Published : May 21, 2025, 07:41 AM IST

Malayalam News Live: മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം, കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു കസ്റ്റഡിയിൽ

Summary

വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ ലഭിക്കുന്നത്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറഞ്ഞേക്കും. മറ്റന്നാളോടെ വീണ്ടും മഴ ശക്തമാകും. 

Malayalam News Live: മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം, കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു കസ്റ്റഡിയിൽ

11:40 PM (IST) May 21

മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം, കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു കസ്റ്റഡിയിൽ

കുട്ടിയുടെ പിതാവിന്റെ വീടുമായി അടുപ്പമുള്ള ചിലർ സംശയത്തിന്റെ നിഴലിലാണ്. പുത്തൻ കുരിശ് പൊലീസ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും

കൂടുതൽ വായിക്കൂ

10:58 PM (IST) May 21

കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു; മലയാളി യാത്രക്കാരിക്ക് പരിക്ക്

രാത്രി 8.40നുള്ള ഇന്റിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് വരാനിരിക്കവെയായിരുന്നു അപകടം. വിമാനത്താവളത്തിൽ വെച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

കൂടുതൽ വായിക്കൂ

10:46 PM (IST) May 21

ഇന്ത്യയുടെ മിസൈല്‍ മാന്‍റെ ജീവിതം സ്ക്രീനിലേക്ക്; അബ്ദുള്‍ കലാം ആകാന്‍ ധനുഷ്

അബ്ദുള്‍ കലാം ആകാന്‍ ധനുഷ്.

കൂടുതൽ വായിക്കൂ

10:46 PM (IST) May 21

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ, പൊലീസ് അന്വേഷണം

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ

10:26 PM (IST) May 21

ഉണ്ണികളെ ഒരു കഥ പറയാം..; മോഹൻലാലിന് പിറന്നാൾ സമ്മാനമായി 'തഗ്ഗ് സിആർ 143/24' ടീം

ഇൻവെസ്റ്റിഗേഷൻ ജോണറിലെത്തുന്ന ചിത്രമാണ് തഗ്ഗ് 143/24. 

കൂടുതൽ വായിക്കൂ

10:22 PM (IST) May 21

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു, ഭർത്താവും മകനും ചികിത്സ തേടി

കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തി (45) ആണ് മരിച്ചത്. ദീപ്തി പ്രഭയുടെ ഭർത്താവ് ശ്യാംകുമാറും മകൻ അർജുനും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

കൂടുതൽ വായിക്കൂ

10:19 PM (IST) May 21

13കാരിയായ സ്വന്തം മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാൻ യുവാവിന്റെ ശ്രമം; കുട്ടികൾ എടുത്ത വീഡിയോ തെളിവായി

തെളിവ് നശിപ്പിക്കാനായി എത്രയും  വേഗം ദമ്പതികൾ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ അവിടെയും ഒരു തെളിവ് അവശേഷിച്ചിരുന്നു.

കൂടുതൽ വായിക്കൂ

09:52 PM (IST) May 21

കണ്ണൂരിൽ പേരമകന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 88കാരി മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

കൂടുതൽ വായിക്കൂ

09:42 PM (IST) May 21

റീൽസ് ഭരിച്ച 'കനിമ' എത്തി; സൂര്യയോടൊപ്പം ചുവടുവച്ച് ജോജു ജോർജ്, റെട്രോ വീഡിയോ സോം​ഗ്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ മെയ് 1നാണ് തിയറ്ററുകളിൽ എത്തിയത്.

കൂടുതൽ വായിക്കൂ

09:36 PM (IST) May 21

പാകിസ്ഥാനെ തുറന്നുകാട്ടാനുള്ള മിഷനുമായി ഇന്ത്യ; എംപിമാരുടെ ആദ്യ പ്രതിനിധി സംഘം ജപ്പാനിലേക്ക് പുറപ്പെട്ടു

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്‍റെ യഥാര്‍ത്ഥ മുഖം ബോധ്യപ്പെടുത്താനുള്ള എംപിമാരുടെ പ്രതിനിധി സംഘം 32 രാജ്യങ്ങളിലെത്തും. ജപ്പാനിലേക്കാണ് ജെഡിയു എം പി സജ്ജയ് ഝാ നയിക്കുന്ന സംഘത്തിന്‍റെ ആദ്യ യാത്ര

കൂടുതൽ വായിക്കൂ

09:35 PM (IST) May 21

വാഹനം ഓടിക്കുന്നതിനിടെ ഫോൺ വിളിച്ചതിനെ ചൊല്ലി തർക്കം; കൽപറ്റയിൽ യുവാവിനെ ബലം പ്രയോ​ഗിച്ച് കസ്റ്റഡിയിലെടുത്തു

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു കല്‍പ്പറ്റ ട്രാഫിക് പൊലീസിന്‍റെ നടപടി. 

