കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഒരു കോടിയിലധികം ഫോമുകള്‍ ബിഎൽഒമാര്‍ ഡിജിറ്റൈസ് ചെയ്തു. കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നു.
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഒരു കോടിയിലധികം ഫോമുകള്‍ ബിഎൽഒമാര്‍ ഡിജിറ്റൈസ് ചെയ്തു. 1,06,81,040 ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്. വിതരണം ചെയ്ത ഫോമുകളിൽ 38.45 ശതമാനം ഡിജിറ്റൈസ് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നെന്നും ഡോ. രത്തൻ ഖേൽക്കര്‍ പറഞ്ഞു. അൻപതിൽ താഴെ ഫോമുകള്‍ മാത്രം ഡിജിറ്റൈസ് ചെയ്ത ബിഎൽഒമാരുമായി അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയാനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കുകയും ചെയ്തു.



