ജഗദീഷിന്റേത് 'കാക്ക തൂറിയ' പോലത്തെ വൈകാരികപ്രകടനമെന്ന് സിന്ധു ജോയ്

By Web DeskFirst Published May 13, 2016, 10:33 AM IST
Highlights

പത്തനാപുരത്ത് ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പോയതിനെ വിമര്‍ശിച്ച ജഗദീഷിന്റേത് 'കാക്ക തൂറിയ' പോലത്തെ വൈകാരികപ്രകടനമെന്ന് സിന്ധു ജോയ്. ഫേസ്ബുക്കിലാണ് സിന്ധു ജോയ്‍യുടെ പ്രതികരണം.

സിന്ധു ജോയ്‍യുടെ ഫേസ്ബുക്ക് പോസ്റ്റ്

രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ അവരുടെ രാഷ്‌ട്രീയ പക്വത കൂടി പരിശോധിച്ചാല്‍ നന്നായിരുന്നു. പത്തനാപുരത്ത് നിന്ന് ജഗദീഷ് അലമുറയിടുന്നത് കാണുമ്പോള്‍ അമര്‍ഷം തോന്നുന്നു. ആര് ആര്‍ക്കു വേണ്ടി പ്രചരണം നടത്തണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഇതൊക്കെ ചര്‍ച്ച ആക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുക വഴി താന്‍ നിയമസഭയില്‍ ഇരിക്കാന്‍ യോഗ്യന്‍ അല്ല എന്ന് തെളിയിക്കുകയാണ് ജഗദീഷ്. മോഹന്‍ലാലിനെ പോലെ ശ്രേഷ്‍ഠനായ ഒരു നടന്‍ എത്തുമ്പോള്‍ ജനം തടിച്ചുകൂടുന്നത് സ്വാഭാവികം മാത്രം അതില്‍ വിറളി പിടിക്കേണ്ട കാര്യം എന്ത്? വ്യക്തിപരമായ വികാരങ്ങള്‍ക്കോ, വേദനകള്‍ക്കോ രാഷ്‌ട്രീയത്തില്‍ സ്ഥാനം ഇല്ലെന്ന ബാലപാഠം എങ്കിലും പഠിക്കണം മിസ്റ്റര്‍ ജഗദീഷ്! പൊതുജനങ്ങളുടെ ഹൃദയവേദനകള്‍ ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയണം അല്ലാതെ താങ്കള്‍ തന്നെ ഏതോ സിനിമയില്‍ പറയുന്ന ഡയലോഗ് പോലെ "കാക്ക തൂറിയ" പോലത്തെ വൈകാരിക പ്രകടനങ്ങള്‍ അവസാനിപ്പിക്കുക. വിഷയത്തില്‍ ഭീമന്‍ രഘു സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹം തന്നെ.

click me!