കൊവിഡ് 19 അവബോധം; ഷാരുഖ് ഖാന്റെ 'ബാസി​ഗർ' വരികളും ഫോട്ടോയും കടമെടുത്ത് അസം പൊലീസ്; ട്വീറ്റ് വൈറൽ

By Web TeamFirst Published Jul 20, 2020, 10:40 AM IST
Highlights

അരികിലേക്ക് വരാൻ പലപ്പോഴും വളരെ ദൂരേയ്ക്ക് പോകേണ്ടി വരും. അങ്ങനെ അകലങ്ങളിലേക്ക് പോയതിന് ശേഷം അരികിലേക്ക് മടങ്ങി വരുന്നവരെ മായാജാലക്കാർ എന്നാണ് വിളിക്കാറുള്ളത്. 


ദിസ്പൂർ: കൊവിഡ് ബോധവത്കരണം നടത്തുന്നതിനായി ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ബാസി​ഗറിലെ വരികൾ കടമെടുത്ത് അസം പൊലീസ്. അസംപോലീസിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് മാസ്കണിഞ്ഞ്, കൈകൾ വിരിച്ചു പിടിച്ച്,  ബാസി​ഗർ സ്റ്റൈലിൽ നിൽക്കുന്ന ഷാരൂഖ് ഖാനെ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം എന്ന നിബന്ധനയ്ക്ക് യോജിച്ച വരികളും ഫോട്ടോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകത മാസ്കണിഞ്ഞാണ് ഷാരൂഖ് നിൽക്കുന്നത് എന്നാണ്.

ആറടി സാമൂഹിക അകലം പാലിക്കണമെന്നാണ് ഈ ട്വീറ്റും ചിത്രവും ഓർമ്മിപ്പിക്കുന്നത്. സാമൂഹിക അകല പാലനം ജീവൻ സംരക്ഷിക്കാൻ സഹായിക്കും. അരികിലേക്ക് വരാൻ പലപ്പോഴും വളരെ ദൂരേയ്ക്ക് പോകേണ്ടി വരും. അങ്ങനെ അകലങ്ങളിലേക്ക് പോയതിന് ശേഷം അരികിലേക്ക് മടങ്ങി വരുന്നവരെ മായാജാലക്കാർ എന്നാണ് വിളിക്കാറുള്ളത്. ആറടി അകലത്തിൽ നിൽക്കുക. അസം പൊലീസ് ട്വിറ്ററിൽ കുറിച്ചു. സോഷ്യൽ ഡിസ്റ്റൻസിം​ഗ്, ഇന്ത്യാ ഫൈറ്റ്സ് കൊറോണ എന്നീ ഹാഷ്ടാ​ഗുകളും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. 

ഷാരൂഖ് ഖാനെയും ട്വീറ്റിൽ ടാ​ഗ് ചെയ്തിട്ടുണ്ട്.  ബോധവത്കരണ ട്വീറ്റുകളിൽ ഇതിന് മുമ്പും ഷാരുഖ് ഖാൻ താരമായിട്ടുണ്ട്. നേരത്തെ മേം ഹൂ നാ എന്ന ചിത്രത്തിലെ ഭാ​ഗം മുംബൈ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. സതീഷ് ഷായുടെ തുപ്പലിൽ നിന്ന് രക്ഷപ്പെടാൻ ഷാരൂഖ് ഖാൻ ഒഴിഞ്ഞു മാറുന്ന ഭാ​ഗമായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്. 

click me!