Latest Videos

ജനവിധി അറിയിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഒരുങ്ങി

By Web DeskFirst Published May 18, 2016, 1:23 PM IST
Highlights

ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ നിർണ്ണായക ദിനം..ഭരണമാറ്റമോ ഭരണത്തുടർച്ചയോ താമരക്കൂട്ടം കരുത്തുകാട്ടുമോ. അവകാശവാദങ്ങൾ പൊടിപൊടിക്കുമ്പോൾ വോട്ടെണ്ണലിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 140 മണ്ഡലങ്ങളിലായി  80 കേന്ദ്രങ്ങൾ സുസജ്ജം. 

15 ടേബിളുകളിലായാണ് എണ്ണൽ. ആദ്യം തപാൽ വോട്ടുകളെണ്ണും. പിന്നെ ഇലക്ട്രോണിക് യന്ത്രങ്ങളിൽ കുറിച്ച് വോട്ടുകൾ. ഒൻപതോടെ ആദ്യ സൂചനകൾ. 11 ഓടെ കേരളം എങ്ങോട്ടാണെന്ന ചിത്രം തെളിഞ്ഞുതുടങ്ങും. വോട്ടെണ്ണലിന്റെ വിവരങ്ങൾ അപ്പപ്പോൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രേക്ഷകരുടെ പ്രിയ ചാനൽ ഏഷ്യാനെറ്റ് ന്യൂസും തയ്യാർ. 

ഒപ്പം ജനവിധി അറിയാന്‍ വിപുലമായ സംവിധാനം ഓണ്‍ലൈനില്‍ asianetnews.tv ഒരുക്കുന്നുണ്ട്. രാവിലെ മുതല്‍ വോട്ടെണ്ണലിന്‍റെ ഒരോ ലീഡും, വിജയവും ആദ്യം തന്നെ asianetnews.tv മൊബൈലിലും, ഡെസ്ക്ടോപ്പിലും മറ്റ് ഗാഡ്ജറ്റുകളിലും പ്രേക്ഷകന് മുന്നില്‍ എത്തും. ഏഷ്യാനെറ്റ് ന്യൂസ് മൊബൈല്‍ ആപ്പ് വഴിയും അതിവേഗം ഇലക്ഷന്‍ വിരങ്ങള്‍ അറിയാം, ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

കേരള ചരിത്രത്തിലെ നിരവധി തെരഞ്ഞെടുപ്പുകൾ മലയാളികളെ അറിയിച്ച ഏഷ്യാനെറ്റ് ന്യൂസ് ഇത്തവണയും അതിവിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരിചയസമ്പത്തും നൂതന സാങ്കേതിക വിദ്യയും കൈകോർത്ത്കൊണ്ട് ലോകമെങ്ങുമുള്ള പ്രേക്ഷകരിലേക്ക് ജനവിധി  നേരോടെ നിരന്തരം  എത്തും.

click me!