Published : Aug 19, 2026, 07:50 AM ISTUpdated : Aug 19, 2026, 10:14 PM IST

Malayalam news live: ഉപരോധം നീക്കണമെന്ന് ഹൂതികൾ; സൗദിക്കെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പ്

Summary

പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാ​ഗതത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചർച്ചകളില്ലെന്ന്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസിൽ പ്രതിസന്ധി നീളുന്നതോടെ ആഗോള എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു. ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.

Houthis

10:14 PM (IST) Aug 19

ഉപരോധം നീക്കണമെന്ന് ഹൂതികൾ; സൗദിക്കെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പ്

സൗദി അറേബ്യ തങ്ങൾക്കെതിരായ ഉപരോധം നീക്കിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനിടെ സൗദിയുടെ പത്ത് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു

Read Full Story

08:09 PM (IST) Aug 19

കാലടി സർവകലാശാല പ്രതിഷേധം - റിമാൻഡിലായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചതും കലാപവും ചുമത്തിയെടുത്ത കേസിൽ ഇവർ പിടിയിലായത് ഈ മാസം 16നാണ്. സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Read Full Story

07:45 PM (IST) Aug 19

വൻ വ്യാജമരുന്ന് നിർമാണ ശാല കണ്ടെത്തി, പിടിച്ചെടുത്തത് 5 കോടിയോളം രൂപ വിലവരുന്ന വ്യാജ മരുന്നുകൾ; അന്വേഷണമാരംഭിച്ച് കർണാടക സർക്കാർ

അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾക്ക് വരെ ഈ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

Read Full Story

07:34 PM (IST) Aug 19

അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ യുദ്ധ പങ്കാളികളായി കണക്കാക്കും, ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ കരസേന മേധാവിയുടെ കർശന മുന്നറിയിപ്പ്

അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി മുന്നറിയിപ്പ് നൽകി. യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും യുഎഇ നിർത്തിവെച്ചു

Read Full Story

07:08 PM (IST) Aug 19

ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ് - മുഖ്യപ്രതി ദാരാ സിങ്ങിന്‍റെ ശിക്ഷാ ഇളവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ദാരാ സിങ്ങിന്‍റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇന്ന് തീരുമാനം അറിയിക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

Read Full Story

06:55 PM (IST) Aug 19

സംസ്ഥാന​ഗാനം ആദ്യം ആലപിക്കാം, തമിഴ് തായ് വാഴ്ത്ത് ആദ്യം പാടണമെന്ന ഹർജി, മദ്രാസ് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവും പരിഗണിച്ചതായി കോടതി വ്യക്തമാക്കി.

Read Full Story

06:48 PM (IST) Aug 19

വിഴിഞ്ഞം റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിണറായിയുടെ മറുപടി, 'ക്രെഡിറ്റ് അടിക്കാനുള്ള രാഷ്ട്രീയ അഭ്യാസം'

വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്. വിഴിഞ്ഞം വികസന ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് യുഡിഎഫ് നടത്തുന്നതെന്നും പിണറായി വിമർശിച്ചു

Read Full Story

06:29 PM (IST) Aug 19

മിച്ചി മർപുവിന്റെ മരണം - കോതമംഗലം എംഎ കോളേജിൽ 3 അംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു, മുൻ പ്രിൻസിപ്പൾ അടക്കം സമിതിയിൽ

കോതമംഗലം എം എ കോളേജ് വിദ്യാർത്ഥി മിച്ചി മർപുവിന്റെ മരണത്തെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തിനൊടുവിൽ, കോളേജ് മാനേജ്‌മെന്റ് മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. വകുപ്പ് മേധാവിയെയും കെ ടി യു കോർഡിനേറ്ററെയും മാറ്റി നിർത്താനും തീരുമാനമുണ്ട്

Read Full Story

06:17 PM (IST) Aug 19

ടിനി ടോമിനെതിരായ കേസ് - അൻസിബ ഹസൻ രഹസ്യമൊഴി നൽകി, ടിനി വർ​ഗീയ അധിക്ഷേപം നടത്തിയെന്നാണ് പരാതി

കേസിൽ നിന്ന് പിന്മാറില്ലെന്നും ഇനിയെങ്കിലും പൊലീസ് ശരിയായി അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും രഹസ്യമൊഴി നൽകിയതിന് ശേഷം അൻസിബ പറഞ്ഞു.

