ദില്ലിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ മോഷണം. 25,000 രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലി: ദില്ലിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ മോഷണം. 25,000 രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്ന് ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. വിശ്വാസ് നഗർ സ്വദേശികളായ യോഗിത, ഉമ എന്നിവരാണ് പിടിയിലായത്. വ്യാപാര മേള നടന്ന ഭാരത് മണ്ഡപത്തിലെ ഒന്നാം നമ്പർ ഹാളിലെ സ്റ്റാളുകളിൽ നിന്നാണ് ഇവർ ആഭരണങ്ങൾ മോഷ്ടിച്ചത്. മേഷണ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഷാഡോ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മറ്റു സ്റ്റാളുകളിലും മോഷണം നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

