ജൂലൈ 1 മുതൽ 9–ാം ക്ലാസിൽ മൂന്നു ഭാഷകൾ നിർബന്ധമാണെന്നും ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്നുമായിരുന്നു അന്നു നിർദേശിച്ചിരുന്നത്. വിഷയം കോടതിയിലുൾപ്പെടെ എത്തിയതോടെ ഇളവു നൽകുന്നുവെന്ന സൂചന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയിരുന്നു 

ദില്ലി: ത്രിഭാഷാ നയത്തിൽ ഇളവു വരുത്തി സിബിഎസ്ഇ. പുതിയ നിർദേശം അനുസരിച്ചു നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്നവർക്കു മൂന്നു ഭാഷ നയം പിന്തുടരേണ്ടതില്ല. നിലവിൽ 7, 8, 9 ക്ലാസുകളിൽ പഠിക്കുന്നവർ 10–ാം ക്ലാസിലെ ബോർഡ് പരീക്ഷയിൽ മൂന്നാമത്തെ ഭാഷയ്ക്കു പരീക്ഷ എഴുതേണ്ടതില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. പുതിയ അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ ത്രിഭാഷാ നയം നടപ്പാക്കി സിബിഎസ്ഇ ഉത്തരവിറക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനു പിന്നാലെ ഒൻപതിലും ഇതു നടപ്പാക്കി മേയ് 15ന് ഇറക്കിയ ഉത്തരവ് വ്യാപക പ്രതിഷേധത്തിനും എതിർപ്പിനും കാരണമായതോടെയാണു സിബിഎസ്ഇയുടെ പിൻമാറ്റം. ജൂലൈ 1 മുതൽ 9–ാം ക്ലാസിൽ മൂന്നു ഭാഷകൾ നിർബന്ധമാണെന്നും ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്നുമായിരുന്നു അന്നു നിർദേശിച്ചിരുന്നത്. വിഷയം കോടതിയിലുൾപ്പെടെ എത്തിയതോടെ ഇളവു നൽകുന്നുവെന്ന സൂചന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയിരുന്നു.