മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്. അതിന് ശേഷം വീണ ലെയ്ക്കർ എന്ന സ്ഥാപനം തുടങ്ങി എന്ന് പറഞ്ഞ് വീണ്ടും വാർത്തകൾ വന്നെന്നും വീണ സ്വതന്ത്ര്യമായ വ്യക്തിയാണ്, അവർക്ക് നിയമപരമായി ബിസിനസ് നടത്താനുള്ള അവകാശമുണ്ട്. തന്‍റെ കോളേജ് സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ സൃഷ്ടിക്കാനാണ് ഇഡി ശ്രമിച്ചത് എന്നും റിയാസ് പറഞ്ഞു.

കൂടാതെ, ഈ വിഷയം പാർട്ടി രാഷ്ട്രീയമായി നേരിടുമെന്നും താൻ ഭയപ്പെട്ട് ഓടില്ല, ചില കൈപ്പത്തിക്കാർ ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. അസംബന്ധ വാർത്തകളെ നിയമപരമായി നേരിടും, വീണ ക്വാളിഫൈഡ് ആണ്. അവർക്ക് ബിസനസ് ചെയ്യാം. ലേയ്ക്കറിനെ കുറിച്ച് ഏത് അന്വേഷണത്തെയും സ്വാഗതം ചെയുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

കേസിൽ കൂടുതൽ അന്വേഷണത്തിനായി ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇഡി. ഈ നടപടിക്ക് ശേഷമായിരിക്കും വീണ ടി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക. വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി ഇന്നലെ വിശദമായ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.

YouTube video player