ഉയ്ഗറുകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും തടവില്‍ പാര്‍പ്പിക്കാന്‍ സിന്‍ജിയാങ്ങില്‍ ചൈന പണിതത് 380 കെട്ടിടങ്ങള്‍

Published : Sep 24, 2020, 12:30 PM IST

ചൈനയില്‍ ഉയ്‍ഗര്‍ മുസ്ലിംകളയും മറ്റ് ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കാനായി പണി കഴിക്കപ്പെട്ടത് നാന്നൂറോളം തടങ്കല്‍പ്പാളയങ്ങളെന്ന് പഠനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ത്തന്നെ ഡസന്‍ കണക്കിന് തടങ്കല്‍ പാളയങ്ങള്‍ പണി കഴിക്കപ്പെട്ടിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. റീ -എജ്യുക്കേഷനുവേണ്ടിയാണ് എന്നും, ഇത്തരം സെന്‍ററുകള്‍ പണിയുന്നത് നിര്‍ത്തുകയാണ് എന്നുമൊക്കെയുള്ള ചൈനയുടെ വാദങ്ങള്‍ നിലനില്‍ക്കെത്തന്നെയാണ് പുതിയ പഠനം പറത്തുവരുന്നതും. ഓസ്ട്രേലിയന്‍ തിങ്ക്ടാങ്ക് ആണ് വിവരം പുറത്തുവിട്ടത്.   

PREV
110
ഉയ്ഗറുകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും തടവില്‍ പാര്‍പ്പിക്കാന്‍ സിന്‍ജിയാങ്ങില്‍ ചൈന പണിതത് 380 കെട്ടിടങ്ങള്‍

ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റ്റ്റിയൂട്ട് (എഎസ്‍പിഐ) അടുത്തിടെ ശേഖരിച്ച സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും വ്യക്തമാകുന്നത് ഇത്തരത്തിലുള്ള 14 കെട്ടിടങ്ങളുടെ പണി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ്. 2017 വരെയുള്ള കണക്കെടുത്താല്‍ 380 ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ പണികഴിപ്പിച്ചിട്ടുണ്ട്. അതില്‍ റീ എജ്യുക്കേഷന്‍ സെന്‍റര്‍ എന്ന് പേരിട്ടിരിക്കുന്ന കുറഞ്ഞ സെക്യൂരിറ്റി സംവിധാനമുള്ള കെട്ടിടങ്ങള്‍ മുതല്‍ ജയിലുകളെ പോലെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ വരെയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

210

ചൈനീസ് അധികാരികള്‍, എജ്യുക്കേഷന്‍ സെന്‍ററുകളില്‍ നിന്നും ബിരുദം നേടി ആളുകളിറങ്ങിയെന്നും, പുതിയ കേന്ദ്രങ്ങള്‍ പണി കഴിപ്പിക്കുന്നില്ല എന്നും പറയുമ്പോഴും 2019 -ലും 2020 -ലുമെല്ലാം ഇത്തരം കേന്ദ്രങ്ങളുടെ പണി നടക്കുന്നുണ്ട് എന്നാണ് ശേഖരിച്ച വിവരങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് എന്നാണ് എഎസ്‍പിഐ ഗവേഷകനായ നാതന്‍ റൂസര്‍ പറയുന്നത്. 

310

സിന്‍ജിയാങ് ഡാറ്റ പ്രൊജക്ടില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കൂടി ഇവ ഓണ്‍ലൈനില്‍ വായിക്കാവുന്നതാണ്. അതില്‍ സാറ്റലൈറ്റ് ഇമേജുകളും മറ്റ് വിവരങ്ങളും ഉണ്ട്. എഎസ്‍പിഐ പറയുന്നത് രാത്രികാലത്തെ ചിത്രങ്ങള്‍ കൂടുതല്‍ ഉപകാരപ്രദമായിരുന്നുവെന്നാണ്. രാത്രികാലങ്ങളില്‍ വെളിച്ചത്തില്‍ നില്‍ക്കുന്ന പല കെട്ടിടങ്ങളും നഗരത്തിന് പുറത്ത് പുതുതായി പണിതിരിക്കുന്ന തടങ്കല്‍ പാളയങ്ങളുടെ ദൃശ്യങ്ങളാണെന്ന് വ്യക്തമാണ്. പകല്‍സമയങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങളില്‍ നിന്നും പണി നടന്നുകൊണ്ടിരിക്കുന്ന തടങ്കല്‍ പാളയങ്ങള്‍ കാണാന്‍ സാധിക്കുന്നുവെന്നും എഎസ്‍പിഐ വ്യക്തമാക്കുന്നു. 

