കല്ലടയാറ്റില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് സുഹൈലിന്‍റെ മൃതദേഹം കണ്ടെത്തി

പത്തനാപുരം: കല്ലടയാറ്റില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് സുഹൈലിന്‍റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കല്ലടയാറ്റിലെ തര്യൻതോപ്പ് കടവിലുണ്ടായ അപകടത്തിലാണ് സുഹൈലിന് ജീവൻ നഷ്ടമായത്. മൂന്ന് വിദ്യാർത്ഥികളാണ് കുളിക്കാനായി ആറ്റിലെത്തിയതായിരുന്നു, ഇതിനിടെ സുഹൈൽ ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

YouTube video player