'മാന്‍ ഓഫ് ഓള്‍ സീസണ്‍സ്'; പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും രാഷ്ട്രപതിയായ പ്രണബ് ദാ; ചിത്രങ്ങളിലൂടെ ആ ജിവിതം

First Published Aug 31, 2020, 8:55 PM IST

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവില്‍ നിന്നാണ് രാജ്യത്തിന്റെ പ്രഥമ പൗരനെന്ന പദവിയിലേക്ക് പ്രണബ് മുഖര്‍ജി മാറിയത്. ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്കിടയില്‍ 'മാന്‍ ഓഫ് ഓള്‍ സീസണ്‍സ്' എന്നറിയപ്പെട്ടിരുന്ന മുഖര്‍ജി എന്നാല്‍ വിവാദങ്ങളില്‍ നിന്നെല്ലാം മാറി രാഷ്ട്രപതി ഭവനെ സാംസ്‌കാരിക കേന്ദ്രമാക്കുകയായിരുന്നു. ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയില്‍ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം എന്നും സംശുദ്ധരാഷ്ട്രീയം മുന്നോട്ടു വെച്ച നേതാക്കളില്‍ ഒരാളുകൂടിയായിരുന്നു അദ്ദേഹം. 

ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ സമുന്നതനായ ദേശീയനേതാവും ആയിരുന്നു, പ്രണബ് മുഖര്‍ജി. ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയില്‍ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം എന്നും സംശുദ്ധരാഷ്ട്രീയം മുന്നോട്ടു വെച്ച നേതാക്കളില്‍ ഒരാളായിരുന്നു.
undefined
1935 ഡിസംബര്‍ 11 ന്, അവിഭക്ത ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയിലായിരുന്നു പ്രണബിന്റെ ജനനം. ഭിര്‍ഭും ജില്ലയിലെ മിറാഠിയില്‍, പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മി മുഖര്ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി.
undefined
കമ്പിത്തപാല്‍ വകുപ്പില്‍ ഗുമസ്തനായി ചേര്‍ന്ന അദ്ദേഹം 1963 ല്‍ കല്‍ക്കത്തയിലെ വിദ്യാനഗര്‍ കോളേജില്‍ അധ്യാപകനാകുന്നു. അതിനു ശേഷം ഹ്രസ്വകാലം ദേശേര്‍ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും സേവനമനുഷ്ടിക്കുന്നുണ്ട് പ്രണബ്.
undefined
രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ എന്‍ട്രി, 1969 ല്‍ അന്ന് മിഡ്‌നാപൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച, പില്‍ക്കാല ഇന്ത്യന്‍ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചുകൊണ്ടായിരുന്നു. അന്ന് പ്രണബിനെ പരിചയപ്പെടാനിടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യപ്പെടുകയും, കൈപിടിച്ച് പാര്‍ട്ടിയിലേക്ക് ആനയിക്കുകയുമാണ് ഉണ്ടായത്.
undefined
അക്കൊല്ലം ജൂലൈയില്‍ തന്നെ അദ്ദേഹത്തെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നു. പിന്നീട് 1975,1981,1993,1999 എന്നീ വര്‍ഷങ്ങളില്‍ പ്രണബ് വീണ്ടും രാജ്യസഭയിലെത്തുന്നു.
undefined
തികഞ്ഞ ഇന്ദിരാ സപ്പോര്‍ട്ടര്‍ ആയിരുന്ന അദ്ദേഹം ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത് 'മാന്‍ ഓഫ് ഓള്‍ സീസണ്‍സ്' എന്നായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വളരെ പെട്ടെന്ന് ഉന്നതങ്ങളില്‍ എത്തിപ്പെടാന്‍ പ്രണബിന് കഴിഞ്ഞു.
