Published : Nov 25, 2025, 05:38 AM ISTUpdated : Nov 25, 2025, 11:08 PM IST

അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന് ചൈന; എത്ര നിരാകരിച്ചാലും വസ്തുത മറയ്ക്കാനാവില്ല, അരുണാചൽ ഇന്ത്യയുടേത്; ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Summary

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത

 Ministry of External Affairs

11:08 PM (IST) Nov 25

അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന് ചൈന; എത്ര നിരാകരിച്ചാലും വസ്തുത മറയ്ക്കാനാവില്ല, അരുണാചൽ ഇന്ത്യയുടേത്; ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

അരുണാചൽ പ്രദേശ് ചൈനയുടേതാണെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചൽ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Read Full Story

10:02 PM (IST) Nov 25

നാളെ വിവാഹം നടക്കാനിരിക്കെ ലീവ് നൽകിയില്ല; ഉത്തർപ്രദേശിൽ എസ്ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ എസ്ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു. ഫത്തേപ്പൂർ ജില്ലയിലെ റവന്യൂ ക്ലാർക്കായ സുധീർ കുമാർ കോരി ആണ് ആത്മഹത്യ ചെയ്തത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്.

Read Full Story

09:54 PM (IST) Nov 25

മാമി തിരോധാന കേസ് - 'അട്ടിമറിച്ചതിൽ ഉന്നതരുടെ പങ്കു കൂടി വെളിച്ചത്ത് വരണം'; പ്രതികരിച്ച് കുടുംബവും ആക്ഷൻ കമ്മിറ്റിയും

പ്രാഥമിക ഘട്ടത്തില്‍ കുടുംബം നല്‍കിയ പല നിര്‍ണായക വിവരങ്ങളും നടക്കാവ് പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

 

Read Full Story

09:24 PM (IST) Nov 25

23കാരൻ കാറുമായെത്തി, സംശയം, ഡിക്കി തുറന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 50 ലക്ഷത്തിന് മുകളില്‍ വില വരുന്ന കഞ്ചാവ്

വെള്ളനാട് വെളിയന്നൂര്‍ സ്വദേശി ശരണ്‍(23)ആണ് പിടിയിലായത്. ഏകദേശം 50 ലക്ഷം രൂപക്ക് മുകളില്‍ വില മതിക്കുന്ന കഞ്ചാവ് ബാഗുകളിലാക്കി കാറിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 

Read Full Story

09:24 PM (IST) Nov 25

രാ​ഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെ ആക്രമിച്ച സംഭവം; സംഘത്തിലെ 2 ​ഗുണ്ടകൾ പിടിയിൽ, മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷൻ

ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു.

Read Full Story

09:05 PM (IST) Nov 25

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം - റിപ്പോർട്ട് സമർപ്പിക്കാത്തിൽ വിമർശനവുമായി സുപ്രീംകോടതി

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്നതിൽ റിപ്പോർട്ട് സമർപ്പിക്കാത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ വിമർശനം. കേരളം റിപ്പോർട്ട് സമർപ്പിക്കാത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

Read Full Story

08:40 PM (IST) Nov 25

'രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണം, രാഹുൽ നിരപരാധി, അവിശ്വസിച്ചത് തെറ്റായിപ്പോയി' - കെ സുധാകരൻ

രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

Read Full Story

08:32 PM (IST) Nov 25

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യ സൂത്രധാരൻ പിടിയിൽ

പത്തനംതിട്ടയിൽ അറസ്റ്റിലായ ഹാക്കർ നടത്തിയ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ പിടിയിലായി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി പ്രവീൺകുമാർ (36) ആണ് അറസ്റ്റിലായത്. പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് പിടിയിലായ പ്രതി.

