Published : Jun 29, 2026, 06:04 AM ISTUpdated : Jun 29, 2026, 11:57 PM IST

Malayalam News Live: സിബിഎസ്ഇ ത്രിഭാഷ നയത്തിൽ ഇളവ്; നിലവിൽ 10ാം ക്ലാസുകാർ മൂന്നു ഭാഷ നയം പിന്തുടരേണ്ടതില്ലെന്ന് നിർദേശം

Summary

സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

cbse

11:57 PM (IST) Jun 29

സിബിഎസ്ഇ ത്രിഭാഷ നയത്തിൽ ഇളവ്; നിലവിൽ 10ാം ക്ലാസുകാർ മൂന്നു ഭാഷ നയം പിന്തുടരേണ്ടതില്ലെന്ന് നിർദേശം

ജൂലൈ 1 മുതൽ 9–ാം ക്ലാസിൽ മൂന്നു ഭാഷകൾ നിർബന്ധമാണെന്നും ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്നുമായിരുന്നു അന്നു നിർദേശിച്ചിരുന്നത്. വിഷയം കോടതിയിലുൾപ്പെടെ എത്തിയതോടെ ഇളവു നൽകുന്നുവെന്ന സൂചന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയിരുന്നു

 

Read Full Story

11:36 PM (IST) Jun 29

തിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി, ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി

യുഡിഎഫ് വനിതാ കൗൺസിലർമാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് പരാതി. അതേസമയം ഇന്നുണ്ടായ കയ്യാങ്കളിയിൽ ബിജെപിയെ കൗൺസിലർമാർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

Read Full Story

10:58 PM (IST) Jun 29

കുട്ടനാട് എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; എംഎൽഎ മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ, നിഷേധിച്ച് റെജി ചെറിയാൻ

പോലീസ് എത്തുന്നതിനുമുമ്പ് അപകടസ്ഥലത്ത് നിന്ന് എംഎൽഎ പോയെന്നും എംഎൽഎയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് ആവശ്യപ്പെട്ടു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എംഎൽഎ വ്യക്തമാക്കി.

Read Full Story

10:09 PM (IST) Jun 29

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ ബ്ലേഡ് ഉപയോ​ഗിച്ച സംഭവം; എസ്എഫ്ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

എആർ ക്യാമ്പിലേക്ക് മാറ്റിയ നന്ദനെ കോടതിയിൽ ഹാജരാക്കും. സംഘർഷ കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്.

 

Read Full Story

09:41 PM (IST) Jun 29

കളിയാക്കി എന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ ചൂരൽ കൊണ്ടടിച്ച് അധ്യാപകൻ, മുഖത്തും കൈകൊണ്ട് അടിച്ചു, കേസെടുത്ത് വണ്ടൻമേട് പൊലീസ്

മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പോലീസ് കേസെടുത്തത്. പരാതിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.

 

Read Full Story

08:00 PM (IST) Jun 29

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ അനിൽ അക്കര; 2 പ്രധാന സ്ഥാനങ്ങൾ ഒരുമിച്ച് വഹിക്കുന്നത് പ്രായോഗികമല്ലെന്ന് വിശദീകരണം

അടാട്ട് പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ പി. ജെ. സണ്ണി പ്രസിഡന്റാകും. അതേ സമയം, 15 ആം വാർഡ് മെമ്പറായി അക്കര തുടരും.

Read Full Story

06:45 PM (IST) Jun 29

സന്ദീപിനെ അവശനിലയിൽ‌ കണ്ടെത്തിയത് ഇന്നലെ; മരണം കൊലപാതകമെന്ന് കണ്ടെത്തി, പ്രതികൾ‌ യുവതിയുടെ അച്ഛനും സുഹൃത്തും

മരണം മർദ്ദനമേറ്റെന്ന് പോസ്റ്റുമോട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സന്ദീപിനെ വീടിന് സമീപം അവശ നിലയിൽ കണ്ടെത്തിയത്. സംശയിക്കുന്ന മൂന്നു പേരെ രാവിലെ പിടികൂടിയിരുന്നു.

