ഇടുക്കി സ്വദേശി ജോമോളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തിൽ ചില പാടുകളുണ്ട്.

എറണാകുളം: ആലുവ ടൗണിൽ രണ്ടിടങ്ങളിലായി രണ്ട്‌ പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ എംഎൽഎ ഓഫീസിന് അടുത്തുള്ള ലോഡ്ജിൽ ആണ് 26 വയസ്സുള്ള യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശി ജോമോളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം എടയപ്പുറത്തിലെ പാടശേഖരത്തിന് അടുത്താണ് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചയാളുടെ ശരീരത്തിൽ ചില പാടുകളുണ്ട്. അതിനാൽ കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. രണ്ട്‌ മരണങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.