Published : Mar 30, 2026, 05:48 AM ISTUpdated : Mar 31, 2026, 12:02 AM IST

Malayalam News Live: കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് നാവികസേന ജീവനക്കാരൻ; സ്ഥിരമായി പണം ചോദിച്ചത് പ്രകോപനം

Summary

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 10 നാൾ മാത്രം. മുന്നണികളുടെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും.

andhra murder

12:02 AM (IST) Mar 31

കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് നാവികസേന ജീവനക്കാരൻ; സ്ഥിരമായി പണം ചോദിച്ചത് പ്രകോപനം

ചോദിക്കുന്ന പണം തന്നില്ലെങ്കിൽ ഭാര്യയോട് അവിഹിതബന്ധത്തെ കുറിച്ച് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രവീന്ദ്രൻ ക്ഷുഭിതനായി. നേരത്തെ കരുതി വച്ചിരുന്ന കത്തി ഉപയോഗിച്ച് രവീന്ദ്രൻ മൌനീകയെ കുത്തിക്കൊലപ്പെടുത്തി.

Read Full Story

11:44 PM (IST) Mar 30

മെഡിക്കൽ കോളേജ് ബാറിനു മുന്നിൽ സംഘർഷം; യുവാവിന് കുത്തേറ്റു, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

സനോജിന് വയറ്റിലാണ് പരിക്കേറ്റത്. അതേസമയം, സനോജിനെ മർദ്ദിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. സനോജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story

11:16 PM (IST) Mar 30

വിവാഹവാ​ഗ്ദാനം നൽകി യുവതിയെ പീഡ‍ിപ്പിച്ചു; ഡ്രൈവിം​ഗ് സ്കൂൾ ന‌ടത്തിപ്പുകാരനായ യുവാവ് അറസ്റ്റിൽ

യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. യുവതിയു‌ടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.

Read Full Story

10:25 PM (IST) Mar 30

നെടുമങ്ങാട് പത്താംകല്ലിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായാണ് പരാതി. കോൺഗ്രസ് പാർട്ടി ഓഫീസ് കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ രണ്ട് വനിതകൾ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

Read Full Story

09:48 PM (IST) Mar 30

പട്ടിക തയ്യാറാക്കിയതിനെതിരെ പരാതി; അസി. ഇൻഫർമേഷൻ ഓഫീസർ നിയമന പട്ടിക മരവിപ്പിച്ചു

പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ നിയമന പട്ടിക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആണ് മരവിപ്പിച്ചത്. പട്ടിക തയ്യാറാക്കിയതിനെതിരായ പരാതിയിലാണ് നടപടി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച പ്രിസം ജീവനക്കാരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സ്റ്റേ.

Read Full Story

08:58 PM (IST) Mar 30

നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൻപിആർഡി

സലിംകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

Read Full Story

08:53 PM (IST) Mar 30

സംസ്ഥാനത്ത് ഇന്ന് 10,922 പേർ ഹോം വോട്ടിംഗ് ചെയ്തു; അപേക്ഷിച്ചത് രണ്ടുലക്ഷത്തിലധികം പേർ

ഇന്ന് 8 മണി വരെ 10,922 പേര് ഹോം വോട്ടിംഗ് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം 85 വയസ്സിന് മുകളിലുള്ള 7561 പേരും ശാരീരിക പരിമിതിയുള്ള 3361 പേരും വോട്ട് ചെയ്തു.

Read Full Story

08:45 PM (IST) Mar 30

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്ന് മോഷണം; യുപി സ്വദേശിയെ ആലുവയിൽ പിടികൂടി

ബൈക്കുകളുടെ ഡിക്കി തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഈ മാസം പതിനാലിന് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥിയുടെ പേഴ്സും എടിഎമ്മും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആലുവ, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ ഇയാൾ സമാന മോഷണം നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

Read Full Story

07:49 PM (IST) Mar 30

പ്രധാനമന്ത്രി മോദി ഏപ്രിൽ 4 ന് കേരളത്തിൽ, പാലായിലും തിരുവനന്തപുരത്തും റോഡ് ഷോ

പാലായിലും തിരുവനന്തപുരതും റോഡ് ഷോയൽ പങ്കെടുക്കും. തിരുവല്ലയിലെ പൊതുപരിപാടിയിലും മോദി പങ്കെടുക്കുമെന്നാണ് വിവരം.