Read Full Story

06:05 PM (IST) Jun 29

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; വിശദമായ വാദം കേൾക്കാതെ പ്രതിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. 27 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഒൻപതാം പ്രതിയെ എന്ത് കൊണ്ട് കസ്റ്റഡിയിൽ ചോദിച്ചില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. പ്രതിയായ ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Read Full Story

04:43 PM (IST) Jun 29

ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് എസ്ഐടി

ബോർഡ് അംഗം എ അജികുമാറിനെയും പ്രതി ചേർത്തിട്ടുണ്ട്. 2019 ലെ ഗൂഢാലോചനയുടെ തുടർച്ചയാണ് 2025ലേതെന്ന് എസ്ഐടി പറയുന്നു.

Read Full Story

04:33 PM (IST) Jun 29

ഒൻപത് വയസുകാരന്റെ കൊലപാതകം; 17കാരൻ അറസ്റ്റിൽ, പ്രകൃതിവിരുദ്ധ പീഡനത്തിനിടെ കൊലപ്പെടുത്തിയെന്ന് മൊഴി

ഒൻപത് വയസുകാരന്റെ കൊലപാതകത്തിൽ 17കാരൻ അറസ്റ്റിൽ. തമിഴ്നാട്‌ പുതുക്കോട്ടയിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Read Full Story

04:07 PM (IST) Jun 29

വിവാഹം കഴിഞ്ഞാൽ 6 മാസം ഹണിമൂൺ കിട്ടാറുണ്ട്, ആരോ​ഗ്യവകുപ്പിന് അത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ; നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചക്കകം നടപടി

നഴ്സുമാരുടെ ആവശ്യം അം​ഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

Read Full Story

02:36 PM (IST) Jun 29

‌‌ദ ടെലഗ്രാഫ് മുൻ എഡിറ്ററുടെ വോട്ടവകാശം നിഷേധിച്ച സംഭവം; പ്രതിഷേധം ശക്തം, മൗനം തുടർന്ന് പശ്ചിമബംഗാൾ

ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പാസ്‌പോര്‍ട്ട് പുതുക്കാൻ കഴിയാത്തതിനാൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
Read Full Story

01:27 PM (IST) Jun 29

മംഗലാപുരത്ത് മലയാളി സ്വർണ വ്യാപാരിക്ക് നേരെ സിനിമാ സ്റ്റൈൽ കവർച്ച; 20 ലക്ഷത്തിന്റെ സ്വർണം കവർന്നു

സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് കവർച്ച. പയ്യന്നൂർ സ്വദേശിയായ വികാസും കുടുംബവുമാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്തിയത്.

Read Full Story

01:23 PM (IST) Jun 29

കരിപ്പൂർ സ്വർണക്കടത്ത് കേസ്; ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌, നാട്ടിലെത്തിക്കാൻ ശ്രമം

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി ജാഫർ, മൂർഖനാട് കൊളത്തൂർ സ്വദേശി ശംസുദ്ധീൻ എന്നിവരാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി

Read Full Story

12:48 PM (IST) Jun 29

കീഴാറ്റൂർ വയൽക്കിളി സമരം - നിർണായക കോടതി വിധി, സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

കണ്ണൂർ കീഴാറ്റൂർ വയൽക്കിളി സമരത്തിൽ അറസ്റ്റിലായ സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പ്രതികളെയും തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2018-ൽ ദേശീയപാത ബൈപ്പാസിനായി വയൽ നികത്താൻ ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനായിരുന്നു കേസ്.
Read Full Story

12:33 PM (IST) Jun 29

ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന; വിമർശനവുമായി ഇ ഡി

സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണെന്നും, നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങൾ അണികൾക്കുള്ള സിഗ്നലായിരുന്നുവെന്നും ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Read Full Story

12:16 PM (IST) Jun 29

'വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായി', ഊരാളുങ്കലിൽ യുഡിഎഫിന്‍റെ യു ടേണിനെ സ്വാഗതം ചെയ്ത് വാസവൻ; 'സഹകരണ മേഖലയ്ക്ക് ഊരാളുങ്കൽ അഭിമാനം'