കൂടുതൽ വായിക്കൂ

09:27 PM (IST) May 21

കടലിൽ അകപ്പെട്ട ബോട്ടിനായി തെരച്ചിൽ നടത്തുന്നതിനിടെ കണ്ടത് മറ്റൊരു ബോട്ട് കൂടി; രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്

രണ്ട് ബോട്ടുകളും കെട്ടിവലിച്ച് വാർഫിൽ എത്തിച്ചു. തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി.

കൂടുതൽ വായിക്കൂ

09:02 PM (IST) May 21

കണ്ണൂരിൽ അച്ഛന്‍റെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

സ്വത്ത് ഭാഗം വെക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.

കൂടുതൽ വായിക്കൂ

08:55 PM (IST) May 21

ഒരു പ്രണയകാവ്യം പോലെ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'; ടീസർ എത്തി, ചിത്രം മെയ് 23 മുതൽ

മൈക്ക്, ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

കൂടുതൽ വായിക്കൂ

08:53 PM (IST) May 21

മലപ്പുറത്ത് തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയർഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കൈ വിട്ടുപോയെങ്കിലും കാൽ തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിയതിനെ തുടർന്ന് അദ്ദേഹം താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ

08:43 PM (IST) May 21

ആര്യനാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ മിനിലോറിയിൽ തട്ടിയാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. 

കൂടുതൽ വായിക്കൂ

08:29 PM (IST) May 21

സംസ്ഥാനത്തും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ, ജാഗ്രത വേണം- മന്ത്രി

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

കൂടുതൽ വായിക്കൂ

08:11 PM (IST) May 21

ധ്യാന്‍ ശ്രീനിവാസൻ 2.0; ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 23ന്, ബുക്കിം​ഗ് ആരംഭിച്ചു

മിസ്റ്ററി കോമഡി ത്രില്ലറായി എത്തുന്ന ചിത്രം.

കൂടുതൽ വായിക്കൂ

08:08 PM (IST) May 21

വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ പൊലീസ്; സഹോദരിയുടെ പരാതിയിൽ നടപടി

പ്രശ്നേഷ് എന്ന പേരിൽ അറിയപ്പെടുന്ന ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസ്. 

കൂടുതൽ വായിക്കൂ

07:54 PM (IST) May 21

24 മണിക്കൂറിനകം രാജ്യം വിടണം; ദില്ലിയിലെ പാക് ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ

നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന് കർശന താക്കീതും ഇന്ത്യ നൽകി.

കൂടുതൽ വായിക്കൂ

07:54 PM (IST) May 21

മലയാളി സഹപ്രവർത്തകന്റെ ചതി, നിയമക്കുരുക്കുകൾ; 33 വർഷമായി നാടണയാൻ കൊതിച്ചിരുന്ന പ്രവാസിക്ക് ഒടുവിൽ വഴി തെളിഞ്ഞു

ആദ്യകാലത്ത് സാമ്പത്തിക പ്രതിസന്ധിയായിരുന്നെങ്കിൽ പിന്നീട് സഹപ്രവർത്തകന്റെ ചതിയും അതിന് ശേഷം മറ്റ് പല നിയമക്കുരുക്കുകളിലും പെട്ട് നാടെന്ന സ്വപ്നം അകലേക്ക് നീങ്ങുകയായിരുന്നു.

