ഇന്‍റ‍ര്‍ കോണ്ടിനന്‍റല്‍ കപ്പ്; സാധ്യതാ ടീമില്‍ രണ്ട് മലയാളികള്‍

By Web DeskFirst Published May 10, 2018, 6:15 PM IST
Highlights
  • 30 അംഗ ടീമില്‍ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍ എന്നിവരെ ഉള്‍പ്പെടുത്തി

മുംബൈ: മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്‍റ‍ര്‍ കോണ്ടിനന്‍റല്‍ കപ്പിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. കോച്ച് സ്റ്റീഫന്‍ കോന്‍സ്റ്റന്‍റൈന്‍ പുറത്തിറക്കിയ പട്ടികയില്‍ 30 താരങ്ങളാണുള്ളത്. മുംബൈയില്‍ നടക്കുന്ന പരിശീലന ക്യാമ്പിന് ശേഷമാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുക. 

അനസ് ജംഷെഡ്പൂര്‍ എഫ് സിയുടെയും ആഷിക് പൂനെ സിറ്റിയുടെയും താരങ്ങളാണ്. കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതിന് സാധ്യതപട്ടികയില്‍ ഇടംപിടിക്കാനായില്ല. സന്ദേശ് ജിംഗാന്‍, ലാല്‍റുവത്താര,സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവര്‍ ടീമിലുണ്ട്. നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇന്‍റ‍ര്‍ കോണ്ടിനന്‍റല്‍ കപ്പ് ജൂണ്‍ ഒന്നിന് മുംബൈയിലാണ് തുടങ്ങുക. 

കെനിയ, ചൈനീസ് തായ്പേയ്, ന്യൂസിലന്‍ഡ് എന്നിവരാണ് മറ്റ് ടീമുകള്‍. അടുത്ത വര്‍ഷത്തെ എ എഫ് സി ഏഷ്യന്‍ കപ്പിന് തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. 

click me!