Read Full Story

07:20 PM (IST) Mar 30

സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് എംവി ഗോവിന്ദൻ; 'വിഡി സതീശൻ രാവിലെ മുതൽ നുണ പറയുന്നു'

സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നുവെന്നും ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണെന്നും എംവി ​ഗോവിന്ദൻ

Read Full Story

07:20 PM (IST) Mar 30

'രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദി, ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ല, മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാർ' - അമിത് ഷാ

ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ട്. വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നതെന്നും അമിത് ഷാ പറഞ്ഞു. 

Read Full Story

06:31 PM (IST) Mar 30

വിജയ്ക്ക് 515.73 കോടി സ്വത്ത്, ഭാര്യ സം​ഗീതയുടെ പേരിൽ 18 കോ‌ടിയുടെ സ്വത്ത്; തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പുറത്ത്

അതേ സമയം ആൾക്കൂട്ടം നിയന്ത്രണാതീതം ആകുമെന്ന് വ്യക്തമായതോടെ വിജയ്‍യുടെ ചെന്നൈയിലെ ഇന്നത്തെ പ്രചാരണയോഗം റദ്ദാക്കിയിരിക്കുകയാണ്.

Read Full Story

06:31 PM (IST) Mar 30

സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; ഒന്നരലക്ഷത്തോളം വോട്ടർമാർ, ഈ മാസം നാലുവരെ ഹോം വോട്ടിം​ഗ്

85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ്. ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Full Story

05:43 PM (IST) Mar 30

ന്യൂനപക്ഷങ്ങൾക്കും വിവിധ മതങ്ങളുടെ ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്ക, എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സാങ്കേതിക കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ വന്നാൽ പോലും സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥ ന്യൂനപക്ഷങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി

Read Full Story

05:24 PM (IST) Mar 30

എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ? നിലപാട് വ്യക്തമാക്കി പിവി അൻവർ, 'ആരുടെ വോട്ടും സ്വീകരിക്കുമെന്ന് പ്രതികരണം'

എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്നതിൽ നിലപാട് വ്യക്തമാക്കി പിവി അൻവർ. ആരുടെ വോട്ടും സ്വീകരിക്കുമെന്ന് അൻവർ പ്രതികരിച്ചു

Read Full Story

05:13 PM (IST) Mar 30

എസ്‍ഡിപിഐ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി, പ്രവർത്തന ശൈലിയിൽ വിമർശനമുണ്ട്, എസ്‍ഡിപിഐ ശൈലിമാറ്റണമെന്നും ബേബി

എസ് ഡി പി ഐയുടെ പിന്തുണ സി പി എം തേടിയിട്ടില്ലെന്നും അവരുടെ പ്രവർത്തന ശൈലിയെ വിമർശിക്കുന്നുവെന്നും ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് പറയേണ്ട ആവശ്യമില്ലെന്നും വികസനത്തെ പിന്തുണയ്ക്കുന്ന ആരുടെ വോട്ടും സ്വീകരിക്കുമെന്നും എ വിജയരാഘവനും തോമസ് ഐസക്കും പ്രതികരിച്ചു

Read Full Story

04:47 PM (IST) Mar 30

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവൻ; 'എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല'

എസ്ഡിപിഐ വോട്ട് വാങ്ങുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് സിപിഎം ഇതിനുമുമ്പ് പറഞ്ഞിട്ടില്ലെന്നും വിജയരാഘവൻ. 

Read Full Story

04:43 PM (IST) Mar 30

ഇത്തവണത്തെ സമ്മർ ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ പരപ്പനങ്ങാടി സ്വദേശിക്ക്!

ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്.