Read Full Story

08:25 PM (IST) Nov 25

26/11 കേസിൽ കുറ്റവിമുക്തനായ ഫഹീം അൻസാരിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട, ജോലികൾ ചെയ്യാം, മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ

166 പേരുടെ മരണത്തിനും 300-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തിന് 17-ാം വാർഷികത്തിന് ഒരു ദിവസം മുമ്പാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

Read Full Story

07:40 PM (IST) Nov 25

കടുത്ത മാനസിക സമ്മർദം - ഉത്തർപ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവൽ ഓഫീസർ മരിച്ചു

ഉത്തർപ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവൽ ഓഫീസർ മരിച്ചു. ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

Read Full Story

07:21 PM (IST) Nov 25

എസ്ഐആർ - ഒരു കോടിയിലധികം ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഒരു കോടിയിലധികം ഫോമുകള്‍ ബിഎൽഒമാര്‍ ഡിജിറ്റൈസ് ചെയ്തു. കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നു.

Read Full Story

07:19 PM (IST) Nov 25

ലൂവ്ര് മ്യൂസിയത്തിലെ കൊളള - ഒരാൾ കൂടി അറസ്റ്റിൽ, ഇതുവരെ 4 പേർ പിടിയിൽ, ആഭരണം കണ്ടെത്താനായില്ല

പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കവര്‍ച്ചയിൽ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊള്ളയിൽ ആകെ 4 പേരാണ് പിടിയിലായിരിക്കുന്നത്. 

Read Full Story

07:05 PM (IST) Nov 25

ശബരിമല സ്വർണക്കൊള്ള - പ്രചരിപ്പിക്കുന്നത് അസത്യം, പാർട്ടി ചുമതലകളിലുള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കുമെന്ന് എം വി ​ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് എം വി ​ഗോവിന്ദൻ. സ്വർണക്കൊള്ളയിൽ ഉത്തരവാദിയെ കണ്ടുപിടിക്കണമെന്നും  തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

06:12 PM (IST) Nov 25

പഠനയാത്രക്കെത്തിയ തിരുവനന്തപുരം സ്വദേശിയായ 22 കാരൻ ഭവാനിപ്പുഴയിൽ മുങ്ങി മരിച്ചു

വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നു.

Read Full Story

06:08 PM (IST) Nov 25

എസ്ഐആർ ഡ്യൂട്ടിക്കിടെ ബിഎൽഓ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവം ഉത്തർപ്രദേശിൽ

ഉത്തർ പ്രദേശ് ​ഗോണ്ടയിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകൻ വിപിൻ യാദവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Read Full Story

06:02 PM (IST) Nov 25

ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന ശുപാര്‍ശ നടപ്പായില്ല; വെളിപ്പെടുത്തലുമായി മുൻ ഡിജിപി, 'രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു'

 ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന് രേഖാമൂലം വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന മുൻ ഡിജിപി ജേക്കബ് പുന്നൂസ്.കീഴ്ശാന്തിമാരെ നിയന്ത്രിച്ചിരുന്നുവെങ്കിൽ ഇന്നത്തെ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ജേക്കബ് പുന്നൂസ് 

Read Full Story

05:13 PM (IST) Nov 25

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭഛിദ്ര ആരോപണം; ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ കേസുമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ച്

രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ച് തീരുമാനം. സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല

Read Full Story

05:07 PM (IST) Nov 25

'ഞാനാദ്യം ആലോചിച്ചത് പിടി ഉണ്ടായിരുന്നെങ്കിൽ എന്നാണ്, സ്വന്തം മകളുടെ പ്രശ്നം പോലെ കണ്ടു'; നടിയെ ആക്രമിച്ച കേസിൽ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ

സ്വന്തം മകൾക്കൊരു പ്രശ്നം വന്നത് പോലെ ആയിരുന്നു പിടിയുടെ ഇടപെടൽ. പിടി ഉണ്ടായിരുന്നെങ്കിൽ എന്നാ​ഗ്രഹിച്ചുപോയി എന്നും ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

Read Full Story

05:07 PM (IST) Nov 25

അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു, സംഭവം കൊച്ചിയിൽ

കൊച്ചി മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്.

Read Full Story

04:49 PM (IST) Nov 25

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്കേറ്റു

വനത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബാലൻ്റ കയ്യിനാണ് പരിക്കേറ്റിരിക്കുന്നത്.