Read Full Story

05:55 PM (IST) Aug 19

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി 2 വിമാന സർവീസുകൾ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം ശക്തം

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ സ്പൈസ് ജെറ്റ് വിമാനവും നെടുമ്പാശ്ശേരിയിൽ ഖത്തർ എയർവേയ്സ് വിമാനവുമാണ് റദ്ദാക്കിയത്

Read Full Story

05:36 PM (IST) Aug 19

സിഇടിയിലെ എൻഎസ്എസ് പരിപാടിക്കിടെ വന്ദേമാതരവും ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും, പ്രതിഷേധിച്ച് എസ്എഫ്ഐ

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സിഇടി) എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തതിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു

Read Full Story

05:25 PM (IST) Aug 19

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസ്, മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

Read Full Story

05:21 PM (IST) Aug 19

കനത്ത മഴ - ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നുവീണു

കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നുവീണു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചാണ് പാലം തകർന്നത്.

Read Full Story

05:19 PM (IST) Aug 19

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കേസെടുത്ത് പാലോ‌ട് പൊലീസ്

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. യുവാവിന്റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പാലോട് പോലീസ് കേസെടുത്തു.

Read Full Story

05:07 PM (IST) Aug 19

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി; 'ലോകം മാറിയത് അറിയില്ല, എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു'

എം വി ഗോവിന്ദനെ പരിഹസിച്ച് സിഎംപി നേതാവ് പി കെ ശശി. പാലക്കാട് കാഞ്ഞിരപ്പുഴയിലെ യുഡിഎഫ് പൊതുയോഗത്തിൽ ആയിരുന്നു ശശിയുടെ പരിഹാസം. ലോകം മാറിയത് അറിയാത്ത ആളാണ് ഗോവിന്ദൻ എന്നും എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസ് എടുത്ത് നടക്കുകയാണെന്നും പി കെ ശശി പറഞ്ഞു.

Read Full Story

03:28 PM (IST) Aug 19

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസ് - കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം. അഡീഷൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫ് എന്നിവരോട് ആണ് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്.

Read Full Story

03:28 PM (IST) Aug 19

മുഖസ്തുതി മടുത്തെന്ന് മുഖ്യമന്ത്രി വിജയ്; പ്രശംസ അനുവദിക്കരുതെന്ന് വിജയ് എഴുതി നൽകിയതായി സ്പീക്കർ

വിജയ് സഭയിൽ ഇരിക്കെയാണ് നിർദേശം. വിജയ്‌യെ പുകഴ്ത്താൻ എംഎൽഎമാർ മത്സരിക്കുന്നത് സോഷ്യൽ മീഡിയയിൽ അടക്കം വിമർശക്കപ്പെട്ടിരുന്നു.

Read Full Story

03:03 PM (IST) Aug 19

ദ്വാരം വീണ് വെള്ളം കയറി, ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ് തോണി മുങ്ങിയത്

Read Full Story

02:54 PM (IST) Aug 19

ബ്ലീച്ചിംഗ് പൗഡർ അഴിമതി - വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരൻ; ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി

ബ്ലീച്ചിംഗ് പൗഡർ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി.

Read Full Story

02:32 PM (IST) Aug 19

`തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമാക്കണം'; സുപ്രീംകോടതിയെ സമീപിച്ച് ഗോവ സർക്കാർ

തരുണ്‍ തേജ്പാലിന്റെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഗോവ സർക്കാർ. സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷത്തെ കഠിന തടവാണ് ബോംബെ ഹൈക്കോടതി വിധിച്ചത്.

