ഒൻപത് വയസുകാരന്റെ കൊലപാതകത്തിൽ 17കാരൻ അറസ്റ്റിൽ. തമിഴ്നാട്‌ പുതുക്കോട്ടയിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ചെന്നൈ: ഒൻപത് വയസുകാരന്റെ കൊലപാതകത്തിൽ 17കാരൻ അറസ്റ്റിൽ. തമിഴ്നാട്‌ പുതുക്കോട്ടയിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടി തിരിച്ചുവന്നില്ല. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ നാട്ടുകാരനായ 17കാരനൊപ്പം കുട്ടി പോയതായി അറിഞ്ഞു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 17കാരൻ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനിടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് 17കാരൻ മൊഴി നൽകി.

YouTube video player