സുപ്രീം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇതിനായി കൂടൂതൽ ഭരണഘടന ബെഞ്ചുകൾ സ്ഥാപിക്കുമെന്നും കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്നും ജസ്റ്റീസ് സൂര്യകാന്ത് അറിയിച്ചു. സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നതിനാൽ കീഴ്ക്കോടതികൾക്ക് തീരുമാനം എടുക്കാൻ കഴിയാത്തവയ്ക്കായിരിക്കും പ്രഥമ പരിഗണന.

06:28 PM (IST) Nov 23
പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ ഹരീന്ദ്രനെ പിന്തുണച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്
05:41 PM (IST) Nov 23
നമാംശ് സ്യാലിന്‍റെ മൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ഡയില്‍ സംസ്ക്കരിച്ചു
05:19 PM (IST) Nov 23
ബിഹാറിൽ തീവ്രവാദത്തെ വളർത്തരുതെന്നും മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അസദുദ്ദീൻ ഒവൈസി. നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 5 സീറ്റ് നേടിയിരുന്നു.
04:24 PM (IST) Nov 23
എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നതിന് മുന്നേ എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കാൻ തിടുക്കം കാട്ടുന്നില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
03:41 PM (IST) Nov 23
പാലിയേക്കര ടോൾ പ്ലാസ കേസിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീൽ നല്‍കിയിരിക്കുന്നത്
03:35 PM (IST) Nov 23
പാലത്തായി കേസിൽ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആൾ ഹിന്ദു ആയതുകൊണ്ടാണെന്ന് പി ഹരീന്ദ്രൻ. ഉസ്താദുമാർ പീഡിപ്പിച്ച കേസിൽ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസിൽ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രൻ പറഞ്ഞു.
03:14 PM (IST) Nov 23
വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബിആർ ഗവായ് പറഞ്ഞു. ചീഫ് ജസ്റ്റിസായി വിരമിക്കാനിരിക്കെയാണ് ബിആർ ഗവായുടെ പ്രതികരണം.
02:41 PM (IST) Nov 23
തർക്കത്തിനിടെ ബൈക്ക് യാത്രക്കാരൻ ഹെൽമറ്റ് ഊരി ഓട്ടോറിക്ഷ ഡ്രൈവറുടെ തലയ്ക്കടിക്കുകയായിരുന്നു. തൃശ്ശൂർ പൂച്ചുണ്ണി പാടത്താണ് സംഭവം. ഇരുവരും തമ്മിൽ നടുറോഡിൽ കയ്യാങ്കളിയുമുണ്ടായി. നാട്ടുകാർ ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്.
02:28 PM (IST) Nov 23
സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സപിഎം ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപണം
02:06 PM (IST) Nov 23
മസ്തയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇതാണ്. മത നവീകരണവാദികളുമായി അകലം പാലിക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്നും ഹമീദ് ഫൈസി. ഫേസ്ബുക്കിലാണ് ഹമീദ് ഫൈസിയുടെ വിമർശനം. സമസ്തയുടെ പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്.
01:55 PM (IST) Nov 23
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
01:48 PM (IST) Nov 23
ദില്ലിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ മോഷണം. 25,000 രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
01:37 PM (IST) Nov 23
പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ
01:17 PM (IST) Nov 23
ഭീഷണി ഉയർത്തുന്ന വിമതരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സീറ്റുകൾ ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ഓഫീസ് പൂട്ടി.
12:43 PM (IST) Nov 23
കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ജി സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.
12:40 PM (IST) Nov 23
സിപിഎം നേതാവിൻ്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഭീഷണി വരാൻ പാടില്ലാത്തതാണെന്ന് ഇൻ എൻ സുരേഷ് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോട് എങ്ങനെയൊക്കെയാണ് സംസാരിക്കേണ്ടതെന്നും ജാഗ്രതയോടെയും പെരുമാറേണ്ടതെന്നെതിനെ കുറിച്ചും വ്യക്തത വേണം.
12:30 PM (IST) Nov 23
ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഐ
12:23 PM (IST) Nov 23
കരൂർ ദുരന്തത്തിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ആദ്യമായി കാഞ്ചീപുരത്തെ പൊതുവേദിയിൽ. കർശന നിയന്ത്രണങ്ങളോടെയാണ് യോഗം നടന്നത്. പാസുമായി എത്തിയവർക്ക് മാത്രമായിരുന്നു പ്രവേശനം.
12:07 PM (IST) Nov 23
രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സജീഷിൻ്റെ സംസ്കാരം. വെള്ളിയാഴ്ചയാണ് പൂഞ്ചിലെ പട്രോളിംഗിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് സജീഷ് വിരമൃത്യു വരിച്ചത്. 48 വയസായിരുന്നു.
11:35 AM (IST) Nov 23
മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. അതിനിടയിൽ ഇന്നലെ രാത്രിയോടെയാണ് കടുവ ചത്തത്. തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായയിൽ ഭക്ഷണം വെച്ചു കൊടുത്തു ഫീഡിങ് നടത്തുകയായിരുന്നു.
11:21 AM (IST) Nov 23
കൊച്ചിയിൽ പൊലീസുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ. കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവിനെതിരെയാണ് നടപടി.
10:47 AM (IST) Nov 23
ഇതിനായി അറസ്റ്റിലായ പത്മകുമാറിൻ്റെ പാസ്പോർട്ട് പിടിച്ചെടുത്തു. യാത്രകളുടെ ലക്ഷ്യം, കൂടിക്കാഴ്ചകൾ എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്. കഴിഞ്ഞ ദിവസം പത്മകുമാറിൻ്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ ചില രേഖകൾ പിടിച്ചെടുത്തിരുന്നു
10:29 AM (IST) Nov 23
കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 9:15 നാണ് അപകടം നടന്നത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
09:53 AM (IST) Nov 23
സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റിൽ. തൃശൂര്‍ ചൊവല്ലൂർ കിഴക്കേകുളം സ്വദേശി അബ്ദുൽ വഹാബിനെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ ഗുരുവായൂരിലാണ് സംഭവം
09:45 AM (IST) Nov 23
ഇന്ത്യ-കാനഡ-ഓസ്ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ചതും ജി 20 ഉച്ചകോടിയിലെ ശ്രദ്ധേയ നടപടിയായി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി, കനേഡിയൻ പ്രധാനമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്
09:26 AM (IST) Nov 23
മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു.
09:11 AM (IST) Nov 23
മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ പ്രതി സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്
08:49 AM (IST) Nov 23
വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും തലവേദനയും വയറുവേദനയുമടക്കമുള്ള ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സ്കൂളിലെ 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി
08:33 AM (IST) Nov 23
ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂറോ ഐ സിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ് ആവണി. ഏതാനും ദിവസങ്ങൾ കൂടി ആവണി ഐസിയുവിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
08:33 AM (IST) Nov 23
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്
07:58 AM (IST) Nov 23
ചികിത്സാ പിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം.
07:39 AM (IST) Nov 23
കേസിൽ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
07:18 AM (IST) Nov 23
ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ സംഭവത്തിൽ, ക്യാപ്റ്റൻ വിംഗ് കമാൻഡർ നമാംശ് സ്യാൽ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം.
06:49 AM (IST) Nov 23
മുൻ എം എൽ എ പി വി അൻവറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് അയക്കും.