Read Full Story

01:57 PM (IST) Aug 19

വയോധിക ജീവനൊടുക്കി; വീട്ടിലെ ടിവി കേ‌ടായതിലെ മനോവിഷമത്തിലെന്ന് നി​ഗമനം; സംഭവം കാസർകോട് മ‍ഞ്ചേശ്വരത്ത്

ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണെന്നാണ് നിഗമനം. ദിവസവും എഴുന്നേറ്റ ഉടൻ ടി വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി.

Read Full Story

01:17 PM (IST) Aug 19

ഉപ്പിന് പകരം ഡിറ്റർജന്‍റ് പൗഡർ ഉപയോഗിച്ച് ഉച്ചഭക്ഷണം ഉണ്ടാക്കി; ബിഹാറിൽ 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ബിഹാറിലെ ഗയ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം അബദ്ധത്തിൽ ഡിറ്റർജന്‍റ് പൗഡർ ചേർത്തതിനെ തുടർന്ന് 36 ഓളം വിദ്യാർത്ഥികൾ അസുഖബാധിതരായി

Read Full Story

01:00 PM (IST) Aug 19

സ്ത്രീധനമായി എരുമയെ നൽകിയില്ല, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; ജീവപര്യന്തം തടവ് വിധിച്ച് ബിഹാർ കോടതി

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

Read Full Story

12:25 PM (IST) Aug 19

നെഹ്റു ട്രോഫി ജലമേള; പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ ചിത്രവും ഉൾപ്പെടുത്തി പുതിയ പോസ്റ്റർ, ചടങ്ങിൽ പങ്കെടുക്കുമെന്ന് കൊടിക്കുന്നിൽ

നെഹ്റു ട്രോഫി ജലമേളയിലെ പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ ചിത്രവും ഉൾപ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കി സംഘാടകർ. പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കൾച്ചറൽ കമ്മിറ്റി

Read Full Story

12:02 PM (IST) Aug 19

ബ്ലീച്ചിംഗ് പൗഡർ അഴിമതി - അന്വേഷണത്തിൽ കടുത്ത അതൃപ്തിയുമായി ആരോഗ്യമന്ത്രി; റിപ്പോർട്ടിൽ ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നുവെന്ന് വിലയിരുത്തൽ

ബ്ലീച്ചിംഗ് പൗഡർ അഴിമതി അന്വേഷണത്തിൽ ആരോഗ്യ മന്ത്രി കെ മുരളീധരന് കടുത്ത അതൃപ്തി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് അതൃപ്തി. അന്വേഷണ റിപ്പോർട്ട് ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നതാണെന്നാണ് വിലയിരുത്തൽ.

Read Full Story

11:58 AM (IST) Aug 19

കൃത്രിമ വെളിച്ചം വില്ലനായി; റോഡിലേക്ക് ഇഴഞ്ഞുനീങ്ങി, ഫ്ലോറിഡ തീരത്ത് 55 കടലാമക്കുഞ്ഞുങ്ങൾ ചത്ത നിലയിൽ

സമുദ്രത്തിലേക്ക് പോകുന്നതിന് പകരം കൃത്രിമ വെളിച്ചം കണ്ട് റോഡിലേക്ക് ഇഴഞ്ഞുനീങ്ങിയ 55 കടലാമക്കുഞ്ഞുങ്ങൾ ചത്തു

Read Full Story

11:54 AM (IST) Aug 19

പാലായിൽ മായ; നഗരസഭയിൽ പുതിയ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു

പാലാ നഗരസഭയിൽ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫും കോൺഗ്രസ് വിമതരും മായ രാഹുലിന് വോട്ട് ചെയ്തു.

Read Full Story

11:35 AM (IST) Aug 19

'ഈ അനുഭവത്തിന് നന്ദി', ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്കും പൊലീസിന്‍റെ കാര്യക്ഷമതയ്ക്കും നന്ദി പറഞ്ഞ് വിദേശ സഞ്ചാരി; നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി

വിദേശ വിനോദസഞ്ചാരിക്ക് ഓട്ടോറിക്ഷയിൽ മറന്നുവെച്ച ബാഗും വിലപിടിപ്പുള്ള സാധനങ്ങളും തിരികെ നൽകി മാതൃകയായി തലശ്ശേരി ട്രാഫിക് പോലീസും പ്രദേശത്തെ ഓട്ടോ ഡ്രൈവറും

