കേരളം; കൊവിഡ് 19 രോഗികള്‍ പതിനായിരത്തിലേക്ക്, ആശങ്കയായി തലസ്ഥാനം

First Published Jul 16, 2020, 11:59 AM IST


ആശങ്കകളേറ്റി തലസ്ഥാനത്ത് കൊവിഡ്19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. ജില്ലയില്‍ മാത്രം രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് സർക്കാർ. അതോടൊപ്പം സ്വകാര്യമേഖലയെ കൂടി സഹകരിപ്പിച്ച് കൊണ്ട് കൊവിഡ് സെന്‍ററുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളതും തലസ്ഥാനത്താണ്. അതോടൊപ്പം മലപ്പുറം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 
 

സംസ്ഥാനത്ത് ഇതുവരെയായി 9,553 രോഗികളാണ് ഉള്ളത്. ഇതില്‍ 4,880 പേര്‍ സജീവ രോഗബാധിതരാണ്. 4,634 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെയായി രോഗം ഭേദമായി. 35 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
നിലവിൽ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. തലസ്ഥാനത്ത് 919 രോഗികളാണ് ഉള്ളത്. ഇതുവരെയായി ജില്ലയില്‍ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
undefined
ഇന്നലെ മാത്രം തിരുവനന്തപുരത്ത് 157 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഒരു ജില്ലയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ രോഗികളുണ്ടാകുന്നതും തിരുവനന്തപുരത്താണ്.
undefined
രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും ആശങ്കപ്പെടുത്തുന്നു. ഇന്നലെ ജില്ലയില്‍ 11 പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്.
undefined
ജില്ലയില്‍ കൊവിഡ് ചികിത്സക്കായി 1000 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള തയ്യാറാക്കാനും തീരുമാനമായി. ആദ്യഘട്ടമെന്ന നിലയില്‍ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും പരിസരവുമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
undefined
തിരുവനന്തപുരം മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും നിറ‍ഞ്ഞു കഴിഞ്ഞു. വർക്കല എസ്ആർ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാ കേന്ദ്രങ്ങളിലേക്കും ദിനംതോറും കൂടുതൽ രോഗികൾ എത്തുകയാണ്.
undefined
രോഗപ്പകർച്ച കൂടുതലുളള വാർഡുകളിൽ പ്രഥമഘട്ട ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതർ. ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലുമാണ് പ്രഥമഘട്ട ചികിത്സാ കേന്ദ്രം സജ്ജമായത്.
undefined
ദിവസവും നൂറും ഇരുന്നൂറും കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ജില്ലയിലെ ചികിത്സാ സൗകര്യം വിപുലപ്പെടുത്താനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏറ്റെടുത്തത് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
undefined
ആദ്യഘട്ടത്തിൽ 300 പേർക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തിൽ കേന്ദ്രം സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു. കൺവൻഷൻ സെന്‍ററാണ് ആദ്യം കോവിഡ് ആശുപത്രിയാക്കി മാറ്റുക.
undefined
രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സ്റ്റേഡിയത്തിന്‍റെ മറ്റ് സ്ഥലങ്ങളും ചികിത്സയ്ക്ക് സജ്ജമാക്കും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസത്തിൽ രണ്ട് തവണ ഡോക്ടർമാരെത്തി പരിശോധന നടത്തും.
undefined
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപത്തെ കൺവെൻഷൻ സെന്‍റില്‍ പ്രഥമഘട്ട കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്ന ജോലികൾ ആരംഭിച്ചു. വലിയ ഹാളിനെ രണ്ടായി തിരിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടു വിഭാഗങ്ങളായാണ് താമസം സജ്ജമാക്കിയിട്ടുള്ളത്.
undefined
സുരക്ഷയുടെ ഭാഗമായി ഹാളിന് അകത്തും പുറത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പൊലീസിനാകും ഈ കേന്ദ്രത്തിന്‍റെ സുരക്ഷാ ചുമതല. അന്തേവാസികൾക്ക് വേണ്ടി ടി.വി സൗകര്യം അടക്കമുള്ളവ ഇവിടെ ഉണ്ടാകും.
undefined
എയർകണ്ടീഷൻ ചെയ്ത ഹാളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇവിടേക്ക് കോവിഡ്‌ രോഗികളെ എത്തിച്ചുത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
undefined
സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. 7 പേരുടെ ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി.
undefined
രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ അവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ പൂന്തുറ സെന്‍റ് തോമസ് സ്‌കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി.
undefined
കൊവിഡ് 19 വൈറസ് ബാധ പടര്‍ന്ന് പിടിക്കൂന്നതിനിടെ ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജില്ലയില്‍ ഇത് വരെ 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേരുടെ ഫലം വരാനുണ്ട്.
undefined
തീരമേഖല കേന്ദ്രീകരിച്ച് കൂടുതൽ കോവിഡ് രോഗികളും അതോടൊപ്പം കൂടുതല്‍ ക്ലസ്റ്ററുകളും ഉണ്ടാകുന്നത് ആശങ്കയേറ്റുന്നു. വിഴിഞ്ഞം മേഖലയിൽ അൻപതിലേറെ കേസുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത്.
undefined
വിഴിഞ്ഞം, ബീമാപളളി മേഖലകളിൽ ഓരോ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങൾ ഉടൻ തുറക്കും. പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി, വലിയതുറ, ബീമാപളളി തുടങ്ങിയ മേഖലകളിലായി 350 ലേറെ പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.
undefined
വിഴിഞ്ഞം കോട്ടപ്പുറം, പുല്ലുവിള, പെരുമാതുറ, അഞ്ചുതെങ്ങ് അടക്കം ജില്ലയിലെ മറ്റ് തീരദേശ മേഖലകളിലും കേസുകൾ ഉയരുകയാണ്. പൂന്തുറ മേഖലയിലെ മത്സ്യത്തൊഴിലാളികളിൽ പലരും വിഴിഞ്ഞത്ത് നിന്നാണ് കടലിൽ പോകാറ്.
undefined
ഇക്കൂട്ടത്തിൽ രണ്ട് പേർക്ക് രണ്ടാഴ്ച മുൻപ് കോവിഡ് സ്ഥിരികരിച്ചിരുന്നു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആ സമയത്ത് ആവശ്യമുയർന്നെങ്കിലും കാര്യമായ പരിശോധനകൾ ഉണ്ടായില്ല.
undefined
എന്നാൽ പൂന്തുറയിൽ രോഗവ്യാപനം കൂടിയതിന് ശേഷമാണ് ഇവിടെ പരിശോധന ശക്തമാക്കിയതും കൂടുതൽ കേസുകൾ കണ്ടെത്തിയതും. ജനസാന്ദ്രത കൂടിയതിനാൽ തീരദേശത്ത് കോവിഡ് വ്യാപനം വളരെ വേഗത്തിലാണ്.
undefined
വെങ്ങാനൂർ അടക്കം തീരദേശത്തിന്‍റെ സമീപ പ്രദേശങ്ങളിലും കോവിഡ് പടരുന്നുണ്ട്. വെങ്ങാനരിൽ ഇതുവരെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പൂന്തുറയിലേത് പോലെ പ്രഥമഘട്ട ചികിത്സാകേന്ദ്രം ബീമാപളളിയിലും വിഴിഞ്ഞത്തും സ്ഥാപിക്കാൻ തീരുമാനിച്ചത്.
undefined
എന്നാൽ വിഴിഞ്ഞത്ത് ഇതിനായി സ്ഥലം കണ്ടെത്തുന്നതേയുളളൂ. തീരദേശത്ത് പ്രത്യേകശ്രദ്ധ പതിപ്പിക്കാതിരുന്നാൽ പ്രത്യാഘാതം പൂന്തുറയ്ക്ക് സമാനമാകും. വിഴിഞ്ഞവും പൂന്തുറയെ പോലെ ജനസാന്ദ്രതയേറിയ പ്രദേശമായതിനാല്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
undefined
അതിനിടെ സംസ്ഥാനത്ത് രോഗികള്‍ മെഡിക്കൽ കോളജ് ആശുപത്രികള്‍ക്ക് പുറത്ത് രോഗികളെ ചികിത്സിക്കാന്‍ തയ്യാറല്ലെന്ന മെഡിക്കല്‍ പിജി അസോസിയേഷന്‍റെ നിലപാട് വിവാദമായി.
undefined
മെഡിക്കൽ കോളജ് ആശുപത്രികള്‍ക്ക് പുറത്തുള്ള കൊവി‍ഡ് ഡ്യൂട്ടി എടുക്കില്ലെന്നാണ് മെഡിക്കല്‍ പിജി അസോസിയേഷന്‍ അറിയിച്ചത്. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരെ വിന്യസിച്ചുകൊണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കം പാളുകയാണ്.
undefined
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലുമടക്കം ജോലി ചെയ്യുമ്പോഴാണ് പിജി അസോസിയേഷന്‍റെ ഈ തീരുമാനം. രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ രോഗ ലക്ഷണങ്ങളില്ലാത്തവരേയും ചെറിയ ലക്ഷണങ്ങളുള്ളവരേയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്.
undefined
ഇവിടങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിൽ നിന്നുള്ള ഡോക്ടര്‍മാരെക്കൂടി ഉൾപ്പെടുത്തി ചികില്‍സ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
undefined
വിവിധ മെഡിക്കല്‍ കോളജുകളിലായി 3000 ത്തിലേറെ പിജി വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പഠിക്കുന്നുണ്ട്. ഇവരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
undefined
കൊവിഡ് ഇതര ചികില്‍സകള്‍ നിയന്ത്രിതമായി മാത്രമേ നടക്കുന്നുളളൂ എന്നതിനാല്‍ പിജി വിദ്യാര്‍ഥികള്‍ താരതമ്യേന തിരക്കൊഴിഞ്ഞ അവസ്ഥയിലാണെന്നതും സര്‍ക്കാര്‍ കണക്കിലെടുത്തു.
undefined
ഇതനുസരിച്ച് കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉള്ള തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജില്‍ നിന്നുള്ള പിജി ഡോക്ടര്‍മാരെ നിയോഗിച്ചെങ്കിലും ആരും ഡ്യൂട്ടിക്കെത്തിയില്ല.
undefined
വിമാനത്താവളങ്ങളിലും ജില്ല അതിര്‍ത്തികളിലും തീവ്രബാധിത മേഖലകളിലുമടക്കം ജോലി എടുക്കുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ ഇതിനെതിരെ രംഗത്തെത്തി. പി ജി അസോസിയേഷന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ചര്‍ച്ച നടത്തുമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.
undefined
click me!