undefined
1973 ലെ ഇന്ദിരാ ഗവണ്‍മെന്റില്‍ പ്രണബ് യൂണിയന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് പദവി വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദുഷ്‌പേര് കേട്ട കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ പ്രണബിന്റെ പേരുമുണ്ട്. എന്നാല്‍ ഷാ കമ്മീഷന്റെ ആരോപണങ്ങള്‍ക്കൊന്നും തന്നെ പ്രണബിനുമേല്‍ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ സാധിച്ചില്ല.
undefined
ആരോപണങ്ങളെ കുടഞ്ഞെറിഞ്ഞ് വീണ്ടും പ്രണബ് ഉയിര്‍ത്തെഴുന്നേറ്റു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍, വിശ്വസ്തനായ പ്രണബിന് കിട്ടിയത് ധനമന്ത്രി പദമായിരുന്നു.
undefined
സാമ്പത്തികരംഗം വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്ത പ്രണബ് ലോകബാങ്കില്‍ നിന്ന് ഇന്ത്യ സ്വീകരിച്ച ആദ്യ കടത്തിന്റെ അവസാന ഇന്‍സ്റ്റാള്‍മെന്റ് തിരിച്ചു നല്‍കി ശ്രദ്ധേയനായി. മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയമിച്ചത് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖര്‍ജിയുടെ ശുപാര്‍ശ പ്രകാരമാണ്.
undefined
എണ്‍പതുകളില്‍ ദില്ലിയിലെ നമ്പര്‍ 2 ആയിരുന്ന പ്രണബ് മുഖര്‍ജി, ഇന്ദിര സ്ഥലത്തില്ലാതിരുന്ന ദിവസങ്ങളില്‍ ക്യാബിനറ്റ് മീറ്റിംഗുകള്‍ക്ക് അധ്യക്ഷത വഹിക്കുക വരെ ചെയ്തിരുന്നു. അന്ന് ഇന്ദിരാഗാന്ധിയുടെ പ്രസിദ്ധമായ ഒരു പരാമര്‍ശമുണ്ടായിരുന്നു പ്രണബിനെപ്പറ്റി, അതിങ്ങനെയാണ്,'പ്രണബിന്റെ വായില്‍ നിന്ന് പൈപ്പിന്റെ പുകയല്ലാതെ, എന്റെയോ കോണ്‍ഗ്രസിന്റെയോ യാതൊരു രഹസ്യവും വെളിയില്‍ ചാടുകയില്ല...' അത്രക്ക് വിശ്വസ്തനായിരുന്നു പ്രണബ്, ഇന്ദിരക്ക്.
undefined
1984 ല്‍ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് അവിചാരിതമായി കൊല്ലപ്പെടുന്നു. പശ്ചിമ ബംഗാളില്‍ പ്രണബിനൊപ്പം രാജീവ് ഗാന്ധി പ്രചാരണം നടത്തുന്ന കാലമാണത്. വിമാനത്തില്‍ വെച്ച് രാജീവ്, 'ഇങ്ങനെ ഒരു അടിയന്തര ഘട്ടത്തില്‍ എന്താണ് കീഴ്വഴക്കം?' എന്ന് പ്രണബ്ദായോട് ചോദിക്കുന്നു. 'ദില്ലിയില്‍ സീനിയര്‍മോസ്റ്റ് ആരാണോ ഇനി, അയാളെ പ്രധാനമന്ത്രി ആയി നിയമിക്കുക എന്നതാണ് ശരിയായ രീതി...' എന്ന് പ്രണബ്ദാ മറുപടി നല്‍കുന്നു.
undefined
തീരുമാനങ്ങള്‍ മാറിമറിഞ്ഞു. ഒടുവില്‍ രാജീവിന്റെ പേര് പ്രധാനമന്ത്രി പദത്തിലേറാന്‍ മുന്നോട്ടുവരുന്നു. ആ സത്യപ്രതിജ്ഞാ പ്രസംഗം തയ്യാറാക്കിയത് നരസിംഹറാവുവും, പ്രണബ് മുഖര്‍ജിയും ചേര്‍ന്നായിരുന്നു.
