സലിംകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് എന്ന സംഘടന പരാതി നൽകിയിരിക്കുന്നത്. സലിംകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

സലിം കുമാറിന്‍റെ പ്രസ്താവന ഇങ്ങനെ

‘’അഞ്ചാറ് മാസം മുൻപ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടു. അതിൽ പറയുന്നത്, -അദ്ദേഹത്തിന്‍റെ ബന്ധുവാണോ സുഹൃത്താണോ എന്ന് ഞാൻ മറന്നുപോയി- സുഹൃത്തിന്‍റെ മകൻ അമേരിക്കയിൽ നിന്ന് വന്നു. അമേരിക്കയിൽ നിന്ന് വന്നിട്ട് പറഞ്ഞു. കേരളം കണ്ടിട്ട് ആ പയ്യൻ പറഞ്ഞു, കേരളം ഇതെന്തൊരു മാറ്റമാണ്? അമേരിക്ക പോലും തോറ്റുപോകും എന്ന് പറഞ്ഞെന്ന്. അപ്പോള്‍‌ എനിക്ക് സംശയമായി, ഈ പയ്യൻ ആരായിരിക്കും? എവിടെ ഉണ്ടാകും ഈ പയ്യൻ? അങ്ങനെ ഞാനാ പയ്യനെ അന്വേഷിച്ചു, എനിക്കാ പയ്യനെ കാണാൻ പറ്റി. നമ്മടെ ഊളംപാറയിലുള്ള മാനസിക ആശുപത്രിയിലായിരുന്നു. കാരണം, ഞാൻ അച്ഛനോട് ചോദിച്ചു, എന്താ ഇവിടെ കൊണ്ടുകിടത്തിയത്? സലീമിന് അറിയാമല്ലോ, രണ്ട് മൂന്ന് പ്രാവശ്യം സലീം അമേരിക്കയ്ക്ക് വന്നതല്ലേ? ഈ കേരളം കണ്ടിട്ട് അമേരിക്കയാന്ന് പറയാൻ, അപ്പോത്തന്നെ അവന് കുഴപ്പമുണ്ടെന്ന് മനസിലായി. അതിന്‍റെ പേരിലാ ഞാൻ ഇവിടെ ഇവിടെ അഡ്മിറ്റാക്കിയത്.'' വിഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചായിരുന്നു നടന്‍ സലിം കുമാര്‍ ഈ പ്രസ്താവന നടത്തിയത്. 

'സ്വര്‍ണം കട്ടവരുടെ നാട്ടില്‍ വന്നാല്‍ ഗോള്‍ഡന്‍ ബൂട്ട് പോകുമെന്ന് കരുതിയാണ് മെസ്സി വരാതിരുന്നത്'