LIVE NOW
Published : May 29, 2026, 05:57 AM ISTUpdated : May 29, 2026, 08:54 PM IST

'പ്രതിപക്ഷ ഉപനേതാവ് പദവിക്ക് പ്രത്യേക മുഹൂർത്തം കുറിച്ചിട്ടില്ല', സിപിഐക്ക് കിട്ടണം; യുഡിഎഫ് സർക്കാരിന്‍റെ നയപ്രഖ്യാപനം ഉപരിപ്ലവമെന്നും ബിനോയ് വിശ്വം

Summary

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യവുമായി വിദ്യാർത്ഥികൾ രം​ഗത്ത്. ബോർഡിൻറെ പിഴവുകൊണ്ടാണ് മാർക്ക് നഷ്ടമായതെന്നും ഇത് നികത്താൻ പുനർ മൂല്യനിർണയത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഒ എസ് എം മൂല്യനിർണ രീതിക്ക് കരാർ നൽകിയ കോയെംപ്റ്റ് COEMPT സ്ഥാപനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തിയിരുന്നു. എന്നാൽ, രാഹുൽഗാന്ധിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. തെലങ്കാന, കർണാടക സർക്കാരുകൾക്ക് കമ്പനിയുമായി കരാറുണ്ട്. വിവാദ കമ്പനിയെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തിന് കരാർ നൽകിയെന്നും അദ്ദേഹം ചോ​ദിച്ചു.

Pinarayi Binoy Viswam

08:54 PM (IST) May 29

'പ്രതിപക്ഷ ഉപനേതാവ് പദവിക്ക് പ്രത്യേക മുഹൂർത്തം കുറിച്ചിട്ടില്ല', സിപിഐക്ക് കിട്ടണം; യുഡിഎഫ് സർക്കാരിന്‍റെ നയപ്രഖ്യാപനം ഉപരിപ്ലവമെന്നും ബിനോയ് വിശ്വം

യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഉപരിപ്ലവമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കണമെന്നും ഇതുസംബന്ധിച്ച് സിപിഎമ്മുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story

08:33 PM (IST) May 29

മഴ കനക്കുന്നു, ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; 4 ദിവസം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ജാഗ്രത

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, അടുത്ത 4 ദിവസവും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്

Read Full Story

07:52 PM (IST) May 29

ശ്രീധരന്‍റെ അതിവേഗ ബദൽ പാതക്ക് സതീശൻ സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് സൂചന, ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും കൂടിക്കാഴ്ച നടത്തി. കെ റെയിൽ സിൽവർ ലെയിനിന് ബദലായി ശ്രീധരൻ മുന്നോട്ടുവെച്ച, കുറഞ്ഞ തോതിൽ സ്ഥലം ഏറ്റെടുക്കൽ ആവശ്യമുള്ള, പുതിയ പാതയുടെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം അറിയിക്കുമെന്നാണ് സൂചന

Read Full Story

07:11 PM (IST) May 29

പൊലീസ് റിപ്പോർട്ടിൽ പറയുന്ന 'നഷ്ടപ്പെട്ട' വസ്തുക്കൾ ശ്രീപത്‌മനാഭസ്വാമിക്ഷേത്രത്തിൽ ഭദ്രമെന്ന് ഭരണസമിതി, 'പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം'

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വസ്തുക്കൾ നഷ്ടപ്പെട്ടെന്ന ഡിജിപിയുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് ക്ഷേത്ര ഭരണസമിതി. വൈര നാമവും വിളക്കും ഉൾപ്പെടെയുള്ളവ ക്ഷേത്രത്തിൽ ഭദ്രമാണെന്നും, തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു

Read Full Story

06:23 PM (IST) May 29

ശബരിമല അഷ്ടാഭിഷേകം - കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

ശബരിമല അഷ്ടാഭിഷേകത്തിൻ്റെ കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്. റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് ഹൈക്കോടതി നിർദേശം.