410

തടങ്കല്‍പാളയങ്ങളെന്ന് സംശയിക്കപ്പെടുന്ന 380 കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നും പകര്‍ത്തപ്പെട്ടിരിക്കുന്നത്. അതില്‍ മിക്കവയും വ്യാവസായിക മേഖലകളുടെ അടുത്തായിട്ടാണ് പണിതിരിക്കുന്നത്. തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെക്കൊണ്ട് ഇത്തരം വ്യാവസായിക കേന്ദ്രങ്ങളില്‍ നിര്‍ബന്ധിത ജോലി ചെയ്യിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിട്ടുണ്ട്. എഎസ്‍പിഐ റിപ്പോര്‍ട്ടുകളും അത് ശരിവയ്ക്കുകയാണ്. എന്നാല്‍, ബെയ്‍ജിംഗ് വാദിക്കുന്നത് ഒരുതരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും ഇവിടെ നടക്കുന്നില്ലായെന്നാണ്. തുടക്കത്തില്‍ ചൈനീസ് അധികൃതര്‍ പറഞ്ഞിരുന്നത് അവിടെ അത്തരത്തിലുള്ള തടങ്കല്‍പാളയങ്ങള്‍ ഒന്നും തന്നെയില്ല എന്നാണ്. എന്നാല്‍, പിന്നീട് അത് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍ററുകളും ഭീകരാക്രമണ ഭീഷണി തടയാനും ദാരിദ്ര്യം ഇല്ലാതെയാക്കാനും ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന റീ എജ്യുക്കേഷന്‍ സെന്‍ററുകളും ആണെന്നായിരുന്നു ചൈന വാദിച്ചിരുന്നത്. 

510

കഴിഞ്ഞ വര്‍ഷം ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇത്തരം കെട്ടിടങ്ങളില്‍ പാര്‍പ്പിച്ചിരുന്നവരില്‍ ഭൂരിഭാഗം പേരും സമൂഹത്തിലേക്ക് തന്നെ മടങ്ങിയെന്നാണ്. എന്തിരുന്നാലും മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നയതന്ത്രജ്ഞര്‍ എന്നിവര്‍ക്കൊന്നും ഈ കെട്ടിടങ്ങളിലേക്ക് പ്രവേശനമില്ല. അങ്ങനെയുള്ളവരുടെ പ്രവേശനം ഇവിടെ കര്‍ശനമായി തടയപ്പെട്ടിരിക്കുകയാണ്. മാത്രവുമല്ല, സന്ദര്‍ശകരെ ചുറ്റിപ്പറ്റി സദാസമയവും ജാഗരൂകമായ നിരീക്ഷണസംവിധാനവും ഇവിടെയുണ്ട്. 

610

ഈ പാളയങ്ങളെ കുറിച്ചും സര്‍ക്കാരിന്‍റെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെയുള്ള പ്രചാരണങ്ങളെ കുറിച്ചും കൂടുതലായും ലോകം അറിയുന്നത് അവിടെനിന്നും രക്ഷപ്പെട്ടോടി വിദേശത്ത് അഭയം കണ്ടെത്തിയവരില്‍ നിന്നുമാണ്. അതുപോലെ ചൈനയിലെ സര്‍ക്കാരില്‍ നിന്നും ചോര്‍ന്ന രേഖകള്‍, ഇത്തരത്തിലുള്ള സാറ്റലൈറ്റ് ഇമേജുകള്‍ എന്നിവയില്‍ നിന്നും വിവരങ്ങള്‍ പുറംലോകത്തിന് കിട്ടുന്നു. അത് വ്യക്തമാക്കുന്നത് ചൈനയില്‍ ഇത്തരത്തിലുള്ള തടങ്കല്‍ പാളയങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നുതന്നെയാണ്. 