 

Read Full Story

04:41 PM (IST) Nov 25

പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നു; പൊലീസിൽ പരാതി നൽകി യുഡിഎഫ്, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂർ കോർപറേഷനിലെ കാപ്പാട്, തിലാനൂർ ഡിവിഷനുകളിൽ സ്ഥാപിച്ച യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് യുഡിഎഫ് ആരോപണം.

Read Full Story

04:21 PM (IST) Nov 25

ശബരിമല സ്വര്‍ണക്കൊള്ള കേസ്; നടപടികള്‍ക്ക് മുന്‍പേ എൻ വാസു വിരമിച്ചുവെന്ന് പ്രതിഭാഗം, ജാമ്യാപേക്ഷയിൽ ഡിസംബര്‍ മൂന്നിന് വിധി

സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി.ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയിൽ വിധി പറയും.എൻ.വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൈമാറിയതെന്ന് വാദം

Read Full Story

03:34 PM (IST) Nov 25

ആകെ ലഭിക്കാനുള്ള 1158 കോടി, എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്ത്, തുക ഉടൻ അനുവദിക്കണമെന്ന് മന്ത്രി ശിവൻകുട്ടി

എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കേരളത്തിന്‍റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. 

Read Full Story

03:32 PM (IST) Nov 25

'എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കും, ശബരിമല അന്നദാനത്തിൽ പായസത്തോട് കൂടിയ കേരള സദ്യ നൽകും' - കെ ജയകുമാർ

എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി ​യോ​ഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Full Story

03:08 PM (IST) Nov 25

കാസര്‍കോട് ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ അതിക്രമം, മോശമായി സ്പര്‍ശിച്ചു; അസഭ്യം വിളിച്ചെന്നും പരാതി

കാസര്‍കോട് ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം. കര്‍ണാടക ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് പരാതി

Read Full Story

02:43 PM (IST) Nov 25

​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം - കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി

ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

Read Full Story

02:24 PM (IST) Nov 25

ശബരിമല സ്വർണക്കൊള്ള - 'ചുമതല ഏൽപിച്ചവർ നീതി പൂലർത്തിയില്ല, കുറ്റപത്രം സമര്‍പ്പിച്ച ശേഷം ശക്തമായ നടപടി' - നിലപാട് വ്യക്തമാക്കി എം വി ​ഗോവിന്ദൻ

എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകും എന്നും എം വി ഗോവിന്ദൻ ജില്ലാ കമ്മിറ്റിയിൽ വ്യക്തമാക്കി.

Read Full Story

01:38 PM (IST) Nov 25

'ആരോപണങ്ങളെല്ലാം കാറ്റിൽ പറത്തി ഉദയസൂര്യനെപ്പോലെ ദിലീപ് ഉയര്‍ന്നുവരും'; കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് നടൻ മഹേഷ്

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് കുറ്റം ചെയ്തതായി ഇപ്പോഴും കരുതുന്നില്ലെന്നും കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് കരുതുന്നതെന്നും നടൻ മഹേഷ്. നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് കോടതി വിധി പറയാനിരിക്കെയാണ് മഹേഷിന്‍റെ പ്രതികരണം. 

Read Full Story

01:01 PM (IST) Nov 25

'പതിറ്റാണ്ടുകളുടെ മുറിവ് ഇതോടെ ഉണങ്ങുകയാണ്, അയോധ്യ ഹിന്ദുമൂല്യങ്ങളുടെ പ്രതീകം'; രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി

അയോധ്യ ഹിന്ദുമൂല്യങ്ങളുടെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി

Read Full Story

12:53 PM (IST) Nov 25

വ്യവസായ മേഖലയിൽ സഹകരണത്തിന് കേരളവും തമിഴ്നാടും; മന്ത്രി പി രാജീവ്‌ തമിഴ്നാട് വ്യവസായമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വ്യവസായ മേഖലയിൽ സഹകരണത്തിന് കേരളവും തമിഴ്നാടും. വ്യവസായ മന്ത്രി പി രാജീവ്‌ ചെന്നൈയിൽ എത്തി തമിഴ്നാട് വ്യവസായമന്ത്രി ടി ആർ ബി രാജയുമായി നടത്തിയ ചർച്ചയിൽ ആണ് ധാരണ 