 

Read Full Story

06:10 PM (IST) May 29

സാങ്കേതിക പ്രശ്നം, സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി; ജൂൺ ഒന്ന് മുതൽ അപേക്ഷിക്കാം

സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ജൂൺ ഒന്നിലേക്ക് മാറ്റി. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം വ്യക്തമാക്കിയിരുന്നത്

Read Full Story

05:35 PM (IST) May 29

കൗൺസിലിങ്ങിനെത്തിയ 18കാരിക്കെതിരെ ലൈംഗികാതിക്രമം; കൗൺസിലർ പിടിയിൽ, സംഭവം കോഴിക്കോട്

പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍

Read Full Story

05:11 PM (IST) May 29

വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ്‌ യുഡിഎഫിന്റേത്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ നയപ്രഖ്യാപനം, വിമർശനവുമായി സിപിഎം

യുഡിഎഫ് സർക്കാരിന്റെ പുതിയ നയപ്രഖ്യാപനത്തിന് വ്യക്തമായ ദിശാബോധമില്ലെന്നും ബിജെപിയോടും കേന്ദ്രസർക്കാരിനോടും മൃദുസമീപനം പുലർത്തുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെ അവഗണിക്കുന്ന നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി

Read Full Story

05:04 PM (IST) May 29

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ, ‌11പേരെ ഇന്ന് റിമാൻഡ് ചെയ്തു

പ്രതികൾ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലിസ് കോടതിയെ അറിയിച്ചു.

Read Full Story

04:43 PM (IST) May 29

എൻജിഒ അസോസേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ; `ബജറ്റിൽ ജീവനക്കാര്‍ക്കായി ചില വിസ്മയങ്ങള്‍ ഉണ്ടാകും'

ബജറ്റിൽ ജീവനക്കാര്‍ക്കായി ചില വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന് ഒരു സിസ്റ്റം ഉണ്ടാകണമെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

04:30 PM (IST) May 29

വിദ്യാർത്ഥികളുടെ ആശങ്ക മനസിലാക്കണം, യുവജനങ്ങളെ നിരാശരാക്കരുത്; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയെ വിമർശിച്ച് സുപ്രീം കോടതി

പരീക്ഷയുടെ തുടര്‍ നടത്തിപ്പിനെക്കുറിച്ചുള്‍പ്പെടെ ആറാഴ്ചക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി എന്‍.ടി.എയോടുംം കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചു.

Read Full Story

04:05 PM (IST) May 29

ഇഡി റെയ്ഡ് - എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; റെയ്ഡ് മോദിയെ കണ്ടതിന് പിന്നാലെയെന്ന ആരോപണത്തിൽ പരിഹാസം

ഇഡി റെയ്ഡിൽ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണം പരിഹസിച്ച് തള്ളുകയും ചെയ്തു.

Read Full Story

03:47 PM (IST) May 29

എ കൗഷിഗൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; നിയമനം രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെ

ഡോ. എ കൗഷിഗൻ ഐഎഎസിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 

Read Full Story

03:41 PM (IST) May 29

ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കും, 5 ഇന്ദിരാ​ഗ്യാരന്റികൾ നടപ്പിലാക്കും - മുഖ്യമന്ത്രി വി ഡി സതീശൻ

കേരളം പുതുയു​ഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ ന​ഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു.

 

Read Full Story

03:11 PM (IST) May 29

നെന്മാറ ഇരട്ടക്കൊലപാതകം - ചെന്താമരയെ വായിച്ചു കേൾപ്പിച്ചത് 46 സാക്ഷിമൊഴികൾ, എല്ലാം നിഷേധിച്ച് പ്രതി, കേസിലാകെ 81 സാക്ഷികൾ

46 സാക്ഷികളുടെ മൊഴി വായിച്ചു കേൾപ്പിച്ചതിന് ശേഷം ആ മൊഴികളിൽ ചെന്താമരയുടെ വിശദീകരണം എന്താണെന്നാണ് കോടതി ആരാഞ്ഞത്. മൊഴിയിൽ പറയുന്നതൊന്നും സത്യമല്ലെന്നാണ് ചെന്താമരയുടെ വാദം.

Read Full Story

02:52 PM (IST) May 29

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച - വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും നഷ്‌ടമായിട്ടില്ല; പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി. പൊലീസ് റിപ്പോർട്ടിനെതിരെ ഭരണസമിതി സർക്കാരിന് കത്ത് നൽകിയേക്കും.

Read Full Story

02:22 PM (IST) May 29

മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു

മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയുടെ കാലിലെ ഞരമ്പാണ് മുറിഞ്ഞത്.

Read Full Story

01:44 PM (IST) May 29

കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വയോധികൻ്റെ ആത്മഹത്യ ശ്രമം; വടകര പൊലീസ് അന്വേഷണം ആരംഭിച്ചു

കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്.

