ഐഎഫ്എഫ്കെ; കണ്ണൂർ മേളയിലും പുരസ്കാര നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്

By Web TeamFirst Published Feb 27, 2021, 8:26 PM IST
Highlights
  • ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം നൗഫൽ ബിൻ യൂസഫിന്
  • ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാന്‍ വിപിൻ മുരുളി

കണ്ണൂർ: ഐഎഫ്എഫ്കെ തലശ്ശേരി പതിപ്പിൽ മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർക്കും ക്യാമറാമാനുമുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫും, മികച്ച ക്യാമറാമാനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ വിപിൻമുരളിയും നേടി. 

തലശ്ശേരി മേളയിൽ അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദേശാഭിമാനി ദിന പത്രത്തിലെ പി ദിനേശൻ കരസ്ഥമാക്കി. ദേശാഭിമാനിയിലെ തന്നെ മിഥുൻ അനിലാ മിത്രനാണ് മികച്ച പത്ര ഫോട്ടോഗ്രാഫർ. ദിനപത്രത്തിലെ കുഞ്ഞിക്കണ്ണൻ വാണിമേൽ , കണ്ണൂർ വിഷനിലെ ജിതേഷ് ടി കെ എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹരായി. 

ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങളും സമഗ്ര സംഭാവനയ്ക്ക് മാധ്യമ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയുടെ പാലക്കാട് നടക്കുന്ന സമാപന പരിപാടിയില്‍ വിതരണം ചെയ്യും. കൊവിഡ് സാഹചര്യത്തിൽ തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലും, കണ്ണൂരിലും, പാലക്കാടും ഇക്കുറി മേള നടത്താൻ തീരുമാനിക്കുകയായിരുന്നു. 

തിരുവനന്തപുരത്ത് നടന്ന മേളയിൽ ഏഷ്യാനെറ്റ് ന്യൂസിലെ സഹൽ സി മുഹമ്മദായിരുന്നു മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർ. കൊച്ചി പതിപ്പിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ തന്നെ അഖില നന്ദകുമാറിനായിരുന്നു മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം.

click me!