കുടുങ്ങിക്കിടക്കുന്നവര്‍ക്കായി സഹായം തേടുന്നവര്‍ അടിയന്തിരമായി ചെയ്യേണ്ടത്

By Web TeamFirst Published Aug 18, 2018, 2:03 PM IST
Highlights

എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പ്രളയം സംഹാരതാണ്ഡവം തുടരുകയാണ്. നാല് ദിവസത്തോളമായി പലരും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ മരുന്നോ ലഭിക്കാതെ ദിവസങ്ങളോളം കഴിയേണ്ടി വരുന്നത് ഏറെ ദുഷ്കരമാണ്. 

തിരുവനന്തപുരം: എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പ്രളയം സംഹാരതാണ്ഡവം തുടരുകയാണ്. നാല് ദിവസത്തോളമായി പലരും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ മരുന്നോ ലഭിക്കാതെ ദിവസങ്ങളോളം കഴിയേണ്ടി വരുന്നത് ഏറെ ദുഷ്കരമാണ്.  കൂടുതല്‍ രക്ഷാ സേനാംഗങ്ങള്‍ ദുരിതബാധിത മേഖലയില്‍  രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നേരത്തെ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ നല്‍കിയ നമ്പറുകളില്‍ പലതും ഇപ്പോള്‍  പ്രവര്‍ത്തനസജ്ജമല്ല. 

പല നെറ്റ്‍വര്‍ക്കുകളും നിര്‍ജീവമാണ്. അതുകൊണ്ടു തന്നെ കൃത്യമായ വിവരങ്ങള്‍ ഇല്ലാത്ത ഒരു സന്ദേശവും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്. സഹായം അഭ്യര്‍ഥിച്ച് പല നമ്പറുകളിലേക്ക് വിളിച്ച് സമയം കളയരുത്. അടിയന്തിര സഹായത്തിന് എസ്‍റ്റിഡി കോഡ് ചേര്‍ത്ത് 1077 എന്ന നമ്പറിലേക്ക് വിളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ.

പ്രളയബാധിത മേഖലയിലില്ലാതെ മറ്റിടങ്ങളില്‍നിന്ന്  ബന്ധുക്കള്‍ക്കായി സഹായം തേടുന്നവര്‍ കേരള റെസ്ക്യൂ ഡോട് ഇന്‍ (www.keralarescue.in) എന്ന വെബ് സൈറ്റില്‍ സഹായം ആവശ്യപ്പെടണം. ഇതിന് സാധ്യമാകാത്തവര്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഹെല്‍പ്പ് ഡസ്ക് നമ്പറിലേക്ക് നിശ്ചിത ഫോര്‍മാറ്റില്‍ വിവരങ്ങള്‍ കൈമാറണം. SOS(space)പേര്(space)സ്ഥലം(space)കുടുങ്ങിക്കിടക്കുന്നവരടെ എണ്ണം എന്ന ഫോര്‍മാറ്റില്‍ 8606959595 എന്ന നമ്പറിലേക്ക് എസ്എംഎസ് ആയി അയക്കുക. 

click me!