Read Full Story

01:32 PM (IST) May 29

ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങി ക്ഷേത്രപൂജാരി; പിന്നാലെ സസ്പെൻഷൻ, സംഭവം തമിഴ്നാട്ടിൽ

ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. കൈക്കൂലി വാങ്ങാൻ ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെയും സസ്പെൻഡ് ചെയ്തു.

Read Full Story

01:05 PM (IST) May 29

വിവാഹം കഴിഞ്ഞിട്ട് 4 മാസം; തളിപ്പറമ്പിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read Full Story

11:43 AM (IST) May 29

'കേന്ദ്ര അവ​ഗണനയിൽ സർക്കാരിന് മൗനം, പുതുയു​ഗ കേരളത്തിനുള്ള റൂട്ട് മാപ്പ് ഇല്ല' - നയപ്രഖ്യാപന പ്രസം​ഗത്തെ വിമർശിച്ച് പിണറായി വിജയൻ

പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനമല്ല. പറ‌യേണ്ടത് പറയാതിരുന്നു. പ്രധാന പദ്ധതികളെക്കുറിച്ച് പരാമർശിച്ചില്ലെന്നും പിണറായി വിജയൻ

Read Full Story

10:52 AM (IST) May 29

വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകും; യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനത്തിൽ പ്രഖ്യാപനം

ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കുമെന്നും ഗവർണറുടെ പ്രസംഗത്തിൽ വ്യക്തമാക്കി.

Read Full Story

10:30 AM (IST) May 29

മീനാക്ഷി ഇടപ്പള്ളി സ്കൂളിൽ ഇഷ്ടവിഷയം പഠിക്കും, ഉടൻ റാമ്പ് പണിയും, ലാബ് സൗകര്യം താഴത്തെ നിലയിലാക്കും; സ്കൂൾ അധികൃതരോട് സംസാരിച്ച് മുഖ്യമന്ത്രി

ലാബ് സൗകര്യവും താഴത്തെ നിലയിലേക്കാക്കും. തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ്ക്കാണ് ഇത് സംബന്ധിച്ച് നിർദേശങ്ങൾ മുഖ്യമന്ത്രി നൽകിയത്.

Read Full Story

09:23 AM (IST) May 29

അന്താരാഷ്ട്ര മാർക്കറ്റിൽ 15 കോടിയിലധികം വില, പൂന്തുറയിൽ വൻലഹരി വേട്ട പാഴ്സൽ കമ്പനിയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

പിടികൂടിയ ലഹരിവസ്തുവിന് അന്താരാഷ്ട്ര മാർക്കറ്റിൽ 15 കോടിയിലധികം വിലവരുമെന്ന് ഡിആർഐ വ്യക്തമാക്കി.

Read Full Story

06:30 AM (IST) May 29

തുടക്കത്തിലേ പ്രതികാര നടപടിയുമായി വിജയ് സർക്കാർ, സർക്കാറിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച ചാനലിനെ വിലക്കി

തമിഴ്നാട്ടിലെ വിജയ് സർക്കാർ, സർക്കാരിനെ വിമർശിച്ച പുതിയ തലമുറൈ ചാനലിനെ സർക്കാർ കേബിൾ നെറ്റ്‌വർക്കിൽ നിന്ന് വിലക്കി. സർക്കാരിന്റെ ക്രമസമാധാന പ്രശ്നങ്ങളും മറ്റ് വീഴ്ചകളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നുള്ള പ്രതികാര നടപടിയാണിതെന്ന് ആരോപണമുയർന്നിട്ടുണ്ട്. 

Read Full Story

06:12 AM (IST) May 29

വനിതകളുടെ സൗജന്യയാത്ര, 3000 പെൻഷൻ, സിൽവർ ലൈനിന് പകരം പദ്ധതി... ഉറ്റുനോക്കി കേരളം; സതീശൻ സർക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം ഇന്ന്

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപയാക്കൽ തുടങ്ങിയ ഇന്ദിരാ ഗ്യാരന്റികളും സിൽവർ ലൈനിന് പകരം പുതിയ പദ്ധതിയുമടക്കം സുപ്രധാന പ്രഖ്യാപനങ്ങൾക്കായി കേരളം ഉറ്റുനോക്കുകയാണ്.
Read Full Story

More Trending News