undefined
അവിടന്നങ്ങോട്ടുള്ള മാസങ്ങളില്‍ രാജീവിന് ചുറ്റുമുള്ള ഉപജാപക വൃന്ദം അദ്ദേഹത്തെ പ്രണബില്‍ നിന്ന് അകറ്റി. ഇന്ദിര കൊല്ലപ്പെട്ട്, കസേരയൊഴിഞ്ഞപ്പോള്‍ അതില്‍ കണ്ണുവെച്ച കുറുക്കനാണ് പ്രണബ് എന്ന മട്ടിലായിരുന്നു അവര്‍ രാജീവിനെ പറഞ്ഞു തിരിപ്പിച്ചത്. ആ പരദൂഷണങ്ങളില്‍ വീണുപോയ രാജീവ് പ്രണബിനോട് പിന്നീട് കാണിച്ചത് വളരെ വലിയ നീതികേടാണ്.
undefined
അന്ന് ദില്ലിയിലെ പ്രണബ് വിരുദ്ധ കോണ്‍ഗ്രസ് കോക്കസ് നടത്തിയ ചരടുവലികള്‍ക്കെല്ലാം രാജീവ് കൂട്ടുനിന്നു. ഫലമോ, പ്രണബ് മുഖര്‍ജി ദില്ലിയിലെ സകല അധികാര കേന്ദ്രങ്ങളില്‍ നിന്നും വെട്ടിമാറ്റപ്പെട്ടു.
undefined
ആദ്യ പ്രഹരം അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതായിരുന്നു. എന്നാല്‍, ആദ്യം പ്രണബ് സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചത് പശ്ചിമ ബംഗാളിലെ മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവായ എ ബി ഗനിഖാന്‍ ചൗധരിയെയും ഡ്രോപ്പ് ചെയ്തിട്ടുണ്ടല്ലോ എന്ന് സ്വയം പറഞ്ഞുകൊണ്ടാണ്.
undefined
ഒരു വര്‍ഷത്തിന് ശേഷം പക്ഷേ, ചൗധരിയെ ക്യാബിനറ്റിലേക്ക് തിരിച്ചെടുത്തു. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി കൊടുത്ത് പ്രണബിനെ ഒതുക്കാന്‍ ശ്രമമുണ്ടായി. ആ പദത്തിലും അധികനാള്‍ നിലനിര്‍ത്താതെ, അവിടെ അറിയപ്പെടുന്ന പ്രണബ് വിരോധി പ്രിയരഞ്ജന്‍ ദാസ് മുഷിയെ കൊണ്ടിരുത്തി.
undefined
ജീവ് സംഘത്തിന്റെ ഓപ്പറേഷന്‍ അവസാനിച്ചിരുന്നില്ല. ഇനിയും അപമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ ബാക്കിയുണ്ടായിരുന്നു പ്രണബിന്. അദ്ദേഹത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും നീക്കി. എന്നാല്‍, അപ്പോഴും ഒന്നും വിട്ടുപറയാന്‍ നില്‍ക്കാതെ പ്രണബ് മുഖര്‍ജി എന്ന കോണ്‍ഗ്രസുകാരന്‍ തന്റെ അച്ചടക്കം നിലനിര്‍ത്തി.
undefined
1986 ഒക്ടോബര്‍ മാസത്തില്‍ പ്രണബിനെ രാജീവ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
undefined
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രണബ് തുടങ്ങിയ പുതിയ പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്. അന്ന് കോണ്‍ഗ്രസില്‍ രാജീവ് കോക്കസിനെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉണ്ടായിരുന്ന പല ദേശീയ നേതാക്കളും പ്രണബിനൊപ്പം ചേര്‍ന്നു.
