Published : Feb 23, 2026, 07:37 AM ISTUpdated : Feb 23, 2026, 11:29 PM IST

Malayalam news live: റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പറന്ന എയർ ആംബുലൻസ് തകർന്നുവീണു, ഒരാൾ കൊല്ലപ്പെട്ടെന്ന് സൂചന; തിരച്ചിൽ ഊർജ്ജിതം

Summary

ജെഎൻയുവിൽ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടിയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ക്യാമ്പസിൽ വ്യാപകമായി കല്ലേറ് നടക്കുകയാണ്. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകൾ ആരോപിക്കുന്നത്. അതേസമയം എബിവിപി പ്രവർത്തകരെ ഇടത് സംഘടന പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് എബിവിപിയും ആരോപിച്ചു. നിലവിൽ ക്യാമ്പസിൽ സംഘർഷ സാഹചര്യം തുടരുകയാണ്.

ranchi air ambulance

11:29 PM (IST) Feb 23

റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പറന്ന എയർ ആംബുലൻസ് തകർന്നുവീണു, ഒരാൾ കൊല്ലപ്പെട്ടെന്ന് സൂചന; തിരച്ചിൽ ഊർജ്ജിതം

ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പുറപ്പെട്ട എയർ ആംബുലൻസ് ഛാത്ര ജില്ലയിൽ തകർന്നു വീണു. ഏഴുപേർ യാത്ര ചെയ്തിരുന്ന വിമാനത്തിൽ ഒരാൾ മരിച്ചതായി പ്രാഥമിക വിവരമുണ്ട്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്

Read Full Story

10:31 PM (IST) Feb 23

കണക്കിനെ പേടി, ഒന്നാം സ്ഥാനം പോകുമോ എന്ന സംശയം; പരീക്ഷയ്ക്ക് മുമ്പ് ജീവനൊടുക്കി പ്ലസ് ടു വിദ്യാർത്ഥി

ഉത്തര്‍ പ്രദേശിലെ ധൂമൻഗഞ്ചില്‍ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണക്ക് പരീക്ഷ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്ന ആശങ്കയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം

Read Full Story

10:05 PM (IST) Feb 23

2012 ജനുവരി 1 ന് ശേഷം ജനിച്ചവർക്കെല്ലാം ബാധകം, 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്; 'ഏക മകന് മാത്രം ഇളവ്'

കുവൈത്തിൽ 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി. 2012 ജനുവരി 1 ന് ശേഷം ജനിച്ച കുവൈത്തി പൗരന്മാർക്കാണ് നിയമം ബാധകമാകുക. ഒറ്റ മകൻ മാത്രമുള്ളവർക്ക് ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു

Read Full Story

09:08 PM (IST) Feb 23

ഇക്കുറി ലക്ഷ്യം ഇറാൻ? മഡൂറോയെ പിടികൂടിയ സാക്ഷാൽ യുഎസ്എസ് ജെറാൾഡ് ഫോർഡ്! ലോകത്തിലെ ഏറ്റവും വലിയ പടക്കപ്പൽ ഗ്രീസ് സമുദ്രാതിർത്തിയിലെത്തി

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ്, ഗ്രീസ് സമുദ്രാതിർത്തിയിലെത്തി. ഇറാനെതിരായ സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തലുകൾ

Read Full Story

08:34 PM (IST) Feb 23

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

തുന്നല്‍ക്കടയില്‍ വെച്ച് ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ടൈലര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Read Full Story

08:19 PM (IST) Feb 23

സുഹൃത്തിനെ കാണാനെത്തിയ പത്തം​ഗ വിദ്യാർത്ഥി സംഘം; കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടു; 2 കുട്ടികളെ കാണാതായി, തെരച്ചിൽ

റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി തെരച്ചിൽ തുടരുകയാണ്. പ്ലസ് ടു വിദ്യാർത്ഥികളെയാണ് കാണാതായിരിക്കുന്നത്.

