സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പകരക്കാരനായി മകൻ ബ്രഹ്മദത്തനെ ചുമതലയേൽപ്പിക്കാൻ ആലോചിക്കുന്നത്. തനിക്ക് പകരം ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്.തന്ത്രിസ്ഥാന സംബന്ധിച്ച ദേവസ്വം ബോർഡിന് തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതി നിർദ്ദേശം.

11:08 PM (IST) Jul 23
കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. നരേഷ് പാൽ ആണ് പുതിയ സെക്രട്ടറി. വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്.
10:28 PM (IST) Jul 23
ഭാര്യ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കടുത്ത ബ്ലാക്ക്‌മെയിലിംഗും മാനസിക പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് പൊലീസിലെ അസിസ്റ്റന്‍റെ സബ് ഇൻസ്പെക്ടർ കനാലിലേക്ക് ചാടി
10:11 PM (IST) Jul 23
ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബിജെപി നേതാവ് മുരളീമനോഹർ ജോഷി രംഗത്ത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും ഇതിനോട് അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്നും മുരളീമനോഹർ ജോഷി ആവശ്യപ്പെട്ടു.
10:10 PM (IST) Jul 23
ഇറാന് എതിരെയുള്ള അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് നിർദേശം നൽകുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭ പാസാക്കി
10:00 PM (IST) Jul 23
വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്ന പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു
09:48 PM (IST) Jul 23
തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് മൊഴി എടുത്തയാൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
09:21 PM (IST) Jul 23
നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ. എം കെ റാമിനെ കോടതി റിമാൻഡ് ചെയ്തു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
09:08 PM (IST) Jul 23
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന് വിമർശനം. പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച എണ്ണിയായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്.
08:24 PM (IST) Jul 23
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്തും അംഗം അജികുമാറും ജയിലിലേക്ക്. ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശാൻ കൊണ്ടുപോയതാണ് കുരുക്കായത്
08:19 PM (IST) Jul 23
ഗാന്ധി സ്മൃതിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നു. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് മാർച്ച് നടത്തുന്നത്.
08:12 PM (IST) Jul 23
വാടകയ്ക്ക് വാങ്ങിയ മണ്ണുമാന്തിയന്ത്രം കരാർ കാലാവധി കഴിഞ്ഞിട്ടും ഉടമയ്ക്ക് തിരികെ നൽകാതെ വ്യാജ നമ്പർ പതിപ്പിച്ച് മറച്ചുവെച്ച് ഉപയോഗിച്ച രണ്ടു പേർ പിടിയിൽ
08:08 PM (IST) Jul 23
'കണ്ണിന് പകരം കണ്ണ്' എന്ന ഇറാന്റെ നയത്തിന് 'കണ്ണിന് പകരം തല' എന്ന മറുപടിയുമായി അമേരിക്ക രംഗത്തെത്തിയതോടെ യുദ്ധഭീതി വർധിച്ചു. അമേരിക്കൻ താല്പര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി
07:57 PM (IST) Jul 23
അമേരിക്കയുമായി ചരിത്രപരമായ ആണവ കരാറിൽ സൗദി അറേബ്യ ഒപ്പുവെച്ചു. എന്നാൽ, കരാർ പൂർണ്ണമായി നടപ്പാക്കണമെങ്കിൽ ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറിൽ സൗദി പങ്കുചേരണമെന്ന് ഡോണൾഡ് ട്രംപ് പുതിയ നിബന്ധന വെച്ചിരിക്കുകയാണ്
07:12 PM (IST) Jul 23
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശവും റോഡുകൾ അടച്ച് പൊലീസ്. റോഡിന് കുറുകെ ബസും സ്ഥാപിച്ചു. സ്ഥലത്ത് കൂടുതൽ സുരക്ഷാ സേനയേയും പൊലീസ് വിന്യസിച്ചു.
07:04 PM (IST) Jul 23
ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും
06:59 PM (IST) Jul 23
ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടക്കം താന്ത്രികാചാര്യർ ഉള്ള സമിതിയുമായി നാളെ ബോർഡ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും.
06:25 PM (IST) Jul 23
ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട് ഉപയോഗം വര്‍ധിക്കാം. പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്.
