭവങ്ങളുടെ പ്രധാന കാരണങ്ങളായി വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
അനിയന്ത്രിതമായ രീതിയിൽ ഇവി ബാറ്ററി പാക്കിന് തീപിടിക്കുന്ന സംഭവത്തെ തെർമൽ റൺവേ എന്ന് വിളിക്കുന്നു. കോറിറ്റ് ഇലക്ട്രിക്കിന്റെ ഡയറക്ടറും സിഇഒയുമായ മയൂർ മിശ്ര പറയുന്നത്, ഊർജം വലിച്ചെടുക്കുമ്പോഴോ സെല്ലിലേക്ക് വിതരണം ചെയ്യുമ്പോഴോ അതിൽ കുറച്ച് താപം സൃഷ്ടിക്കപ്പെടുന്നു എന്നാണ്.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

നിയന്ത്രിത അളവിൽ ഊർജം കൈമാറ്റം ചെയ്യപ്പെടുന്ന ഒരൊറ്റ സെൽ നമുക്കുണ്ടെങ്കിൽ, തെർമൽ റൺവേയുടെ സാധ്യതകൾ കുറയും. എന്നിരുന്നാലും, ഒരു ശരാശരി ബാറ്ററി പാക്കിൽ, നൂറിലധികം സെല്ലുകൾ ഉണ്ട്.  അവ ഉൽപ്പാദിപ്പിക്കുന്ന സംയോജിത താപം എളുപ്പത്തിൽ ഒരു തെർമൽ റൺവേയെ ട്രിഗർ ചെയ്യും. 

ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഇതാണ് കാരണമെന്ന് അന്വേഷണ സംഘം, അല്ലെന്ന് കമ്പനി!

ഒരു ഷോർട്ട് സർക്യൂട്ട്, കാര്യക്ഷമമല്ലാത്ത സംരക്ഷണ നടപടികൾ അല്ലെങ്കിൽ ഹാർഡ്‌വെയർ തകരാറുകൾ മുതലായവ കാരണം വലിയ അളവിൽ വൈദ്യുതി കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ, അതൊരു ദുരന്ത സാഹചര്യത്തിലേക്ക് നയിച്ചേക്കാം. നിരവധി മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, ചെറിയ നിർമ്മാണ പിഴവുകൾ കാരണം ചിലപ്പോൾ തെർമൽ റൺവേകൾ ഉണ്ടാകാറുണ്ടെന്ന് മയൂർ മിശ്ര കൂട്ടിച്ചേർക്കുന്നു. തെർമൽ റൺവേകൾ തടയുന്നതിന്, ഉപയോഗത്തിലോ ചാർജുചെയ്യുമ്പോഴോ ബാറ്ററി പായ്ക്ക് എത്രമാത്രം സമ്മർദ്ദത്തിലായിരിക്കുമെന്ന് മനസിലാക്കാൻ ഉൽപ്പന്നത്തിന്റെ രൂപകൽപ്പന സമയത്ത് കാര്യമായ വിശകലനം നടത്തേണ്ടതുണ്ട്. പാരിസ്ഥിതിക ഘടകങ്ങളും അതിൽ വലിയ പങ്ക് വഹിക്കുന്നു. 

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

എക്സൈഡ് ലെക്ലാഞ്ചെ എനർജി പ്രൈവറ്റ് ലിമിറ്റഡിലെ ട്രാൻസ്‌പോർട്ടേഷൻ ബിസിനസ് യൂണിറ്റിന്റെ മേധാവി വിപി മെഹുൽ ഷായുടെ അഭിപ്രായത്തില്‍,  ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഓട്ടോമോട്ടീവ് ഇവി ഇൻഡസ്ട്രി ഉയർന്ന പവർ ഡെൻസിറ്റി ലിഥിയം അയൺ സെല്ലുകൾ ഉപയോഗിക്കുന്നു. പോസിറ്റീവ് ഇലക്‌ട്രോഡിൽ ഉപയോഗിക്കുന്ന എൻഎംസി (ലിഥിയം നിക്കൽ മാംഗനീസ് കോബാൾട്ട് ഓക്‌സൈഡ്) അല്ലെങ്കിൽ എൽഎഫ്‌പി (ലിഥിയം അയൺ ഫോസ്ഫേറ്റ്) എന്നിവ ഉപയോഗിച്ചാണ് ജനപ്രിയ സെല്ലുകൾ നിർമ്മിച്ചിരിക്കുന്നത്. 

വീണ്ടും തീ പിടിച്ച് ഈ സ്‍കൂട്ടറുകള്‍, ഈ കമ്പനിക്കിത് അഞ്ചാമത്തെ അപകടം!

ചാർജ് ചെയ്യുമ്പോഴും ഡിസ്ചാർജ് ചെയ്യുമ്പോഴും, ഇലക്ട്രോലൈറ്റുകളിലും ഇലക്ട്രോഡുകളിലും അയോണുകളുടെ പ്രതിരോധം കാരണം സെല്ലുകൾ ജൂൾ ചൂടാക്കലിന് വിധേയമാകും.  ഡ്രൈവ് സൈക്കിളിനെയും ഇന്ത്യൻ ആംബിയന്റ് അവസ്ഥയെയും ആശ്രയിച്ച് ഇത് വ്യത്യാസപ്പെടും. ഫലപ്രദമായ തെർമൽ മാനേജ്മെന്റിന്റെ അഭാവത്തിൽ, ബാറ്ററി പായ്ക്കുകൾക്ക് ഏകദേശം ചൂട് ലഭിക്കും. 120°C മുതൽ 140°C വരെ (വായുവിന്റെ സാന്നിധ്യത്തിൽ ദ്രുതഗതിയിലുള്ള കാഥോഡ് വിഘടനവും ഇലക്ട്രോലൈറ്റ് ഓക്സീകരണവും). അതായത് അവയ്ക്ക് തീ പിടിക്കും എന്നുറുപ്പ്. 

Source : FE Drive

ഈ സ്‍കൂട്ടറുകളിലെ തീ, വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉടന്‍, നെഞ്ചിടിച്ച് കമ്പനികള്‍!

click me!