തെരഞ്ഞെടുപ്പ് വാഗ്ദാനം; ഡിഎംകെ, എഐഡിഎംകെ മുന്നണികള്‍ക്ക് നോട്ടീസ്

By Web DeskFirst Published May 15, 2016, 5:10 AM IST
Highlights

ചെന്നൈ:തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് ഡി എം കെ, എ ഐ ഡി എം കെ മുന്നണികള്‍ക്ക്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍  എങ്ങിനെ  നടപ്പാക്കുമെന്ന് വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു പാര്‍ട്ടികളോടും ആവശ്യപ്പെട്ടു.

സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന പ്രഖ്യാപനം നടത്തുമ്പോള്‍ അതിന്‍റെ സാമ്പത്തികവശം കൂടി ബോധിപ്പിക്കണമെന്ന ചട്ടം ഇരു പാര്‍ട്ടികളും  ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടി.

നാളെ  വൈകുന്നേരത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

click me!