മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു.

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. പ്രദേശത്ത് രാവിലെ ശിവനെ കണ്ടവരുണ്ട്. മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പാര്‍ട്ടി അനുഭാവിയാണ് ശിവൻ. താത്ക്കാലികമായി കെട്ടിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ശിവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ശിവനും സഹോദരങ്ങളും അമ്മയുമാണ് വീട്ടിലുളളത്. ഇയാള്‍ അവിവാഹിതനാണ്. വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയതാണെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. 

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്