സൂക്ഷിക്കുക, ഇക്കാര്യം ശ്ര​ദ്ധിച്ചില്ലെങ്കിൽ ഫാറ്റി ലിവറിനുള്ള സാധ്യത കൂടുതൽ ; പഠനം

Published : Nov 15, 2022, 08:42 PM ISTUpdated : Nov 15, 2022, 08:43 PM IST
സൂക്ഷിക്കുക, ഇക്കാര്യം ശ്ര​ദ്ധിച്ചില്ലെങ്കിൽ ഫാറ്റി ലിവറിനുള്ള സാധ്യത കൂടുതൽ ; പഠനം

Synopsis

30 നും 79 നും ഇടയിൽ പ്രായമുള്ള 5,011 പേരെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമിതഭാരം, പൊണ്ണത്തടി, പ്രമേഹം അല്ലെങ്കിൽ മറ്റ് ഉപാപചയ തകരാറുകൾ എന്നിവയ്‌ക്കൊപ്പം കരൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നതായും അവർക്ക് MAFLD ഉണ്ടെന്ന് കണ്ടെത്തി. 

ഉറക്കക്കുറവ്, കൂർക്കംവലി എന്നിവ മെറ്റബോളിക്-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (MAFLD) ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. രാത്രിയിൽ ഉറക്കം കുറവുള്ളവർക്ക് ഫാറ്റി ലിവർ ഉണ്ടാകാനുള്ള   സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. ഇന്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റിയിൽ പഠനം പ്രസിദ്ധീകരിച്ചു. 

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് പറയുന്നു. അതിന്റെ കൂടുതൽ ഗുരുതരമായ രൂപമായ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്നിവ യുഎസിലും ലോകമെമ്പാടുമുള്ള വിപുലമായ കരൾ രോഗങ്ങളുടെ വർദ്ധിച്ചുവരുന്ന അനുപാതത്തിന് കാരണമാകുന്നു. മിക്ക കേസുകളിലും കരൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അമിതവണ്ണവും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇതിനെ ചിലപ്പോൾ മെറ്റബോളിക്-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് അല്ലെങ്കിൽ MAFLD എന്ന് വിളിക്കുന്നു. ഫാറ്റി ലിവർ രോഗം ലിവർ ഫൈബ്രോസിസ്, സിറോസിസ്, ലിവർ ക്യാൻസർ എന്നിവയ്ക്ക് വരെ കാരണമാകും. 

ഉറക്കത്തിലെ അസ്വസ്ഥതകൾ ഉപാപചയ അവസ്ഥകളുമായി ബന്ധപ്പെട്ടതാണെന്ന് മുൻ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചൈനയിലെ സൺ യാറ്റ്-സെൻ സർവകലാശാലയിലെ ​ഗവേഷകനായ യാൻ ലിയുവും സംഘവും ഉറക്കമില്ലായ്മ MAFLD വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ഒരു പഠനം നടത്തി.

30 നും 79 നും ഇടയിൽ പ്രായമുള്ള 5,011 പേരെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമിതഭാരം, പൊണ്ണത്തടി, പ്രമേഹം അല്ലെങ്കിൽ മറ്റ് ഉപാപചയ തകരാറുകൾ എന്നിവയ്‌ക്കൊപ്പം കരൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നതായും അവർക്ക് MAFLD ഉണ്ടെന്ന് കണ്ടെത്തി. 

വയറ്റിലെ ക്യാന്‍സര്‍ ; 80 ശതമാനം ആളുകളിലും കാണുന്നത് ഈ ലക്ഷണം

രാത്രി 11 മണിക്ക് മുമ്പ് ഉറങ്ങേണ്ട മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രധാനമാണെന്ന് ​ഗവേഷകർ പറഞ്ഞു. ജനസംഖ്യാശാസ്‌ത്രം, ജീവിതശൈലി, മരുന്നുകളുടെ ഉപയോഗം എന്നിവയ്‌ക്കായി സ്‌കോർ ക്രമീകരിച്ചു.
കുറഞ്ഞ ഉറക്ക നിലവാരമുള്ള ആളുകൾക്ക് MAFLD യുടെ അപകടസാധ്യത കൂടുതലാണ്. അതേസമയം നല്ലതോ മിതമായതോ ആയ ഉറക്ക നിലവാരമുള്ളവർക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും ​ഗവേഷകർ പറഞ്ഞു. 

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