ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂറോ ഐ സിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ് ആവണി. ഏതാനും ദിവസങ്ങൾ കൂടി ആവണി ഐസിയുവിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊച്ചി: കൊച്ചി ലേക് ഷോർ ആശുപത്രിയിലെ ഐസിയു യൂണിറ്റിൽ വിവാഹിതയായ ആവണിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂറോ ഐ സിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ് ആവണി. ഏതാനും ദിവസങ്ങൾ കൂടി ആവണി ഐസിയുവിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തുമ്പോളി സ്വദേശി വിഎം ഷാരോണുമായുള്ള ആവണിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം പുലർച്ചയാണ് അപകടത്തിൽ ആവണിക്ക് നട്ടെല്ലിന് പരിക്കേറ്റത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചതോടെയാണ് ആശുപത്രി ഐസിയുവിൽ വിവാഹം നടന്നത്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്