ഏറ്റുമാനൂർ അമ്പലത്തിലെ തിരുവാഭരണ ക്രമക്കേട്; മാല മാറ്റി വെച്ചതെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്

By Web TeamFirst Published Sep 2, 2021, 7:57 AM IST
Highlights

ദേവസ്വം വിജിലൻസ് ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി. സംഭവം ദേവസ്വത്തിനെ അറിയിക്കുന്നതിൽ ക്ഷേത്രം ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കോട്ടയം: ഏറ്റുമാനൂർ അമ്പലത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തില്‍ മാല മാറ്റി വെച്ചതെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. മാലകളുടെ സ്വർണത്തിൽ വ്യത്യാസമില്ല. ദേവസ്വം വിജിലൻസ് ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി. സംഭവം ദേവസ്വത്തിനെ അറിയിക്കുന്നതിൽ ക്ഷേത്രം ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ തിരുവാഭരണം കമ്മീഷണറുടെ റിപ്പോർട്ടിന് വിരുദ്ധമാണ്. മുൻ മേൽശാന്തിക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.

വിഗ്രഹത്തിൽ നിത്യവും ചാർത്തുന്ന രുദ്രാക്ഷ മാലയിലെ ഒമ്പത് മുത്തുകളാണ് കാണാതായത്. സംഭവത്തിൽ മോഷണ കുറ്റത്തിന് പൊലീസ്  കേസെടുത്തിരുന്നു. 23 ഗ്രാം സ്വർണ്ണം അടങ്ങിയ മാല കാണാതായി എന്നാണ് കേസ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എഫ്ഐആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല. 81 മുത്തുകൾ ഉള്ള മാല എടുത്തു മാറ്റി 72 മുത്തുകൾ ഉള്ള മാല കൊണ്ടുവച്ചു എന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!