Read Full Story

04:22 PM (IST) Mar 30

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി, സ്വപ്നം പങ്കുവച്ച് രാഹുൽ ഗാന്ധി; പുരുഷ പ്രവർത്തകരുടെ കയ്യടിക്ക് ആവേശമില്ലാത്തതും ചൂണ്ടിക്കാട്ടി പ്രസംഗം

കോട്ടയം പുതുപ്പള്ളിയിലെ പ്രചാരണത്തിനിടെ, കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്‍റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് പറഞ്ഞപ്പോൾ പുരുഷ പ്രവർത്തകർ കാര്യമായി കയ്യടിച്ചില്ലെന്നും സ്ത്രീകൾ ആവേശത്തോടെ സ്വീകരിച്ചെന്നും പ്രസംഗത്തിനിടെ രാഹുൽ ചൂണ്ടിക്കാട്ടി

Read Full Story

03:46 PM (IST) Mar 30

യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ തീരുമാനം പ്രഖ്യാപിച്ച് രാഹുൽ, റബറിന്‍റെ താങ്ങുവില 250 ആക്കും; ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ ആവേശം വിതറി പ്രചരണം

കോട്ടയത്ത് നടന്ന യുഡിഎഫ് പൊതുയോഗത്തിൽ, തങ്ങൾ അധികാരത്തിൽ വന്നാൽ റബറിന്‍റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഇത് യുഡിഎഫ് സർക്കാരിന്റെ ആദ്യ തീരുമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും രാഹുൽ ആരോപിച്ചു

Read Full Story

03:25 PM (IST) Mar 30

എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം, പരസ്യ സംവാദത്തിന് റെഡി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിന് ശേഷമെന്ന് കണ്ടീഷൻ

തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിന്റെ പരസ്യ സംവാദത്തിനുള്ള വെല്ലുവിളി യുഡിഎഫ് സ്ഥാനാർഥി വി ടി ബൽറാം ഏറ്റെടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് ശേഷം രാജേഷുമായി സംവാദത്തിന് തയ്യാറാണെന്ന് ബൽറാം അറിയിച്ചു

Read Full Story

03:12 PM (IST) Mar 30

എഐ ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമം, അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ വ്യാജപ്രചരണത്തിനെതിരെ പരാതി നൽകി രമ

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമ എംഎൽഎ, തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകി. നിർമ്മിത ബുദ്ധി (എഐ) ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ദൃശ്യങ്ങളും പോസ്റ്റുകളും ഉപയോഗിച്ച് വ്യക്തിഹത്യ നടത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ഇതിന് പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു

Read Full Story

02:49 PM (IST) Mar 30

നേമത്ത് ശിവൻകുട്ടിയെ പിന്തുണക്കാൻ കാരണം ബിജെപി ജയസാധ്യത, തലശ്ശേരിയിൽ കാരായി രാജനെ തോൽപ്പിക്കും; നിലപാട് വ്യക്തമാക്കി എസ്‍ഡിപിഐ ദേശീയ അധ്യക്ഷൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയസാധ്യതയുള്ള നേമത്ത് എൽഡിഎഫിനെ പിന്തുണക്കുമെന്ന് എസ്ഡിപിഐ. എന്നാൽ ഫസൽ വധക്കേസ് പ്രതിയായ കാരായി രാജനെ തലശ്ശേരിയിൽ തോൽപ്പിക്കുമെന്നും ദേശീയ അധ്യക്ഷൻ എം കെ ഫൈസി വ്യക്തമാക്കി. മറ്റ് മണ്ഡലങ്ങളിൽ സാഹചര്യം പഠിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

Read Full Story

02:28 PM (IST) Mar 30

എസ്‍ഡിപിഐ പിന്തുണ ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാകുന്നു; വയനാട് പുനരധിവാസ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും എങ്ങോട്ടും മാറ്റിയിട്ടില്ല; വിഡി സതീശൻ

യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും എസ്‍ഡിപിഐയുടെ പിന്തുണ സിപിഎം സ്വീകരിക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാവുകയാണെന്നും വിഡി സതീശൻ.വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയിൽ ഒരു രൂപ പോലും എങ്ങോട്ടും മാറ്റിയിട്ടില്ലെന്നും കോമണ്‍ ആപ്പ് വഴിയാണ് തുക സമാഹരിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.

