മുസ്ലീം വോട്ടുകള്‍ ചോര്‍ന്നില്ല: ഇരുപതിനും പതിനാറിനും ഇടയില്‍ സീറ്റ് പ്രതീക്ഷിച്ച് ലീഗ്

By Web DeskFirst Published May 17, 2016, 8:07 AM IST
Highlights

20 സീറ്റുള്ള ലീഗിന് മന്ത്രി മുനീറിന്‍റെതടക്കം ഏതാനും സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വ്വേ പ്രവചനം.  എന്നാല്‍ സര്‍‍വ്വേകളെ  ലീഗ് മുഖവിലയ്ക്കെടുക്കുന്നില്ല. താനൂര്‍, തിരുവമ്പാടി,കൊടുവള്ളീ , മണ്ണാര്‍ക്കാട് അഴീക്കോട് എന്നി  പാര്‍ട്ടിയുടെ  സിറ്റിംഗ് സീറ്റുകളില്‍ അടിയൊഴുക്കുണ്ടായെന്ന് ലീഗ് വിലയിരുത്തുന്നു. ഇതിലേറ്റവും ആശങ്കയുള്ളത് താനൂരിലും തിരുവമ്പാടിയിലുമാണ്. 

കുറ്റ്യാടിയില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മഞ്ചേശ്വരത്ത് ക്രോസ് വോട്ടിംഗിന് സിപിഎം തയ്യാറാകാഞ്ഞതും തലവേദനയാകുമെന്ന് ആശങ്കയുണ്ട്. പുനലൂരിലും ബാലുശ്ശേരിയിലു പ്രതീക്ഷയില്ല. ഗുരുവായൂര്‍ തിരിച്ചുപിടുക്കുമെന്നാണ് ബൂത്തുകളില്‍ നിന്ന് കിട്ടിയ കണക്ക്. എന്നാല്‍ വയനാട് പാലക്കാട് കണ്ണൂര്‍ .തിരുവനന്തപുരം ജില്ലകളില്‍ മുസ്ലിം വോട്ടുകള്‍ യുഡിഎഫില്‍ നിന്ന് ചോര്‍ന്നുവെന്നും വിലയിരുത്തലുണ്ട്. അത്  പ്രതിഫലിച്ചാല്‍ ഘടകക്ഷികള്‍ക്ക് സീറ്റ് നഷ്ടപ്പെടും. 

കോണ്‍ഗ്രസിനും ജെഡിയുവിനുമാകും പ്രധാന നഷ്ടം. മലപ്പുറത്ത് ചില സീറ്റുകളിലെ ഭൂരിപക്ഷം കുറയാനുമിടുണ്ട്.  എങ്കിലും യുഡിഎഫില്‍ കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്ന പാര്‍ട്ടി ലീഗായിരിക്കും. 16നും 20നുമിടയ്ക്ക്  സീറ്റുകള്‍ നേടി  നിയമസഭയില്‍ ശക്തിയായി നില്‍ക്കാമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

click me!