കൂടുതൽ വായിക്കൂ

07:33 PM (IST) May 21

സ്മാർട്ട് റോഡ് വിവാദം; വാർത്ത നിഷേധിച്ച് മന്ത്രി എംബി രാജേഷ്, 'മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല'

 മന്ത്രിസഭയിൽ ഭിന്നതയില്ലെന്നും മറ്റൊരു യോഗത്തിലായിരുന്നതിനാലാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

കൂടുതൽ വായിക്കൂ

07:23 PM (IST) May 21

ആരാധികയുടെ പിറന്നാൾ; നേരിട്ടെത്തി 'പവിത്ര'ത്തിലെ വിക്രം; ഇത്ര സിംപിളാണോന്ന് പ്രേക്ഷകർ

സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീകാന്ത് ആണ്.

കൂടുതൽ വായിക്കൂ

07:16 PM (IST) May 21

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ് അപകടം; കാര്‍ ഓടിച്ച സ്ത്രീക്ക് പരിക്ക്

കോഴിക്കോട് രാമനാട്ടുകരയ്ക്ക് അടുത്ത് പെരുമുഖത്താണ് ഇന്ന് വൈകിട്ടോടെ അപകടമുണ്ടായത്. കാട്ടിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ  സ്നേഹലതയാണ് കാർ ഓടിച്ചിരുന്നത്.

കൂടുതൽ വായിക്കൂ

07:04 PM (IST) May 21

ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയപ്പോൾ വീട്ടിൽ ഭാര്യയ്ക്കൊപ്പം സഹപ്രവർത്തകനും; വഴക്കിനൊടുവിൽ ക്രൂര കൊലപാതകം

ജോലി സ്ഥലത്തു നിന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. വീട്ടിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായിരുന്നു.

കൂടുതൽ വായിക്കൂ

07:00 PM (IST) May 21

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങി ഗ്രേവിക്ക് വേണ്ടി പ്രശ്നമുണ്ടാക്കിയിട്ട് കാര്യമില്ല! ഫ്രീയല്ല, പരാതി തള്ളി

ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 

കൂടുതൽ വായിക്കൂ

06:58 PM (IST) May 21

കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുതാണു, റോഡിൽ പലയിടത്തും വിള്ളൽ

കാസർകോ‍‍‍‍‍ഡ് ജില്ലയിലെ കാഞ്ഞങ്ങാട് വീണ്ടും സർവീസ് റോഡ് തകർന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. റോഡിൽ പലയിടത്തും വിള്ളലുകളുമുണ്ട്. 

കൂടുതൽ വായിക്കൂ

06:48 PM (IST) May 21

കാനഡ, ഫ്രാൻസ്, ബ്രിട്ടൻ, യുഎൻ വിമർശനങ്ങൾ തള്ളി ഇസ്രയേൽ, ലോകത്തെ കാഴ്ചക്കാരാക്കി ഗാസയിൽ ആക്രമണം തുടരുന്നു

ഗാസയെ പിടിച്ചടക്കി പൂർണ്ണ വിജയം നേടുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രഖ്യാപനം

കൂടുതൽ വായിക്കൂ

06:35 PM (IST) May 21

ലാസ്റ്റ് ഫ്രെയിം വരെ സസ്പെൻസ്, ഞെട്ടിച്ച് ക്ലൈമാക്സ്: ‘ആസാദി’ ഫസ്റ്റ് റിവ്യു

ഇതേ സസ്പെ൯സ് നിലനിർത്തി സിനിമ തീയറ്ററിലും എത്തണമെന്നും പ്രേക്ഷകർ ഈ സിനിമ കാണാതെ പോകരുതെന്നും ശ്രീനാഥ് ഭാസി. 

കൂടുതൽ വായിക്കൂ

06:20 PM (IST) May 21

ക്ഷേത്ര പരിസരത്തു നിന്ന ഭീമന്‍ ആല്‍മരം അർദ്ധരാത്രി വീടിന് മുകളിലേക്ക് വീണു; മൂന്ന് പേര്‍ക്ക് പരിക്ക്

പരിക്കേറ്റ വേലായുധൻ തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങി അയൽവാസിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി. 

കൂടുതൽ വായിക്കൂ

06:18 PM (IST) May 21

കടുംനീല നിറമുള്ള ട്രോളി ബാ​ഗ് റെയിൽവേ ബ്രിഡ്ജിന് താഴെ; ദുർ​ഗന്ധം, പൊലീസെത്തി തുറന്നപ്പോൾ പെൺകുട്ടിയുടെ മൃതദേഹം

ഇതിൽ നിന്ന് ദുർഗന്ധമുയർന്നതോടെ പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചു. പൊലീസെത്തി പെട്ടി തുറന്നപ്പോഴാണ് ഇതിനകത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. 