Read Full Story

01:38 PM (IST) Mar 30

സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ, നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്, 16 ഭാഷകളിൽ മൊബൈൽ ആപ്പ്

2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ ആരംഭിക്കും. സെൽഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതൽ ജൂണ്‍ 30വരെ സമയമുണ്ടാകും

Read Full Story

12:53 PM (IST) Mar 30

പി കൃഷ്ണപിള്ള സ്മാരകം വിവാദം - രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; കേസ് ഒത്തുതീർപ്പാക്കിയതാണെന്ന് സന്ദീപ് വാചസ്പതി

സജി ചെറിയാനെ ചോദ്യം ചെയ്യാനുള്ള നീക്കം അട്ടിമറിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ധാരണയായിരുന്നു അത്.

Read Full Story

12:38 PM (IST) Mar 30

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സജീവ ചര്‍ച്ചയാക്കി ബിജെപിയും കോണ്‍ഗ്രസും; പിന്നിൽ നാട്ടിലെ സാമൂഹ്യവിരുദ്ധരാണെന്ന് സജി ചെറിയാൻ

തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോൾ ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്തത് സജീവ ചർച്ചയാക്കി ബിജെപിയും കോൺഗ്രസും. സിപിഎം അറിവോടെയാണ് സ്മാരകം തകർത്തതെന്നാണ് ജി സുധാകരനും കോൺഗ്രസ് നേതാക്കളും പ്രചരിപ്പിക്കുന്നത്. അതേസമയം, കൃഷ്ണപിള്ള സ്മാരകം തകർത്തത് നാട്ടിലെ സാമൂഹ്യവിരുദ്ധരാണെന്നും കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും സജി ചെറിയാൻ തിരിച്ചടിച്ചു.

Read Full Story

12:16 PM (IST) Mar 30

എഫ്‍സിആര്‍എ ഭേദഗതി; ഒരു മത വിഭാഗത്തെയും ലക്ഷ്യമിട്ടല്ല, യുഡിഎഫും സിപിഎമ്മും നുണ പ്രചാരണം നിര്‍ത്തണം; കിരണ്‍ റിജിജു

എഫ്‍സിആര്‍എ ഭേദഗതി ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. യുഡിഎഫും സിപിഎമ്മും നുണ പ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വിദേശ ഫണ്ടുകൾ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമമെന്നും കേന്ദ്ര മന്ത്രി

Read Full Story

12:05 PM (IST) Mar 30

ആലുവയിൽ രണ്ടിടത്തായി രണ്ടുപേർ മരിച്ച നിലയിൽ; 26വയസ്സുകാരിയെ തൂങ്ങി മരിച്ചതായും, ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരം പാടശേഖരത്തിന്റെ അടുത്തുമാണ് കണ്ടെത്തിയത്

ഇടുക്കി സ്വദേശി ജോമോളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തിൽ ചില പാടുകളുണ്ട്.

Read Full Story

11:54 AM (IST) Mar 30

ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി, 19 കാരനെ കുത്തിക്കൊന്ന് അഞ്ചംഗ സംഘം; പ്രതികൾ പിടിയിൽ

കൊല്ലത്ത് ഉത്സവ ആഘോഷത്തിനിടെ വീണ്ടും കൊലപാതകം. ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ചാണ് 19 കാരനെ നടുറോഡിൽ കുത്തിക്കൊന്നത്

Read Full Story

11:46 AM (IST) Mar 30

ജിമ്മിലെ വനിതാ ട്രെയിനർക്ക് കുത്തേറ്റു, അക്രമി പിന്നാലെ വിഷം കഴിച്ചു; ഇരുവരും ചികിത്സയിൽ

നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ജിമ്മിലെ വനിതാ ട്രെയിനർക്ക് കുത്തേറ്റു. ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. പാറശാല സ്വദേശിഅശ്വന്ത് ആണ് കുത്തിയത്

Read Full Story

11:26 AM (IST) Mar 30

തെരഞ്ഞെടുപ്പിൽ ചർച്ചയായി വയനാട് പുനരധിവാസം; സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു; വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും എൻഡിഎയും

തെരഞ്ഞെടുപ്പിൽ വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും, എൻഡിഎയും. ടൗൺഷിപ്പിൽ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം ഇപ്പോൾ . അതേസമയം കോൺഗ്രസ് വീട് നിർമ്മാണം തുടങ്ങാത്തത് ആയുധമാക്കിരിക്കുകയാണ് എൽഡിഎഫും.

