പരീക്ഷയുടെ തുടര്‍ നടത്തിപ്പിനെക്കുറിച്ചുള്‍പ്പെടെ ആറാഴ്ചക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി എന്‍.ടി.എയോടുംം കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചു.
ദില്ലി: നീറ്റ് ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചുവെന്നും എന്തുകൊണ്ടാണ് വീഴ്ചകളുണ്ടാകുന്നത് എന്നും സുപ്രീം കോടതി ചോദിച്ചു. യു പി എസ് സി അടക്കം കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് എൻ ടി എ പാഠങ്ങൾ ഉൾകൊള്ളണം. രാജ്യത്തെ യുവാക്കളെ നിരാശരാക്കരുത്. വിദ്യാർത്ഥികളുടെ വർഷങ്ങളോളമുള്ള കഠിനാധ്വാനമാണിതെന്നും ജസ്റ്റിസ് പി.എസ്.നരസിംഹ പറഞ്ഞു. ഉന്നതാധികാര സമിതിയുടെ ശുപാർശകളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ കെ രാധാകൃഷ്ണൻ നേരിട്ട് ഹാജരായി വിശദീകരിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യുവാക്കളെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പരീക്ഷയുടെ തുടര്‍ നടത്തിപ്പിനെക്കുറിച്ചുള്‍പ്പെടെ ആറാഴ്ചക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി എന്‍.ടി.എയോടുംം കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചു.