ഊരാളുങ്കൽ സൊസൈറ്റിയുടെ നിർമാണ നിലവാരത്തിൽ യുഡിഎഫ് നിലപാട് മാറ്റിയതിനെ മുൻ സഹകരണ മന്ത്രി വി എൻ വാസവൻ സ്വാഗതം ചെയ്തു. മുൻപ് വിമർശിച്ചവർ ഇപ്പോൾ ഊരാളുങ്കലിന്റെ മികവ് അംഗീകരിക്കുന്നത് സഹകരണ മേഖലയ്ക്ക് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു

Read Full Story

11:46 AM (IST) Jun 29

ചിറ്റാറിലെ സന്ദീപിന്റെ മരണം - കസ്റ്റഡിയിലുള്ള മൂന്ന് പേർക്കെതിരെ കേസ്; വാഹനത്തിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി

മൂന്ന് പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. പ്രതികൾ നായാട്ട് സംഘത്തിൽ പെട്ടവരെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്.

Read Full Story

11:33 AM (IST) Jun 29

തൃശൂരിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർഥിനി ചാടി മരിച്ചു

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി ചാടി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് ആണ് മരിച്ചത്

Read Full Story

10:50 AM (IST) Jun 29

അയോധ്യ ക്ഷേത്രക്കൊള്ള; അന്വേഷണം സംഘപരിവാർ നേതാക്കളിലേക്ക്, ചമ്പത് റായിയെ ചോദ്യം ചെയ്തു

അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചമ്പത് റായിയുടെ വിശദമായ മൊഴിയെടുത്തത്.

Read Full Story

10:46 AM (IST) Jun 29

സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം, പഠിക്കട്ടേയെന്ന് മുഖ്യമന്ത്രി; പാവപ്പെട്ടവരോട് വീറും വാശിയും കാണിക്കരുതെന്ന് പിണറായി

എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതിയെ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. എന്നാൽ, ഗുണഭോക്തൃ പട്ടികയിൽ അപാകതകളുണ്ടെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികൾ ഉണ്ടാകൂ എന്നും മുഖ്യമന്ത്രി വി.ഡി സതീശൻ മറുപടി നൽകി

Read Full Story

10:31 AM (IST) Jun 29

പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ നിയമസഭയിൽ; 'കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ല'

കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പിഎം ശ്രീ ഒപ്പിട്ടാൽ152 ബ്ലോക്കുകളിൽ 34 സ്കൂളുകൾക്ക് ഓരോ കോടി രൂപ കിട്ടുമായിരുന്നുവെന്നും മന്ത്രി

Read Full Story

10:08 AM (IST) Jun 29

സെഷെൽസിന്‍റെ സുവർണ ജൂബിലി ദേശീയ ദിന പരേഡിൽ മുഖ്യാതിഥിയായി മോദി, ഇന്ത്യൻ സമൂഹത്തെയും കാണും; 'സമുദ്ര സുരക്ഷക്കും സമാധാനത്തിനും ഒന്നിച്ചു നീങ്ങാം'

പ്രധാനമന്ത്രി നരേന്ദ്ര മോദി സെഷെൽസിന്‍റെ സുവർണ്ണ ജൂബിലി ദേശീയ ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പരമോന്നത ബഹുമതിയായ 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' ഏറ്റുവാങ്ങിയ അദ്ദേഹം, സമുദ്ര സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു

Read Full Story

10:06 AM (IST) Jun 29

ചർച്ച പൊളിഞ്ഞു, തൃശ്ശൂരിൽ സമരം ശക്തമാക്കി നഴ്സുമാർ, ഇന്ന് കളക്ടറേറ്റ് മാർച്ച്

സമരത്തിന്റെ ഭാഗമായി ഇന്ന് തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അറിയിച്ചു. ശമ്പള വർധന സംബന്ധിച്ച് തൃശ്ശൂർ അതിരൂപതയുമായി ഇന്നലെ നടന്ന ചർച്ച ഫലമാകാതിരുന്നതോടെയാണ് പ്രതിഷേധം ശക്തമായത്.

