CPM Thrissur : തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനം പൊതു സമ്മേളനം ഒഴിവാക്കി; ഉദ്ഘാടനം വെർച്വുൽ

By Web TeamFirst Published Jan 16, 2022, 4:42 PM IST
Highlights

തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി.

തൃശ്ശൂ‌‌‌ർ: തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം ഒഴിവാക്കി. വെർച്വുൽ സമ്മേളം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണവും സിപിഎം കുറച്ചു. 21 മുതൽ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം. തൃശ്ശൂർ സമ്മേളനത്തിന്‍റെ ഭാഗമായി തിരുവാതിര നടത്തിയിൽ തെറ്റില്ലെന്നും ജില്ലാ സെക്രട്ടറി എം എം വർഗീസ് അവകാശപ്പെട്ടു. കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും ആകെ 80 പേരാണ് തിരുവാതിരയിൽ പങ്കെടുത്തതെന്നുമാണ് എം എം വർഗീസ് പറയുന്നത്. 

Read More: തൃശൂരിലെ സിപിഎം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു. പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ  പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.

അതിനിടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി തിരുവാതിര സംഘടിപ്പിച്ചതിൽ സിപിഎം ക്ഷമ ചോദിച്ചു. സ്വാഗതസംഘം കൺവീനർ അജയകുമാറാണ് സമ്മേളനത്തിൽ പ്രിതിനിധികളോട് ക്ഷമാപണം നടത്തിയത്. ജില്ലാ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ക്ഷമാപണം. 

click me!