710

ഖുറാന്‍ കൈവശം വയ്ക്കുക, പോര്‍ക്ക് കഴിക്കാന്‍ വിസമ്മതിക്കുക തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളായി കണക്കാക്കുകയും അവരെ നിര്‍ബന്ധിത തടവിനും അക്രമങ്ങള്‍ക്കും വിധേയരാക്കുകയും ചെയ്യുക എന്നതെല്ലാം ഇവിടെ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മാത്രവുമല്ല, ഇങ്ങനെ തടവില്‍ പെടുന്നവര്‍ക്ക് ചികിത്സയടക്കം നിഷേധിക്കുന്ന സാഹചര്യവുമുണ്ടെന്നും ഇവിടെ നിന്നും രക്ഷപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

810

അതുപോലെ ഉയ്‍ഗര്‍ കുടുംബങ്ങള്‍ നിര്‍ബന്ധമായും അവരുടെ വീട്ടിലേക്ക് ചൈനീസ് അധികൃതരയക്കുന്ന ഉദ്യോഗസ്ഥരെ സ്വീകരിക്കേണ്ടതുണ്ട്. 'ബന്ധുക്കള്‍' എന്ന് പേരിട്ടാണ് ഇങ്ങനെ ഓരോ വീട്ടിലേക്കും അധികൃതര്‍ ഉദ്യോഗസ്ഥരെ അയക്കുന്നത്. അതുപോലെതന്നെ പൊതുസ്ഥലങ്ങളും ഉയ്‍ഗര്‍ മുസ്ലിംകള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുമെല്ലാം സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാണ്. ഇതിനെല്ലാമെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്.

910

എഎസ്‍പിഐ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഇത്തരം കെട്ടിടങ്ങളും മാപ്പുകളുമെല്ലാം വിശദീകരിക്കുന്നു. അവയില്‍ പലതും കഴിഞ്ഞ അരദശകത്തിനകത്താണ് പണിതിരിക്കുന്നത്. എങ്കിലും അവയുടെ വളര്‍ച്ച മന്ദഗതിയിലാണെന്നും പഠനം പറയുന്നുണ്ട്. ഉറുംഖിക്ക് പുറത്ത് ഡബാൻ‌ചെംഗിലാണ് ഏറ്റവും വലിയ ക്യാമ്പുള്ളത്. 2019 -ല്‍ തന്നെ ഒരോ കിലോമീറ്റര്‍ പരിധിക്കുള്ളിലും ഇവിടെ കെട്ടിടങ്ങള്‍ പണിതിട്ടുണ്ട്. ഈ പ്രദേശത്ത് ഇത്തരത്തില്‍ ഏകദേശം 100 കെട്ടിടങ്ങളെങ്കിലും ഉണ്ട് എന്നാണ് പറയുന്നത്. 

1010

കഷ്ഗറില്‍ പുതുതായി പണികഴിപ്പിച്ചിരിക്കുന്ന തടങ്കല്‍ പാളയം 25 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്നു. അതിന് ചുറ്റും 14 മീറ്റര്‍ ഉയരത്തില്‍ മതിലുകളും വാച്ച് ടവറുകളുമുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എഎസ്‍പിഐ ഈ ക്യാമ്പുകളെ നാല് ഭാഗമാക്കി തിരിച്ചിട്ടുണ്ട്. തടവുകാരുടെ മേലുള്ള നിയന്ത്രണത്തിന്‍റെയും, കെട്ടിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണിത്. അതുപോലെ ചില തടവുകാരുടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും മറ്റുമുണ്ടായിട്ടുണ്ട്. എന്തിരുന്നാലും ഉദ്യോഗസ്ഥര്‍ക്ക് തൃപ്തികരമല്ലാത്ത തടവുകാരെ കൂടുതല്‍ സെക്യൂരിറ്റിയുള്ള ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

click me!

Recommended Stories