Read Full Story

08:15 PM (IST) Feb 23

തൊണ്ടയില്‍ മാങ്ങയണ്ടി കുടുങ്ങി, ശ്വാസമെടുക്കാനാകാതെ കോഴിക്കോട്ടെ 5 വയസുകാരൻ, രക്ഷകനായി ഡോക്ടർ; അഭിനന്ദന പ്രവാഹം

മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ ബുദ്ധിമുട്ടിയ അഞ്ച് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന യുവഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹം

Read Full Story

07:59 PM (IST) Feb 23

സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു, സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ അടിയറവ് പറയില്ല; സ്വകാര്യ ആശുപത്രികൾക്കെതിരെ ആരോഗ്യമന്ത്രി

കേരളത്തിന്‍റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

Read Full Story

07:57 PM (IST) Feb 23

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ക്രൂരത, പ്രണയം നടിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി സുഹൃത്തിനയച്ചു, 2 യുവാക്കൾ അറസ്റ്റിൽ

തണ്ണിത്തോട് മൂഴി സ്വദേശി അനന്തു , കൂത്താടിമൺ സ്വദേശി അഭിജിത്ത് എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇവർ വി കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.

 

Read Full Story

07:53 PM (IST) Feb 23

മൊത്തം ആശുപത്രി മാലിന്യം, ചിത്രങ്ങളടക്കം പുറത്ത്! കളമശ്ശേരി മെഡിക്കൽ കോളേജിൽ ആശുപത്രിക്ക് നോട്ടീസയച്ച് മലീനീകരണ നിയന്ത്രണ ബോർഡ്

ആശുപത്രി മാലിന്യം കൃത്യമായി സംസ്കരിക്കാത്തതിന് കളമശ്ശേരി മെഡിക്കൽ കോളേജിന് മലിനീകരണ നിയന്ത്രണ ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. നാട്ടുകാരുടെ പ്രതിഷേധത്തിനും നഗരസഭയുടെ നോട്ടീസിനും പിന്നാലെയാണ് നടപടി

Read Full Story

07:36 PM (IST) Feb 23

പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ രാജന് ജാമ്യം; മന്ത്രി നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യം നേടി

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ മന്ത്രി ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.

 

Read Full Story

07:15 PM (IST) Feb 23

സംഭവം നടന്നത് പുലർച്ചെ 1.30ക്ക്; വീട്ടുകാർ ഉത്സവം കൂടാൻ പോയതിനാൽ ആളപായം ഒഴിവായി, പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്ന സമയത്താണ് അപകടം ഉണ്ടായത്.

Read Full Story

07:12 PM (IST) Feb 23

സേനാ വിന്യാസം കാട്ടി അമേരിക്ക ഭയപ്പെടുത്തണ്ട, ആണവ കേന്ദ്രങ്ങളിലെ പരിശോധനക്ക് ഉപാധി വച്ച് ഇറാൻ; 'ഇരുഭാഗത്തിനും വിൻ-വിൻ സാഹചര്യം വേണം'

സേനാവിന്യാസം കാട്ടിയുള്ള അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇരുഭാഗത്തിനും ഗുണകരമായ കരാർ വേണമെന്നും ആണവ കേന്ദ്രങ്ങളിലെ പരിശോധനക്ക് കർശന ഉപാധികൾ ഉണ്ടാകുമെന്നും ഇറാൻ അറിയിച്ചു

Read Full Story

07:10 PM (IST) Feb 23

'കാർ വാങ്ങിയപ്പോൾ പോണ്ടിച്ചേരിക്കാരൻ, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂർക്കാരനായി, അന്തസ് കാത്ത് സൂക്ഷിക്കാത്ത നടപടി'; സുരേഷ് ഗോപിക്കെതിരെ ജോസഫ് ടാജറ്റ്

കേന്ദ്ര മന്ത്രി സുരേഷ് ഗോപി പലസ്ഥലങ്ങളിലായി വോട്ടു ചേർക്കുന്നതില്‍ പ്രതികരിച്ച് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്

Read Full Story

05:55 PM (IST) Feb 23

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം, മരണം നാലായി, അപകടത്തിൽപെട്ട 5 പേരിൽ 4 പേരും മരിച്ചു

ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്ളാബുകളും പതിച്ചത്.