undefined
ഈ ഗ്രൂപ്പിന്റെ ആദ്യത്തെ പരീക്ഷണം 1987 ലെ ബംഗാള്‍ തെരഞ്ഞെടുപ്പായിരുന്നു. അന്ന് പക്ഷേ അവര്‍ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. അതോടെ ആ പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. രാജ്യസഭയിലെ അംഗത്വകാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കിയുണ്ടായിരുന്ന അക്കാലത്ത് രാജീവ് ഗ്യാങ്ങിന്റെ അപ്രീതി ഭയന്ന് ജികെ മൂപ്പനാരും നജ്മ ഹെപ്തുള്ളയും ഒഴികെ കോണ്‍ഗ്രസില്‍ മറ്റാരും അദ്ദേഹത്തോട് സംസാരിക്കുക പോലും ചെയ്തിരുന്നില്ല.
undefined
അങ്ങനെ നാലുപാടുനിന്നും കടുത്ത അവഗണനകള്‍ മാത്രം നേരിട്ട് കഴിച്ചുകൂട്ടിയ നാലഞ്ചുമാസക്കാലം കൊണ്ട് പ്രണബിന് ഒരു കാര്യം മനസ്സിലായി. അടിയന്തരമായി രാജീവുമായി സന്ധി ചെയ്തില്ലെങ്കില്‍ തന്റെ രാഷ്ട്രീയം ഇതോടെ അവസാനിക്കും. അന്ന് രാജീവിനും പ്രണബിനുമിടയില്‍ സമാധാനമുണ്ടാക്കാന്‍ തയ്യാറായി വന്നത് ഒറീസയിലെ കോണ്‍ഗ്രസ് നേതാവായ സന്തോഷ് മോഹന്‍ ദേവും, ദില്ലിയിലെ വനിതാ നേതാവായ ഷീല ദീക്ഷിത്തും ചേര്‍ന്നാണ്.
undefined
മാസങ്ങള്‍ നീണ്ട ആ സന്ധി സംഭാഷണങ്ങള്‍ക്ക് ശേഷം 1988 ല്‍ ത്രിപുര തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു കൊണ്ട് പ്രണബ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി എങ്കിലും, രാജീവിന്റെ കാലത്ത് അദ്ദേഹത്തിന് വലിയ പദവികളൊന്നും കൊടുത്തില്ല. 1989 ല്‍ രാജീവ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നു. 1991 ല്‍ ശ്രീപെരുംപുതൂരില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നു.
undefined
പിന്നീട് പ്രധാനമന്ത്രിയായത് പ്രണബിന്റെ പഴയകാല സ്‌നേഹിതന്‍ കൂടി ആയിരുന്ന പിവി നരസിംഹ റാവു ആയിരുന്നു. അതോടെ പ്രണബിന്റെ കാബിനറ്റ് മോഹങ്ങള്‍ക്ക് വീണ്ടും ചിറകുമുളച്ചു. ഇത്തവണ എന്തായാലും ക്യാബിനറ്റില്‍ തിരികെ കയറാം എന്നുതന്നെ അദ്ദേഹം ആത്മാര്‍ത്ഥമായും പ്രതീക്ഷിച്ചു. എന്നാല്‍, ഇന്ദിരയുടെ മരണ ശേഷം രാജീവില്‍ നിന്നേറ്റ തിരിച്ചടിയുടെ ആവര്‍ത്തനമാണ് പ്രണബിനെ കാത്തിരുന്നത്. നരസിംഹറാവു കാബിനറ്റില്‍ അദ്ദേഹത്തിന് ഇടമുണ്ടായില്ല.
undefined
എന്നാല്‍, പ്രണബിനെ അങ്ങനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നരസിംഹറാവുവിന് ഉദ്ദേശ്യമില്ലായിരുന്നു. അദ്ദേഹം പ്രണബ് മുഖര്‍ജിയെ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയി നിയമിച്ചു. ആദ്യം ഒന്ന് മടിച്ചു നിന്നു എങ്കിലും പ്രണബ് അതിനു തയ്യാറായി. മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍, ഇത്തവണ നരസിംഹറാവുവുമായി ഒരു 'സേഫ് ഡിസ്റ്റന്‍സ്' ഇട്ടാണ് പ്രണബ് നിന്നത്. വിശ്വസ്തനായി തുടര്‍ന്നു, അതേസമയം ഒരു പരിധിവിട്ട് അടുക്കാനും പോയില്ല. ആ ടെക്‌നിക് വിജയിച്ചു.
