ശബരിമല: വിശാലബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ (Live Update)

By Web TeamFirst Published Feb 6, 2020, 12:04 PM IST
Highlights

പല കേസുകളിലായി സമാനമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിൽ വിശാല ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. കേസുമായി യാതൊരു ബന്ധമില്ലാത്തവരാണ് വിശാല ബെഞ്ചിനെ ചോദ്യം ചെയ്യുന്നത് - സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത 

ദില്ലി: ശബരിമല കേസില്‍ വിശാല ബെഞ്ചിലെ നടപടികള്‍ തുടങ്ങി. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി. മുതിര്‍ന്ന അഭിഭാഷകരായ  പരാശരന്‍, നരിമാന്‍ എന്നിവരും തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പത് അംഗ വിശാലബെഞ്ചാണ് വാദങ്ങള്‍ കേള്‍ക്കുന്നത്. 

തുഷാര്‍ മേത്ത (സോളിസിറ്റര്‍ ജനറല്‍) : ''വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ല. പുനപരിശോധന ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ അല്ല വിശാലബെഞ്ച് രൂപീകരിച്ചിരിക്കുന്നത്.  വിശാല ബെഞ്ചിലേക്ക് വിട്ട ഏഴ് ചോദ്യങ്ങൾ ശബരിമല പുനപരിശോധന ഹർജിയുമായി ബന്ധപ്പെട്ടതല്ല. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കാൻ അധികാരം ഉണ്ട് ഭരണഘടന വിഷയങ്ങൾ ഉള്ള പല കേസുകളിലെ സാഹചര്യമാണ് വിശാല ബെഞ്ച് പരിഗണിക്കുന്നത്''.

ജസ്റ്റിസ് നാഗേശ്വർ റാവു: പുനപരിശോധന ഹർജിയുടെ അടിസ്ഥാനത്തിലല്ല വിശാല ബെഞ്ചിന്റൊ പരിഗണനക്ക് ഭരണഘടന ചോദ്യങ്ങൾ വിട്ടതെന്ന് പറയാനാകും ?

തുഷാര്‍ മേത്ത (സോളിസിറ്റര്‍ ജനറല്‍) : പല കേസുകളിലായി സമാനമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിൽ വിശാല ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. കേസുമായി യാതൊരു ബന്ധമില്ലാത്തവരാണ് വിശാല ബെഞ്ചിനെ ചോദ്യം ചെയ്യുന്നത്. പുനപരിശോധന ഹർജിയും തിരുത്തൽ ഹർജികൾ നിലനിൽക്കെ തന്നെ നിരവധി കേസുകൾ ഭരണഘടന ബെഞ്ചിലേക്ക് വിട്ടിട്ടുണ്ട്. മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അതിൽ ഇടപെടാനുള്ള അധികാരം സുപ്രീംകോടതിക്ക് ഉണ്ട്''. 

ഫാലി എസ് നരിമാന്‍: ഭരണഘടനയുടെ 145- (3) ചട്ടം അനുസരിച്ച് ഭരണഘടനാബെഞ്ചിന്‍റെ അംഗസംഖ്യ അഞ്ചായിരിക്കണം എന്നു പറയുന്നുണ്ട്. സുപ്രീംകോടതിയില്‍ എട്ട് അഭിഭാഷകര്‍ മാത്രമുണ്ടായിരുന്ന കാലത്താണ് ഈ ചട്ടം കൊണ്ടു വന്നത്. എട്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് ശിരൂര്‍ മത് കേസ് പരിഗണിച്ചത്. എന്‍റെ ഇതുവരെയുള്ള അഭിഭാഷക ജീവിതത്തില്‍ ഇതുപോലൊരു സാഹചര്യം കണ്ടിട്ടില്ല. സുപ്രീംകോടതിയിലെ ഭരണപരമായ ഉത്തരവ് ഇതുപോലെ ചോദ്യം ചെയ്യപ്പെടുന്നത് ഇത് ആദ്യം. ഒരു കേസിൽ വിധി വന്നുകഴിഞ്ഞു. ആ കേസിൽ പുനപരിശോധന ഹർജിയും വന്നു. പുനപരിശോധന ഹർജി അംഗീകരിച്ചിട്ട് കേസ് വീണ്ടും പരിശോധിക്കാം . അതിനപ്പുറത്തേക്ക് പോകാനാകില്ല. മതവിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടായിരുന്നു ശബരിമല വിധി . അതിൽ കോടതി ഉത്തരം കണ്ടെത്തിക്കഴിഞ്ഞു.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ: പുനപരിശോധന ഹർജി പരിഗണിക്കവെ സമാനമായ മറ്റ് വിഷയങ്ങൾ ഉണ്ടെന്ന് തോന്നിയാൽ എന്തുകൊണ്ട് പരിശോധിച്ചുകൂടെ ? 

ഫാലി എസ് നരിമാന്‍: അയ്യപ്പ ഭക്തർ പ്രത്യേക മതവിഭാഗം അല്ല എന്ന് ഭരണഘടന ബെഞ്ച് വിധിച്ചു കഴിഞ്ഞു. പിന്നെ അനുച്ചേദം 25ഉം 26ഉം തമ്മിലുള്ള തർക്കം വെറും അക്കാദമിക താൽപര്യം മാത്രമാണ്. അക്കാദമിക താൽപര്യം ഉള്ള ഒരു വിഷയം പുന:പരിശോധന ഹർജി പരിഗണിക്കുന്നതിനിടെ വിശാല ബെഞ്ചിന് വിടുന്നത് എങ്ങനെ ?നരിമാന്‍: വിശാല ബെഞ്ചിന് വിഷയങ്ങൾ വിട്ട് ഭരണപരമായ ഉത്തരവിന്‍റെ സ്വഭാവമുള്ള ഉത്തരവാണ് ജസ്റ്റിസ് ഗോഗോയി പുറപ്പെടുവിച്ചത്. പുന:പരിശോധന ഹർജിയിൽ ഇങ്ങനെ ചെയ്യാൻ കഴിയില്ല.

ചീഫ് ജസ്റ്റിസ്: ഇക്കാര്യം പരിശോധിക്കാം. 

അഡ്വ. രാജീവ് ധവാന്‍: ശബരിമല തീരുമാനമായ കേസാണ്.  പുനപരിശോധന ഹർജികളിൽ ശബരിമല വിധി തെറ്റെന്ന് കോടതി കണ്ടെത്തിയിട്ടില്ല. 
അങ്ങനെയിരിക്കെ പുനപരിശോധന ഹർജിയിൽ എങ്ങനെ വിശാല ബെഞ്ച് രൂപീകരിക്കും

Live Update Continues 

click me!