ബജറ്റിൽ ജീവനക്കാര്‍ക്കായി ചില വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന് ഒരു സിസ്റ്റം ഉണ്ടാകണമെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ബജറ്റിൽ ജീവനക്കാര്‍ക്കായി ചില വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് തീര്‍ക്കുമെന്നല്ല. ജീവനക്കാരിൽ വലിയ ഒരു വിഭാഗം യുഡിഎഫിനാണ് വോട്ടു ചെയ്തത്. കഴിഞ്ഞ പത്തു വര്‍ഷം യുഡിഎഫ് അനുകൂല ജീവനക്കാര്‍ അനുവദിച്ച യാതനകള്‍ മറിക്കില്ലെന്നും എൻജിഒ അസോസേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാന സര്‍ക്കാരിന് ഒരു സിസ്റ്റം ഉണ്ടാകണമെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പരമാവധി ദിവസം തലസ്ഥാനത്തുണ്ടാകും. രാവിലെ 8 മണിക്ക് ഓഫീസിലെത്തി കഴിയാവുന്ന ഫയലുകള്‍ അന്നന്ന് തീര്‍ക്കും. സ്വകാര്യ മേഖലയിൽ പദ്ധതികള്‍ സമയത്ത് തീര്‍ക്കാനാകുമെങ്കിൽ സര്‍ക്കാര്‍ മേഖലയിലും അതിന് കഴിയണമെന്നും വിഡി സതീശൻ പറഞ്ഞു.