ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ തുടക്കം. ഉച്ചയ്ക്കാണ് ഉച്ചകോടി തുടങ്ങുക. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഉച്ചയ്ക്കാണ് ദില്ലിയിലെത്തുന്നത്. നാളെയും ഉച്ചകോടി തുടരും.

09:27 PM (IST) Sep 12
ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്നും ചത്ത വണ്ടിനെ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടിച്ചു
09:00 PM (IST) Sep 12
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
08:27 PM (IST) Sep 12
സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു. കേരളപുരം കൊച്ചാലമൂട് സ്വദേശിയായ 46 കാരിയുടെ മാലയാണ് മോഷ്ടിച്ചത്
08:10 PM (IST) Sep 12
കല്ലടയാറ്റില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് സുഹൈലിന്‍റെ മൃതദേഹം കണ്ടെത്തി
07:39 PM (IST) Sep 12
പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ പോവുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
06:29 PM (IST) Sep 12
പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ. സർക്കാർ വന്നിട്ട് അധികം നാളായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അവർ പറഞ്ഞു.
06:17 PM (IST) Sep 12
12 വയസുകാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയൊന്നരവർഷം കഠിന തടവ്
05:28 PM (IST) Sep 12
പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ ജി സുകുമാരൻ നായർ പങ്കെടുത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
05:27 PM (IST) Sep 12
സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്
04:48 PM (IST) Sep 12
ഇന്ത്യ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഉച്ചകോടിക്ക് ലോകശ്രദ്ധ ലഭിക്കുന്നതിന്റെ പ്രധാന കാരണം ബ്രിക്സിന്റെ വളർച്ച മാത്രമല്ല, നിലവിലെ ആഗോള സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ്.
04:12 PM (IST) Sep 12
മരണത്തിലും മാതൃകയായ് യുവസൈനികൻ. അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവൻ പകർന്നാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) യാത്രയായത്
04:01 PM (IST) Sep 12
കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. . അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി
03:47 PM (IST) Sep 12
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ വൻ സുരക്ഷാവീഴ്ച. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കാണാനില്ല.
03:25 PM (IST) Sep 12
പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിന്മേൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായി. പുലർച്ചെ നാല് മണിവരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനത്തിലെ വിഷയങ്ങളിൽ ധാരണയായത്
03:10 PM (IST) Sep 12
ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
03:07 PM (IST) Sep 12
വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ
02:50 PM (IST) Sep 12
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ ഗതാഗത നിയന്ത്രണം. വൈകിട്ട് 5 മണി മുതൽ ആണ് നിയന്ത്രണം.
02:16 PM (IST) Sep 12
പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന് ഡോ. ബി അശോക്. ആര്യാടന്റെ കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതിൽ തനിക്കു യാതൊരു പങ്കുമില്ലെന്ന് ഡോ. ബി അശോക്.
01:48 PM (IST) Sep 12
ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ കൂടുതൽ പി എസ് സി അംഗങ്ങളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും. ഇതിനകം നാല് അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
01:43 PM (IST) Sep 12
മുൻ ഹവിൽദാർ ഉപ്പുതൊള്ള മല്ലേഷിനെ ആണ് തെലങ്കാന പൊലീസ് കേസിൽ പിടികൂടിയത്. മഹബൂബ് നഗർ സ്വദേശിയാണ് ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മല്ലേഷിനെ സർവീസിൽനിന്ന് പുറത്താക്കിയതിന്‍റെ പകയാണ് മോഷണത്തിന് പിന്നിലെന്നാണ് നിലവിൽ പൊലീസ് പറയുന്നത്.
01:06 PM (IST) Sep 12
നാട്ടുകാർക്ക് ആർക്കും ഇവരെക്കുറിച്ച് കൂടുതൽ വ്യക്തതയില്ല. അഫ്സലിന്റെയും സാന്ദ്രയുടെയും വിശദമായ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
01:00 PM (IST) Sep 12
കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ ചന്ദൻസിങ് ജീനയുടെ വീട്ടിൽനിന്ന് 32 ലക്ഷം രൂപയും സ്വർണവും ആഡംബരവാച്ചുകളും ഇഡി പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹരീഷ് റാവത്ത് പാർട്ടി പദവികളിൽനിന്ന് രാജിവെച്ചത്.
12:54 PM (IST) Sep 12
ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന് ദില്ലിയിൽ ഊഷ്മള സ്വീകരണം. വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ പ്രസിഡൻ്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി.
12:25 PM (IST) Sep 12
കാലിക്കറ്റ് സർവകലാശാലയിൽ ടെലിസ്കോപ്പ് കാണാതായതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും മോഷണം പോയതായി പരാതി. ഹിന്ദി വിഭാഗത്തിലും ലൈബ്രറിയിലുമായി സ്ഥാപിക്കുന്നതിനായി എത്തിച്ച എസികളുടെ ഉള്ളിലെ കോപ്പറാണ് കാണാതായത്
11:32 AM (IST) Sep 12
മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉണ്ടായിരുന്നത്. 2016ൽ അധികാരത്തിൽ വന്നപ്പോൾ തന്നെ കടന്നാക്രമണങ്ങൾ ഉണ്ടായി.
10:54 AM (IST) Sep 12
യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കോഴിക്കോട് പേരാമ്പ്രയിൽ നാല് പേർ പിടിയിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്.
10:23 AM (IST) Sep 12
കോട്ടത്തറ ആശുപത്രിയിൽ യുവതി ഗർഭിണിയാണോ എന്നറിയാൻ പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ തർക്കമായത്.
10:05 AM (IST) Sep 12
മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയുടെ അതിക്രമത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്
09:31 AM (IST) Sep 12
പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. താൻ നേതൃത്വം നൽകിയാണ് പത്മാകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ ഇപ്പോൾ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാർ
08:54 AM (IST) Sep 12
പുല്ലാളൂരിൽ കുടിവെള്ളം ചോദിച്ചെത്തി വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി സഞ്ചരിച്ച കാർ കണ്ടെത്തി. ഇയാൾ സഞ്ചരിച്ച കാറും മോഷ്ടിച്ചതാണെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
08:22 AM (IST) Sep 12
സഹകരണത്തിനുള്ള പത്തു വഴികൾ നിർദ്ദേശിക്കുന്നതാകും പ്രഖ്യാപനം ഇന്ത്യയ്ക്കും ഇറാനും ഇടയിലുള്ള തന്ത്രപ്രധാന ധാരണകൾ നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു.
07:25 AM (IST) Sep 12
പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ലെന്നും ദീർഘകാല പദ്ധതികൾ തന്നെയാണ് പരിഹാരമെന്നും സണ്ണി ജോസഫ് പറഞ്ഞു.
07:02 AM (IST) Sep 12
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അടിമാലി പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തത വരൂ.