Read Full Story

12:45 PM (IST) Nov 25

കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി വാക്കേറ്റം; പ്രതിഷേധവുമായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും

കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം.ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി

Read Full Story

11:45 AM (IST) Nov 25

പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഗുരുതര പരിക്ക്, ഭര്‍ത്താവ് ഒളിവിൽ

പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭര്‍ത്താവ്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയിലാണ് സംഭവം

Read Full Story

11:41 AM (IST) Nov 25

അധ്യാപകർ ചേർന്ന് എൽകെജി വിദ്യാർത്ഥിയെ മരത്തിൽ കെട്ടിത്തൂക്കി, പിന്നാലെ നടപടിയുമായി മാനേജ്മെന്‍റ്; ക്രൂരത ഹോം വർക്ക് ചെയ്യാത്തതിന്

ഹോംവർക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. ഛത്തീസ്ഗഡിലെ സൂരജ് പൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു

Read Full Story

11:15 AM (IST) Nov 25

'ഇത് വിപ്ലവ മണ്ണ്, ഇവിടെ കയറി നിരങ്ങാൻ പറ്റില്ല'; വോട്ട് ചോദിച്ചെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എൽഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

വയനാട് വൈത്തിരി പഞ്ചായത്തിലെ വാര്‍ഡിൽ വോട്ട് ചോദിച്ചെത്തിയ കോൺഗ്രസ് സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. വൈത്തിരി ഏഴാം വാർഡ് സ്ഥാനാർത്ഥി ഷൈലജ മുരുകേശനയാണ് തടഞ്ഞത്. വിപ്ലവഭൂമിയിൽ കയറ്റില്ലെന്ന്  പറഞ്ഞ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി

Read Full Story

10:35 AM (IST) Nov 25

അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ; രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങ് അൽപ്പസമയത്തിനകം

അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു.ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. അൽപ്പസമയത്തിനകം പതാക ഉയര്‍ത്തൽ ചടങ്ങ് നടക്കും

Read Full Story

10:24 AM (IST) Nov 25

എത്യോപ്യയിലെ അഗ്നി പർവതസ്ഫോടനം - ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, വൈകിട്ടോടെ ഇന്ത്യയിൽ നിന്ന് ഒഴിയും

എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയും എന്നാണ് വിവരം. ചാരമേഘം വടക്കൻ ഇന്ത്യയിലെത്തിയിരുന്നു

Read Full Story

08:59 AM (IST) Nov 25

സ്വർണാഭരണങ്ങൾ തട്ടാനായി മകൾ ചെയ്തത് കടുംകൈ, കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു; പ്രതികൾ പിടിയിൽ

തൃശ്ശൂർ മുണ്ടൂരിൽ അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയെന്ന 75 കാരിയെയാണ് മകളും കാമുകനും ചേർന്ന് കൊല്ലപ്പെട്ടുത്തിയത്

Read Full Story

08:27 AM (IST) Nov 25

പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്, ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിയത് 66 ലക്ഷം രൂപ; എതിർ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്

കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പില്‍ നഷ്ടമായത് 66 ലക്ഷം രൂപ. മൂന്നു ജീവനക്കാരികൾ ചേർന്നാണ് 66 ലക്ഷം രൂപ തട്ടിയത്. ക്രെം ബ്രാഞ്ച് കുറ്റപത്രം തയ്യാർ

Read Full Story

08:03 AM (IST) Nov 25

മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; സംഭവം ഇന്ന് പുലർച്ചെ 5 മണിക്ക്, കുടുംബ വഴക്കെന്ന് പൊലീസ്

മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്

Read Full Story

07:53 AM (IST) Nov 25

അയോധ്യ രാമക്ഷേത്ര നിർമ്മാണം; പതാക ഉയർത്തൽ ചടങ്ങ് ഇന്ന്, പ്രധാനമന്ത്രി നേതൃത്വം നൽകും, സുരക്ഷ ശക്തം

അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും. പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാ​ഗമായാണ് ചടങ്ങ്

Read Full Story

More Trending News