06:11 PM (IST) Jul 23
നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതി ഡോ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ് സി എസ് ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്.
06:11 PM (IST) Jul 23
പാലക്കാട് കഞ്ചിക്കോട് ഗവൺമെന്‍റ് എച്ച്എസ്എസിൽ കായികാധ്യാപകന്‍ കുട്ടികളെ മര്‍ദിച്ച പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി
05:58 PM (IST) Jul 23
സി ജെ പി പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് എൻ എസ് എ അധികാരം നൽകിയതെന്ന റിപ്പോർട്ടുകൾ ദില്ലി പൊലീസ് നിഷേധിച്ചു. മൂന്ന് മാസത്തിലൊരിക്കൽ പുതുക്കുന്ന പതിവ് ഭരണപരമായ നടപടി മാത്രമാണെന്ന് പോലീസ് വ്യക്തമാക്കി
05:49 PM (IST) Jul 23
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത് യുഡിഎഫ് സർക്കാർ. എംആർ അജിത് കുമാറിനെ സസ്പെൻൻ്റ് ചെയ്തു കൊണ്ടാണ് ഉത്തരവ്.
05:42 PM (IST) Jul 23
05:35 PM (IST) Jul 23
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ. ‘നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ‘ എന്നതാണ് പുതിയ പരസ്യത്തിലെ വാചകം.
05:34 PM (IST) Jul 23
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപി നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു
04:47 PM (IST) Jul 23
ഒന്നരപ്പതിറ്റാണ്ടിലേറെയായി കേരളത്തില്‍ ജോലി ചെയ്ത് വരുന്ന അതിഥി തൊഴിലാളിയുടെയും കുടുംബത്തിന്‍റെയും, കേരളത്തിലൊരു വീടെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കുന്നു
04:44 PM (IST) Jul 23
സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ. സിപിഎം നേതാവ് പി കെ ശ്രീമതി തന്റെ അമ്മയായ പി കെ ശ്രീമതിയുടെ പെൻഷൻ വാങ്ങിയിട്ടില്ലെന്നും പേരിലെ സാമ്യം കൊണ്ട് ഉണ്ടാക്കുന്ന വിവാദമാണെന്നും അജിത് കുമാർ പറഞ്ഞു.
03:55 PM (IST) Jul 23
ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ (24/07/2026) മുതല്‍ വിതരണം ചെയ്യും.
03:42 PM (IST) Jul 23
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
03:36 PM (IST) Jul 23
ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം ഉടമയുടെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതി പിടിയിലായി
03:29 PM (IST) Jul 23
ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്ട്രയിലെ പൂനെയടക്കം അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായതോടെ ജനജീവിതം ദുസഹമായി. വരും മണിക്കൂറുകളിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
02:31 PM (IST) Jul 23
നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് എസ് എഫ് ഐ ലോക് ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി.
01:59 PM (IST) Jul 23
മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് വിമർശനം ഉയർന്നത്.
01:28 PM (IST) Jul 23
നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഡോക്ടർ എം കെ റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി.
01:24 PM (IST) Jul 23
അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ തങ്ങളുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യമാണ് പ്രതികൾ ഹൈക്കോടതിക്ക് മുന്നിൽ വെച്ചത്. വടിവാൾ സലിം ഉൾപ്പെടെയുള്ളവരുടെ വാദം, തങ്ങൾക്ക് ഈ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടായിരുന്നില്ല എന്നാണ്.
01:00 PM (IST) Jul 23
12:39 PM (IST) Jul 23
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണത്തെ ക്രൂരമായ തമാശയെന്ന് വിശേഷിപ്പിച്ച് സിജെപി. ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണിതെന്നും, ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും സിജെപി ആരോപിച്ചു.
12:29 PM (IST) Jul 23
ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പറഞ്ഞു.
12:07 PM (IST) Jul 23
ഒരു വർഷം മുൻപാണ് ഇവരുടെ മകൻ സിജോയ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
11:41 AM (IST) Jul 23
നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ സീനിയർ മാനേജറാണ് അനീഷ് മോഹൻ. കഴിഞ്ഞ പതിനാറ് വർഷമായി എൻഎച്ച്പിസിയിലെ ജീവനക്കാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്.
11:08 AM (IST) Jul 23
മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.