സിനിമകളുടെ ഓൺലൈൻ റിലീസ്: നിർമ്മാതാക്കളും തീയേറ്ററുടമകളും തമ്മിൽ ഇന്ന് ചർച്ച

By Web TeamFirst Published May 27, 2020, 7:44 AM IST
Highlights

ഓണ്‍ലൈൻ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരുന്നു. 
 

കൊച്ചി: മലയാള സിനിമാ നിർമ്മാതാക്കളും തീയേറ്റർ ഉടമകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. 11 മണിക്കാണ് ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യോഗം. ചലച്ചിത്ര വിതരണക്കാരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. 

ഓൺലൈൻ റിലീസ്, തീയേറ്റർ വിഹിതത്തിലെ കുടിശിക എന്നീ കാര്യങ്ങൾ യോഗത്തിൽ പ്രധാന ചർച്ചയാകും. വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടി. റിലീസിന് തീരുമാനിച്ചതോടെയായിരുന്നു ഓണ്‍ലൈൻ റിലീസ് വിവാദം രൂക്ഷമായത്. ഓണ്‍ലൈൻ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരുന്നു. 

തീയേറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ തങ്ങൾ പ്രതിസന്ധിയിലാണെന്നും ഒ.ടി.ടി. റിലീസ് അതിനൊരു പരിഹാരമാണെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിലപാട്. കഴിഞ്ഞ 8 മാസത്തിനിടെ തീയേറ്റർ വിഹിതമായി കിട്ടാനുള്ള 27 കോടി രൂപ ഉടൻ വേണമെന്നും തിയേറ്റർ ഉടമകളോട് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതും ഇന്ന് ചർച്ചയാകും. 

click me!