കൂടുതൽ വായിക്കൂ

06:15 PM (IST) May 21

കൂരിയാട് ദേശീയപാതയിലെ തകര്‍ച്ച; സിമന്‍റ് കട്ട കൊണ്ടുള്ള സംരക്ഷണ ഭിത്തിയിൽ അസ്വഭാവികതയില്ലെന്ന് വിദഗ്ധ സംഘം

റോഡിന് താഴെയുള്ള മണ്ണിന്‍റെ പ്രശ്നമാണ് പ്രാഥമിക നിഗമനമെന്നും വിശദമായി പഠിച്ചശേഷം ദേശീയ പാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നൽകുമെന്നും വിദഗ്ധ സംഘം അറിയിച്ചു. 

കൂടുതൽ വായിക്കൂ

05:52 PM (IST) May 21

ജോലി സമ്മർദ്ദം, 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു; മരിച്ചത് അപകടത്തിലാണെന്ന് കുടുംബത്തോട് പറയണമെന്ന് സന്ദേശം

മഹാരാഷ്ട്ര സ്വദേശിയായ നിഖിൽ സോംവൻശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്എസ്ആർ ലേ ഔട്ടിലെ അഗര തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

കൂടുതൽ വായിക്കൂ

05:31 PM (IST) May 21

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന് 1 മണിക്കൂർ

രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. 

കൂടുതൽ വായിക്കൂ

05:31 PM (IST) May 21

കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി, കേരള എസ്റ്റേറ്റ് എസ് വളവിൽ; പിടികൂടാനുള്ള ശ്രമത്തിൽ വനംവകുപ്പ്

 മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. 

കൂടുതൽ വായിക്കൂ

05:31 PM (IST) May 21

'ഇടപാടുകാർക്ക് അറിയുന്ന ഭാഷയിൽ ബാങ്ക് ജീവനക്കാർ സംസാരിക്കണം'; ബാങ്ക് മാനേജർ കയർത്തതിന് പിന്നാലെ ഒരേ പ്രതികരണം

എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും സിദ്ധരാമയ്യ. കർണാടകയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ കന്നഡയിൽ ഉപഭോക്താക്കളോട് ആശയവിനിമയം നടത്തണമെന്ന് തേജസ്വി സൂര്യ എംപി

കൂടുതൽ വായിക്കൂ

05:15 PM (IST) May 21

16കാരിക്ക് ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ് അയച്ചും നിർബന്ധിച്ചും പീഡനം; 24കാരന് 39 വർഷം കഠിന തടവ് ശിക്ഷ

2.40 ലക്ഷം രൂപ യുവാവ് പിഴയടയ്ക്കുകയും വേണം. ഈ തുക അടയ്ക്കാൻ തയ്യാറല്ലെങ്കിൽ 21 മാസം കൂടി ജയിലിൽ കിടക്കണം.

കൂടുതൽ വായിക്കൂ

05:15 PM (IST) May 21

ഇന്ത്യയുടെ എതിർപ്പ് വകവെക്കാതെ ചൈനയും പാകിസ്ഥാനും; സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാൻ ധാരണ

ബെയ്ജിങിൽ നടന്ന മൂന്ന് രാജ്യങ്ങളുടെയും മന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം

കൂടുതൽ വായിക്കൂ

04:55 PM (IST) May 21

സംവിധായകൻ ബാലചന്ദ്ര മേനോനെതിരെ പരാതി നൽകിയ നടി മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റ് തടയണമെന്നാണ് ആവശ്യം. ഹർജി മാസം 30ന് പരിഗണിക്കും

കൂടുതൽ വായിക്കൂ

04:47 PM (IST) May 21

എന്റെ മക്കളെ കൊന്നത് അവരാണ്, എന്റെ മകനെയെങ്കിലും രക്ഷിക്കണം, മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കുട്ടികളുടെ അച്ഛൻ

കൊല്ലത്ത് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് രണ്ട് മക്കൾ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥയെന്ന് ആരോപിച്ച് അച്ഛൻ മുരളീധരൻ. 

കൂടുതൽ വായിക്കൂ

More Trending News