എന്താണ് റദ്ദാക്കിയ ആർട്ടിക്കിൾ 370 ?

Published : Aug 05, 2019, 11:58 AM ISTUpdated : Aug 05, 2019, 12:59 PM IST
എന്താണ് റദ്ദാക്കിയ ആർട്ടിക്കിൾ 370 ?

Synopsis

ഭരണഘടനയുടെ 370 -ാം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളാണ് ഈ സംസ്ഥാനത്തിന് നല്‍കിയിരുന്നത്. ഇതാണ് ഇന്ന് രാഷ്ട്രപതി പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്.   

ഇന്ത്യയ്ക്കൊപ്പം ചേര്‍ന്നതിന് ശേഷം ഏറ്റവും വിവാദം ഉണ്ടായ പ്രദേശമാണ് ജമ്മു കാശ്മീര്‍. ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങള്‍ ചേര്‍ന്നതാണ് ഈ  സംസ്ഥാനം. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകനാണ്. ഭരണഘടനയുടെ 370മത് അനുച്ഛേദ ഇന്ത്യയിൽ പ്രത്യേക പരിഗണനകളാണ് ഈ സംസ്ഥാനത്തിന് നല്‍കിയിരുന്നത്. ഇതാണ് ഇന്ന് രാഷ്ട്രപതി പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്. 

ഈ ആര്‍ട്ടിക്കിള്‍ എങ്ങനെ വന്നു

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി. 

പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം എന്നിവയായിരുന്നു അത്. ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്രു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് കശ്മീരിന് സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്‍റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്‍റെ ഫലമായുണ്ടായതാണ് ആര്‍ട്ടിക്കിള്‍ 370. കാശ്മീർ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, കശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി. 

ആര്‍ട്ടിക്കിള്‍ 370 ല്‍ ഉണ്ടായിരുന്ന പ്രധാന കാര്യങ്ങള്‍

1) കശ്മീർ ഇന്ത്യയിലെ ഒരു കണ്‍സ്റ്റിറ്റ്യൂന്‍റ് സ്റ്റേറ്റ് ആണ് .അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകൾ കൊണ്ട് വരാനുള്ള അധികാരമില്ല.
2) ഇന്ത്യൻ യൂണിയനിൽ അംഗമാണ് കശ്മീർ. യൂണിയൻ എന്നത് ഒരു കരാറിന്‍റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതിൽ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട് പോകാനാവില്ല. 
3) പർലമെന്‍റിന് യൂണിയൻ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്‍റെ അനുവാദത്തോടെയെ നടപ്പിലാക്കാൻ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.
4) ഇന്ത്യൻ മൗലിക അവകാശങ്ങള്‍ കാശ്മീരിനു ബാധകമാണ്.ഇതിൽ സ്വത്തിനുള്ള അവകാശം കശ്മീരിൽ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്‍ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിർവചിക്കാനുള്ള അധികാരം കാശ്മീർ സ്റ്റേറ്റിനാണ്. 
5) ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, സിഎജിയുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .
6) ഒരു കശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അർഹനാണ് .
7) കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യൻ പൗരത്വം.
8) കശ്മീരിൽ പഞ്ചായത്തീരാജ് ഉണ്ട് .

എന്താണ്  35എ വകുപ്പ്

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