Read Full Story

11:01 AM (IST) Aug 19

കുട്ടി താഴെനിന്ന് ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നെന്ന് ലോക്കോ പൈലറ്റിൻ്റെ മൊഴി; ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Read Full Story

10:52 AM (IST) Aug 19

തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി വിജയ്; എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ നൽകും, പാട്ടു പാടി നന്ദി അറിയിച്ച് എംഎൽഎമാർ

തമിഴ്നാട്ടിൽ എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ നൽകും. വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Read Full Story

10:49 AM (IST) Aug 19

സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസ്‌; 'റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല', വീണയ്ക്ക് ബിസിനസ് ചെയ്യാൻ അവകാശമുണ്ടെന്ന് റിയാസ്

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്

Read Full Story

10:19 AM (IST) Aug 19

ശബ്ദം കേട്ടു, പക്ഷേ വാഹനാപകടമാണെന്ന് കരുതി ശ്രദ്ധിച്ചില്ല; വീട്ടിൽ അതിക്രമിച്ചു കയറി കെഎഫ്‌സി കഴിച്ച് കരടി

വീടിനുള്ളിൽ അതിക്രമിച്ചുകയറിയ കരടി ഡൈനിംഗ് ടേബിളിലിരുന്ന കെഎഫ്‌സി (KFC) ചിക്കൻ കവർന്ന് കടന്നുകളഞ്ഞു

Read Full Story

10:18 AM (IST) Aug 19

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ് സംഭവം.

Read Full Story

08:36 AM (IST) Aug 19

മാസപ്പടി കേസ്; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന് എംവി ഗോവിന്ദൻ

സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിനെ കടന്നക്രമിക്കാനാണ് ശ്രമമെന്നും പുകമറ സൃഷ്ടിച്ച് പാർട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനുള്ള ശ്രമം നടത്തുന്നുവെന്നും എംവി ​ഗോവിന്ദൻ

Read Full Story

08:24 AM (IST) Aug 19

'ശിക്ഷ പോര', പീഡനക്കേസിൽ തരുൺ തേജ്പാലിന്‍റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാർ, സുപ്രീം കോടതിയെ സമീപിച്ചു

തെഹൽക്ക മാഗസിൻ സ്ഥാപകനും മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാലിന് ബോംബെ ഹൈക്കോടതി വിധിച്ച 10 വർഷത്തെ കഠിനതടവ് അപര്യപ്തമാണെന്നും ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രീം കോടതിയിൽ

Read Full Story

08:01 AM (IST) Aug 19

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘം, വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ, ഉത്തരവ് ഉടൻ

ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയതിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും

Read Full Story

07:52 AM (IST) Aug 19

സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസ്‌; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി, വീണയ്ക്കും റിയാസിനും സൊലാസ് ഡയറക്ടറുമായുള്ള ഇടപാടിൽ അന്വേഷണം

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇ ഡി. ഈ നടപടിക്ക് ശേഷമായിരിക്കും വീണ ടി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക. വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി ഇന്നലെ വിശദമായ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.

07:51 AM (IST) Aug 19

പാലാ നഗരസഭയിൽ ഇനിയാര്? ദിയ ബിനുപുളിക്കകണ്ടത്തിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്. എൽഡിഎഫിന്‍റെയും യുഡിഎഫ് വിമതരുടേയും പിന്തുണയുള്ള മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായ റിയ ചീരാംകുഴിയും തമ്മിലാണ് മത്സരം. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന രീതിയിൽ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാൽ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം ​ന​ഗരസഭയിൽ ഭരണം നഷ്ടപ്പെടുകയായിരുന്നു.

07:51 AM (IST) Aug 19

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ, ആക്രമിച്ചിട്ടില്ലെന്ന് ഇറാൻ

യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തി വെച്ച് യുഎഇ. ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രിയാണ് മിസൈൽ ആക്രമണ ഭീഷണി ചെറുത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചു. യുഎഇയെ ആക്രമിച്ചിട്ടില്ല എന്നാണ് വിശദീകരണം.


More Trending News