സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നുവെന്നും ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണെന്നും എംവി ഗോവിന്ദൻ
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വയനാട്ടിൽ വീട് വച്ചു നൽകുമെന്ന് കോൺഗ്രസ്സ് പറഞ്ഞു. ഇതിനായി പിരിവും നടത്തി. ഗീബൽസിനെക്കാൾ വല്യ നുണ സതീശൻ പറയുന്നു. പിരിച്ച പണം എവിടെയാണെന്ന് പറയുന്നില്ല. ഇട്ട തറക്കല്ല് പോലും കാണുന്നില്ല. ഈ പണം ഉപയോഗിച്ചല്ലേ കോൺഗ്രസ് ഇലക്ഷൻ പ്രചരണം നടത്തുന്നത്. പാചക വാതകം ക്ഷാമം സംബന്ധിച്ചും പിണറായിക്കെതിരെ പ്രചരണം നടത്തുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


