കണ്ണൂർ കോർപറേഷനിലെ കാപ്പാട്, തിലാനൂർ ഡിവിഷനുകളിൽ സ്ഥാപിച്ച യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് യുഡിഎഫ് ആരോപണം.

കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. കണ്ണൂർ കോർപറേഷനിലെ കാപ്പാട്, തിലാനൂർ ഡിവിഷനുകളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. രാത്രിയിൽ അജ്ഞാതർ ബോർഡുകൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബോർഡുകൾ നശിപ്പിച്ചതിനെ തുടർന്ന് യുഡിഎഫ് ചക്കരക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

YouTube video player