വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും തലവേദനയും വയറുവേദനയുമടക്കമുള്ള ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സ്കൂളിലെ 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി

സുൽത്താൻ ബത്തേരി: വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും തലവേദനയും വയറുവേദനയുമടക്കമുള്ള ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സ്കൂളിലെ 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയപ്പോൾ കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. വിദ്യാർത്ഥികൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

YouTube video player