undefined
2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍, ഗാന്ധി കുടുംബം പ്രണബിനെ തഴഞ്ഞില്ല. പ്രണബിന് കാബിനറ്റില്‍ പ്രതിരോധമന്ത്രി പദം നല്‍കപ്പെട്ടു. ആദ്യം പ്രതിരോധ മന്ത്രിയായും, പിന്നീട് വിദേശകാര്യ മന്ത്രിയായും പ്രണബ് വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.
undefined
2007 ല്‍ ഇടതുപക്ഷമാണ് ആദ്യമായി പ്രണബിന്റെ പേര് രാഷ്ട്രപതി പദത്തിലേക്ക് നിര്‍ദേശിക്കുന്നത്. അന്ന് പക്ഷേ, അദ്ദേഹത്തെ സോണിയക്ക് യുപിഎ ക്യാബിനറ്റില്‍ നിന്ന് വിട്ടുനല്കാനാകുമായിരുന്നില്ല. എന്നാല്‍, 2012 ല്‍ പതിമൂന്നാമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന സമയം വന്നപ്പോള്‍, ഒരു കാര്യം സോണിയക്ക് ബോധ്യപ്പെട്ടു. 2014 ലെ ഫലം ചിലപ്പോള്‍ മോശമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചുരുങ്ങിയത് രാഷ്ട്രപതി ഭവനിലെങ്കിലും ഒരു കോണ്‍ഗ്രസുകാരന്‍ ഇരിക്കുന്നത് നല്ലതാണ്.
undefined
എന്നാല്‍, 2012 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ മത്സരങ്ങള്‍ക്കുള്ള വേദി കൂടി ആയി മാറി. ആ കോഴിപ്പോരിന്റെ നടുവിലേക്ക് മമതാ ബാനര്‍ജി, മുലായം സിംഗ് യാദവ്, സോമനാഥ് ബാനര്‍ജി, ടി ആര്‍ ബാലു, ശരദ് പവാര്‍, പി എം സാങ്മ എന്നിങ്ങനെ പലരും ഇറങ്ങി. എപിജെ അബ്ദുല്‍ കലാമിന്റെ പേരും പലരും ഉയര്‍ത്തിക്കൊണ്ടു വന്നു എങ്കിലും, അഭിപ്രായ സമന്വയമില്ലാതെ താന്‍ അതിനു മുതിരില്ല എന്ന് കലാം പറഞ്ഞതോടെ ആ സാധ്യത മങ്ങി. ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്നു. ഇടതു പക്ഷവും, അവസാന നിമിഷം വരെ ഇടഞ്ഞു നിന്ന മമതയും പിന്തുണച്ചതോടെ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി.
undefined
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിന്റെ ഒരു തീരുമാനം ഒഴിച്ചാല്‍, ഏറെക്കുറെ ശാന്തമായിരുന്നു രാഷ്ട്രപതി എന്ന നിലയിലുള്ള പ്രണബ് മുഖര്‍ജിയുടെ പ്രസിഡന്റ് കാലം. അജ്മല്‍ കസബ്, യാക്കൂബ് മേമന്‍, അഫ്‌സല്‍ ഗുരു തുടങ്ങി വര്‍ഷങ്ങളായി കെട്ടിക്കിടന്ന 24 ദയാഹര്‍ജികള്‍ പ്രണബ് മുഖര്‍ജി തന്റെ കാലത്ത് നിരസിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് 2013 ലെ ക്രിമിനല്‍ ലോ അമെന്‍ഡ്‌മെന്റ് നടപ്പാവുന്നത്.
undefined
click me!