Read Full Story

05:35 PM (IST) Feb 23

ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ 'പ്രഹാർ'; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു

രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'പ്രഹാർ' എന്ന പേരിൽ പുതിയ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ശക്തമായി നേരിടാനും ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകൾ തടയാനും ഈ നയം ലക്ഷ്യമിടുന്നു

Read Full Story

05:30 PM (IST) Feb 23

നൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസ്; യുവാവിന് നാല് വർഷം കഠിനതടവും പിഴയും

മാരക ലഹരിമരുന്നായ നൈട്രോസെപാം ഗുളികകൾ ബൈക്കിൽ കടത്തിയ കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

Read Full Story

05:09 PM (IST) Feb 23

ഹൈക്കോടതിയിൽ കെ സുരേന്ദ്രന് ആശ്വാസം, ശബരിമല യുവതി പ്രവേശനത്തിനെതിരായ ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിലെ അക്രമ സംഭവങ്ങളിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തു

Read Full Story

04:49 PM (IST) Feb 23

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് 1 ലേക്ക് മാറ്റിവെച്ചു; തീരുമാനിച്ചിരുന്നത് ഫെബ്രുവരി 25 ന്

ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

 

Read Full Story

04:10 PM (IST) Feb 23

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

മാർച്ച് 6ന് കൊച്ചിയിലെത്തുമെന്നാണ് വിവരം. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും.

Read Full Story

03:34 PM (IST) Feb 23

പൊന്നാനിയിലുണ്ടായ കാറപകടത്തില്‍ കുംഭകോണം സ്വദേശിക്ക് ജീവൻ നഷ്ടമായി,നിര്‍ത്താതെ പോയ കാര്‍ സ്ത്രീയെയും ഇടിച്ചു; വാഹനം നാട്ടുകാര്‍ പിടികൂടി

പൊന്നാനി നരിപ്പറമ്പില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്

Read Full Story

03:26 PM (IST) Feb 23

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനം; റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച് സുപ്രീം കോടതി

ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തുന്ന റിക്രൂട്ട്‌മെന്‍റ് നിർത്തിവെക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

Read Full Story

03:00 PM (IST) Feb 23

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ് - ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹർജി

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് രാഹുലിന് നോട്ടിസ് അയച്ചിരിക്കുകയാണ്. ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Full Story

01:55 PM (IST) Feb 23

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയിൽ മാര്‍ച്ച് 2ന് വിധി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്

Read Full Story

01:42 PM (IST) Feb 23

ടിപി കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; അപ്പീലിൽ തീരുമാനമാകും വരെ ജാമ്യം

ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതി പരിശോധിച്ചിരുന്നു.

Read Full Story

12:58 PM (IST) Feb 23

വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ, വേദിയിൽ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നിൽക്കാൻ നിര്‍ദേശം

പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

Read Full Story

12:57 PM (IST) Feb 23

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് അപകടത്തിൽ 2 മരണം

അപകടത്തിൽ പരിക്കേറ്റ 4 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.

Read Full Story

12:32 PM (IST) Feb 23

എഴുത്തുകാരൻ വിആർ സുധീഷിൻ്റെ മാനനഷ്ട കേസ്; എംഎ ഷഹനാസ് കോടതിയിലെത്തി കീഴടങ്ങി

കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജീസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്.

