
ദില്ലി: രാജ്യത്ത് പലായനത്തിനിടെ വീണ്ടും ദുരന്തത്തിനിരയായി കുടിയേറ്റ തൊഴിലാളികൾ. മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ ടാങ്കർ ലോറി പാഞ്ഞു കയറി ദമ്പതികൾ ഉൾപ്പടെ 4 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നും ഇൻഡോറിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇന്നലെ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമുണ്ടായ വാഹനാപകടങ്ങളിൽ 29 കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു.
ഇന്ന് രാവിലെ പശ്ചിമ ബംഗാളിൽ നടന്ന അപകടത്തിൽ 32 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ജൽപൈഗുരി ജില്ലയിലാണ് അപകടമുണ്ടായത്.
.......
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam