ലാബ് സൗകര്യവും താഴത്തെ നിലയിലേക്കാക്കും. തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ്ക്കാണ് ഇത് സംബന്ധിച്ച് നിർദേശങ്ങൾ മുഖ്യമന്ത്രി നൽകിയത്.
കൊച്ചി: ഭിന്നശേഷി സൗഹൃദമായ ഹയർസെക്കൻഡറി സ്കൂളുകൾ ഇല്ലാത്തിനാൽ തുടർ പഠനം മുടങ്ങുമോ എന്ന് ആശങ്കപ്പെട്ട മീനാക്ഷി ഇടപ്പള്ളി ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് എടുത്ത് പ്ലസ് ടു പഠിക്കും. സ്കൂളിൽ റാമ്പ് ഉടൻ പണിയും. സ്കൂൾ അധികൃതരുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിച്ചു. സ്കൂളിന്‍റെ കൈവശം ഉള്ള തുകയ്ക്ക് പുറമെ റാമ്പ് പണിയാനുള്ള ബാക്കി തുക സർക്കാർ നൽകും. ലാബ് സൗകര്യവും താഴത്തെ നിലയിലേക്കാക്കും. തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ്ക്കാണ് ഇത് സംബന്ധിച്ച് നിർദേശങ്ങൾ മുഖ്യമന്ത്രി നൽകിയത്.