Read Full Story

12:14 PM (IST) Feb 23

'സര്‍ക്കാര്‍ തെറ്റു തിരുത്താൻ തയ്യാറാകണം, വീഴ്ച സമ്മതിക്കണം'; ഉഷ ഇപ്പോഴും വലിയ ഷോക്കിലാണെന്ന് കെസി വേണുഗോപാൽ

വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ സര്‍ക്കാര്‍ തെറ്റു തിരുത്താൻ തയ്യാറാകണമെന്നും വീഴ്ച സമ്മതിക്കണമെന്നും കെസി വേണുഗോപാൽ. ശസ്ത്രക്രിയക്കുശേഷം ഉഷയെ ആശുപത്രിയിലെത്തി കെസി വേണുഗോപാൽ സന്ദര്‍ശിച്ചു

Read Full Story

12:06 PM (IST) Feb 23

ബാർ കോംപൗണ്ടിലെ ബൈക്ക് ലോക്ക് പൊട്ടിച്ച് പുറത്തിറക്കി, സെക്യൂരിറ്റി ചോദിച്ചു, പെട്രോൾ തീർന്നെന്ന് മറുപടി, വാഹനം പൊളിച്ചുവിറ്റ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ബാറിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ഉണ്ണി, ജിനു ബേബി എന്നീ രണ്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ തീർന്നെന്ന് പറഞ്ഞ് കടത്തിയ ബൈക്ക് പൊളിച്ച് യന്ത്രഭാഗങ്ങളാക്കി സ്ക്രാപ് കടയിൽ വിൽക്കുകയായിരുന്നു. 

Read Full Story

11:48 AM (IST) Feb 23

ബിജെപിയിൽ ചിത്രം തെളിയുന്നു; പദ്മജ വേണു​ഗോപാൽ തൃശൂരിൽ മത്സരിക്കും, ശോഭാ സുരേന്ദ്രൻ പാലക്കാട്ടും

തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും മത്സരിക്കും. എന്നാൽ പാർട്ടിയിൽ നിന്ന് അങ്ങനെയൊരു നിർദേശം വന്നിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും പദ്മജ പ്രതികരിച്ചു.

Read Full Story

11:26 AM (IST) Feb 23

കേരള സ്റ്റോറി താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യവും ഇല്ലെന്ന് രാജീവ്‌ ചന്ദ്രശേഖർ; 'സിനിമ നിർമ്മിക്കാൻ, എല്ലാർക്കും അവകാശം ഉണ്ട്'

കടകം പള്ളിയും വാസവനും പുറത്താണ്. അവരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. കോൺഗ്രസ്‌ നേരത്തെ ഒന്നും മിണ്ടിയില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ.

 

Read Full Story

11:04 AM (IST) Feb 23

'ഉഷയുടെ മൂത്ര സഞ്ചിയിൽ ശസ്ത്രക്രിയ ഉപകരണം കൊണ്ട് മുറിവുണ്ടായി, ഒരുപാട് വേദന അനുഭവിച്ചു'; നഷ്ടപരിഹാരം നൽകണമെന്ന് ബന്ധു

വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്‍റെ കുടുംബം.  ഇനി ജോലിക്ക് പോകാൻ കഴിയുമോയെന്ന് പോലും അറിയില്ലെന്നും നിലവിലെ ആശുപത്രി ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉഷയുടെ ബന്ധു ജോയ്സി ബെന്നി പറഞ്ഞു

 

Read Full Story

10:34 AM (IST) Feb 23

ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ മർദിച്ചു; സിപിഎം വെളളറട ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്

വെളളറടയിൽ ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജം​ഗ്ഷനിലെത്തിയപ്പോൾ സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ​ഗതാ​ഗതക്കുരുക്കുണ്ടാക്കി.

Read Full Story

09:15 AM (IST) Feb 23

തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം

വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്.

Read Full Story

08:59 AM (IST) Feb 23

മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. ആ​ദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അം​ഗങ്ങളിൽ നിന്നും മൊഴിയെടുത്തിരുന്നു.

Read Full Story

08:28 AM (IST) Feb 23

മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു; അന്ത്യം കൊൽക്കത്തയിൽ വെച്ച്, വിടപറഞ്ഞത് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായ നേതാവ്

കൊൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പാർട്ടിയുടെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

Read Full Story

08:16 AM (IST) Feb 23

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടി മിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Full Story

07:52 AM (IST) Feb 23

ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടർ; 'ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു'

ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് . ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നൽകി.

Read Full Story

More Trending News