Read Full Story

11:16 AM (IST) Mar 30

താനൂരിലും ഓഫര്‍! പികെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റിക്ക് 25000 രൂപ വാഗ്ദാനം ചെയ്ത് ലീഗ് നേതാവ്

താനൂരിലും ലീഡിന് ബൂത്ത് കമ്മിറ്റിക്ക് ഓഫറുമായി ലീഗ് നേതാവ്. താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മറ്റിക്ക് 25000 രൂപയാണ് മുസ്ലിംലീഗ് നേതാവ് കെ എൻ മുത്തുക്കോയ തങ്ങള്‍ വാഗ്ദാനം ചെയ്തത്

Read Full Story

10:48 AM (IST) Mar 30

ഏറ്റവും വലിയ സംവാദത്തിന്‍റെ സ്ഥലം നിയമസഭയാണ്, അവിടെ നിന്ന് പ്രതിപക്ഷം ഒളിച്ചോടി; വിഡി സതീശന്‍റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്‍റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

Read Full Story

10:37 AM (IST) Mar 30

പിണറായി വിജയൻ വാക്കിന് വിലയില്ലാത്ത ആള്‍, എല്ലാകാലത്തും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ പുണരുന്നയാള്‍; മുല്ലപ്പള്ളി രാമചന്ദ്രൻ

എസ്ഡിപിഐ -സിപിഎം ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയൻ എല്ലാകാലത്തും ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയതയെ പുണരുകയാണെന്നും വാക്കിന് ഒരു വിലയും ഇല്ലാത്ത ആളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Read Full Story

10:27 AM (IST) Mar 30

ശിവൻ കുട്ടിയുടെ സംവാദ വെല്ലുവിളി ഗിമ്മിക്ക്, പിണറായിയുമായും സതീശനുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖർ

മുഖ്യമന്ത്രിയെ സംവാദത്തിന് വിളിച്ചിട്ടും അദ്ദേഹം തയ്യാർ ആയില്ല. എസ്ഡിപിഐയെ ശിവൻ കുട്ടി കെട്ടി പിടിക്കുന്നത് പേടി കൊണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

09:46 AM (IST) Mar 30

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ്; ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു ശ്രമം; പ്രതി മുഹമ്മദ്‌ റോഷൻ അറസ്റ്റിൽ

സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ പ്രതി ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

Read Full Story

09:38 AM (IST) Mar 30

'ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കണമെന്ന ഉമ്മയുടെ ആഗ്രഹം സാധ്യമായില്ല, നിർമ്മാണം വൈകുന്നതിൽ ആശങ്ക', വേദന പങ്കുവെച്ച് ചൂരല്‍മലയിലെ നൗഷാദ്

ടൗൺഷിപ്പിന്‍റെ നിർമ്മാണം വൈകുന്നതിൽ വേദന പങ്കുവെച്ച് ദുരന്തബാധിതൻ. ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കണമെന്ന ഉമ്മയുടെ ആഗ്രഹം സാധ്യമായില്ലെന്നും ആശങ്കയുണ്ടെന്നും പ്രതികരണം

Read Full Story

08:54 AM (IST) Mar 30

ഓരോ മുറിയിലും നായ്ക്കൾ, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ഛർദ്ദിച്ചു; വീട്ടിൽ തെരുവുനായ്ക്കളെ വളർത്തിയ ദമ്പതികൾക്കെതിരെ കേസ്

വീട്ടിൽ തെരുവുനായ്ക്കളെ വളർത്തുകയും മാലിന്യം കൂട്ടിയിട്ട് ആരോഗ്യഭീഷണി ഉയർത്തുകയും ചെയ്ത ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു

Read Full Story

08:40 AM (IST) Mar 30

നിയമസഭാ തെരഞ്ഞെടുപ്പ് - തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ, ഏപ്രിൽ 6വരെ സമർപ്പിക്കാം; നടൻ വിജയ് പെരമ്പൂരിൽ പത്രിക സമർപ്പിക്കും

ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇന്ന് ഉച്ചയ്ക്ക് മുമ്പായി പെരമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിക്കും. അതുകഴിഞ്ഞ് പെരമ്പൂരിൽ രണ്ടിനും നാലിനും ഇടയിൽ വിജയുടെ പൊതുയോഗവും നടത്തും.

Read Full Story

More Trending News