46 സാക്ഷികളുടെ മൊഴി വായിച്ചു കേൾപ്പിച്ചതിന് ശേഷം ആ മൊഴികളിൽ ചെന്താമരയുടെ വിശദീകരണം എന്താണെന്നാണ് കോടതി ആരാഞ്ഞത്. മൊഴിയിൽ പറയുന്നതൊന്നും സത്യമല്ലെന്നാണ് ചെന്താമരയുടെ വാദം.
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ നിഷേധിച്ച് പ്രതി ചെന്താമര. 46 പേരുടെ മൊഴികളാണ് ചെന്താമരയെ വായിച്ചു കേൾപ്പിച്ചത്. കൊലപാതക സമയത്ത് കണ്ടു എന്നതുൾപ്പെടെയുള്ള എല്ലാ മൊഴികളും പ്രതി നിഷേധിച്ചിട്ടുണ്ട്. 2025 ജനുവരി 27 ന് നടന്ന നെൻമാറ ഇരട്ടക്കൊല കേസിലെ അന്തിമ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. പ്രതി ചെന്താമരയെ മൊഴികൾ വായിച്ചു കേൾപ്പിക്കുയാണ്. ആകെ 81 സാക്ഷികളാണ് കേസിലുള്ളത്. 46 സാക്ഷികളുടെ മൊഴി വായിച്ചു കേൾപ്പിച്ചതിന് ശേഷം ആ മൊഴികളിൽ ചെന്താമരയുടെ വിശദീകരണം എന്താണെന്നാണ് കോടതി ആരാഞ്ഞത്. മൊഴിയിൽ പറയുന്നതൊന്നും സത്യമല്ലെന്നാണ് ചെന്താമരയുടെ വാദം.