Read Full Story

09:22 AM (IST) Jun 29

ലഹരിയുടെ ഉറവിടം തേടി 'ഓപ്പറേഷൻ തൂഫാൻ', ബംഗളൂരു തന്നെ പ്രധാനകേന്ദ്രം; വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ജൂലൈ രണ്ടാം വാരമെന്ന് റവാഡ ചന്ദ്രശേഖർ

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ലഹരിയുടെ പ്രധാന ഉറവിടം ബംഗളൂരുവാണെന്ന് പോലീസ് കണ്ടെത്തി. ആന്ധ്ര-ഒറീസ അതിർത്തിയിൽ നിന്ന് കഞ്ചാവ് എത്തുന്നതായും തായ്‌ലൻഡ്, കംബോഡിയ തുടങ്ങിയ വിദേശ രാജ്യങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വെളിപ്പെടുത്തി

Read Full Story

09:04 AM (IST) Jun 29

അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോയ യുവാവിന്‍റെ ദുരൂഹ മരണം, പെൺകുട്ടിയുടെ 2 ബന്ധുക്കൾ കസ്റ്റഡിയിൽ; കൊലപാതകമെന്ന് സംശയം

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചിറ്റാർ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ചിറ്റാർ സ്വദേശിയായ സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Full Story

08:51 AM (IST) Jun 29

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം, ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി; പലർക്കും വാടകക്ക് കൊടുക്കാറുണ്ടെന്ന് മറുപടി

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം സംഘടിപ്പിച്ചതിൽ രാഷ്ട്രീയ വിവാദം. സംഭവത്തിൽ സ്ഥാപനത്തിന്റെ ചുമതലക്കാരോട് കെപിസിസി വിശദീകരണം തേടിയിട്ടുണ്ട്. പല സംഘടനകൾക്കും ഹാൾ വാടകയ്ക്ക് നൽകാറുണ്ടെന്നാണ് അധികൃതരുടെ മറുപടി

Read Full Story

08:33 AM (IST) Jun 29

സിപിഎം പിന്തണയില്ല, തിരുവനന്തപുരം കോർപറേഷനിലെ 'അവിശ്വാസ' നീക്കത്തിൽ നിന്ന് പിന്മാറി യുഡിഎഫ്; സുഗതന്‍റെ രാജിക്കായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും

കാപ്പ കേസിൽ കൗൺസിലർ ജയിലിലായ പശ്ചാത്തലത്തിൽ തിരുവനന്തപുരം കോർപറേഷനിലെ അവിശ്വാസ പ്രമേയ നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറി. സിപിഎം പിന്തുണ നൽകാത്തതിനെ തുടർന്നാണ് പിന്മാറ്റം. ഇതോടെ നേരിയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ബിജെപിക്ക് ആശ്വാസമായെങ്കിലും, കൗൺസിലറുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്

Read Full Story

07:39 AM (IST) Jun 29

'ഒരു കാരണവശാലും അവധിയില്ല', ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്, കേരളത്തിലെ ജലോത്സവ സീസണ് തുടക്കമാകും; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ചുകൊണ്ട് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് പമ്പയാറ്റിൽ നടക്കും. രാജപ്രമുഖൻ ട്രോഫിക്കായി ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ നിരവധി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. പ്രാദേശിക അവധി അനുവദിക്കാത്തതിലെ പ്രതിഷേധം ശക്തമാണ്

Read Full Story

07:10 AM (IST) Jun 29

ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു, അമേരിക്ക - ഇറാൻ സംഘർഷം അവസാനിക്കുന്നു, ഇരുപക്ഷവും ധാരണയായെന്ന് സൂചന; ദോഹയിൽ നാളെ ചർച്ച?

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ അമേരിക്ക-ഇറാൻ സംഘർഷം അവസാനിക്കുന്നതായി സൂചന. നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതായും, സംഘർഷം ലഘൂകരിക്കാൻ ഖത്തറിലെ ദോഹയിൽ സമാധാന ചർച്ചകൾ നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്

Read Full Story

06:55 AM (IST) Jun 29

ഇഡിയെ ആക്രമിച്ച കേസിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല, പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് വാദിച്ചത്; സർക്കാരിന്‍റെ പ്രതികാര നടപടിയല്ലെന്നും ഗീനാകുമാരി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അനുകൂല നിലപാടെടുത്തെന്ന പേരിൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റിയതിൽ പ്രതികരിച്ച് ഗീനാകുമാരി. താൻ പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് വാദിച്ചതെന്നും ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇത് സർക്കാരിന്റെ പ്രതികാര നടപടിയായി കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി

Read Full Story

More Trending News