LIVE NOW
Published : Oct 29, 2026, 06:19 AM ISTUpdated : Oct 29, 2026, 10:10 PM IST

Malayalam News Live: തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ് - എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അറസ്റ്റിൽ

Summary

ചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതി അനുമതി ലഭിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.

SI arrest

10:10 PM (IST) Oct 29

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ് - എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അറസ്റ്റിൽ

സിസിടിവി ദൃശൃങ്ങൾ പരിശോധിച്ചതിലൂടെയാണ് എസ്ഐ ആണ് ലഹരിമരുന്ന് മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചിരുന്നു.

Read Full Story

09:51 PM (IST) Oct 29

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച് കാർ കത്തിച്ചു; സംഭവം പുലർച്ചെ ഒരുമണിയോടെ, പ്രതികൾക്കായി അന്വേഷണമാരംഭിച്ച് പൊലീസ്

ആക്രമണത്തിൽ പരിക്കേറ്റ പ്രദീപ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് കൈകൾക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Read Full Story

09:47 PM (IST) Oct 29

ആലുവയിൽ സ്ക്രാപ്പ് കടയിൽ‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ഫയർഫോഴ്‌സ് തീ അണയ്ക്കുന്നതിനായി ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തുറക്കാൻ നോക്കുന്നതിനിടെ അപകടമുണ്ടായി എന്നാണ് പ്രാഥമിക വിവരം.

Read Full Story

09:21 PM (IST) Oct 29

മമ്മൂട്ടിയുടെ വീട്ടിലെ സന്ദർശനം - 'ക്ഷണിച്ചിട്ടാണ് പോയത്, നടത്തിയത് ജനാധിപത്യപരമായ സംവാദം' - സൈബറാക്രമണത്തിനെതിരെ എം വിജിൻ

വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കണമെന്നും എം വിജിൻ ചൂണ്ടിക്കാട്ടി. മമ്മൂട്ടിക്കൊപ്പം ഉള്ള വീഡിയോ പങ്കുവെച്ചാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Read Full Story

08:48 PM (IST) Oct 29

മന്ത്രിമാർക്കും എംഎൽഎമാർക്കും മാത്രമല്ല, സന്തോഷം തദ്ദേശ ജനപ്രതിനിധികൾക്കും; ഓണറ്റേറിയം കൂട്ടാൻ തീരുമാനം, ജനുവരിയിൽ പുതിയ തുക ലഭ്യമാക്കുമെന്ന് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കി. ഇതിനു പിന്നാലെ തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ജനുവരി മുതൽ വർധിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി

Read Full Story

08:34 PM (IST) Oct 29

ജന്തർ മന്തറിനെ ബിനാലെ വേദിയായി തെരഞ്ഞെടുത്ത് കേന്ദ്രസർക്കാർ; ഇത്തവണ 20 രാജ്യങ്ങളിലെ കലാകാരൻമാരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ

2023 ൽ നടന്ന ഇന്ത്യ ബിനാലെയ്ക്ക് ചെങ്കോട്ടയായിരുന്നു വേദി. ഇത്തവണ 20 രാജ്യങ്ങളിലെ കലാകാരൻമാരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.

Read Full Story

08:18 PM (IST) Oct 29

പട്ടാഴിയിലേത് തട്ടിക്കൊണ്ടുപോകലല്ല, വാത്സല്യത്തോടെ കുട്ടിയോട് വിശേഷം ചോദിച്ചതാണെന്ന് കുടുംബം; വിശദീകരണവുമായി പൊലീസും

പരാതിക്ക് കാരണമായ കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പട്ടാഴിയിൽ ബന്ധുവീട്ടിൽ വന്ന കുടുംബമായിരുന്നു. കുട്ടിയെ കണ്ടപ്പോൾ വാത്സല്യത്തോടെ വിശേഷം ചോദിച്ചതാണെന്ന് കാറിലുണ്ടായിരുന്ന കുടുംബം പൊലീസിനെ അറിയിച്ചു.

Read Full Story

08:18 PM (IST) Oct 29

ഗ്യാനേഷിന്‍റെ പ്രതീകാത്മക പരസ്യ വിചാരണക്കൊരുങ്ങി ഇന്ത്യ സഖ്യം, പ്രമേയം ഖർഗെ അവതരിപ്പിക്കും, രാഹുൽ മറുപടി, 'സ്പീക്കർ' മീരാ കുമാർ വിധി പ്രഖ്യാപിക്കും

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം നാളെ പ്രതീകാത്മക വിചാരണ നടത്തും. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന വിചാരണയിൽ മീരാ കുമാർ സ്പീക്കറാകും. അതേസമയം, നവംബർ ഒന്നിന് നടക്കുന്ന മഹാറാലി ദീപാവലി പ്രമാണിച്ച് മാറ്റിവെക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു

Read Full Story

07:57 PM (IST) Oct 29

സമരകേന്ദ്രം പദവി നഷ്ടമായ ജന്തർ മന്തറിന് പുതിയ നിയോഗം, ഇനി 'ഇന്ത്യ ബിനാലെ' വേദി; കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ തീരുമാനം

ദില്ലിയിലെ പ്രശസ്ത സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് അടുത്തിടെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നടത്തുന്ന 'ഇന്ത്യ ബിനാലെ'യുടെ വേദിയായി ജന്തർ മന്തറിനെ തെരഞ്ഞെടുത്തു

Read Full Story

06:54 PM (IST) Oct 29

മന്ത്രിമാരുടെയും എംഎൽഎമാരുടെയും സാലറി വർധിപ്പിച്ച നടപടി അംഗീകരിക്കില്ല, സ്വീകരിക്കില്ല; മുഴുവൻ ശമ്പളവും മണ്ഡലത്തിലെ ജനങ്ങൾക്ക് - രാജീവ്‌ ചന്ദ്രശേഖർ

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ച സർക്കാർ നടപടിയെ തള്ളി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. വർധിപ്പിച്ച ശമ്പളം സ്വീകരിക്കില്ലെന്നും അലവൻസുകൾ നേമം മണ്ഡലത്തിലെ ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story

06:42 PM (IST) Oct 29

ഇന്ത്യാ സഖ്യത്തിന്റെ മോക്ക് പാർലമെന്റിനെ പ്രതിരോധിക്കാൻ ബദൽ പരിപാടിയുമായി 'സിറ്റിസൺ ഫോർ ഡെമോക്രസി', ബിജെപി പിന്തുണയോടെയെന്ന് സൂചന

ഇന്ത്യാ സഖ്യത്തിന്റെ മോക്ക് പാർലമെന്റിനെ പ്രതിരോധിക്കാൻ 'സിറ്റിസൺ ഫോർ ഡെമോക്രസി' ബദൽ പരിപാടി സംഘടിപ്പിക്കുന്നു. ബിജെപി പിന്തുണയുണ്ടെന്നാണ് സൂചന. കോൺഗ്രസ് എംപിമാരുടെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടാൻ ലക്ഷ്യമിടുന്നതാണ് പരിപാടിയെന്നാണ് അവകാശവാദം

Read Full Story

06:13 PM (IST) Oct 29

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസ നടപടി, ഹ്രസ്വകാല കരാറുകൾ വഴി 131.26 കോടിയുടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 131.26 കോടി രൂപയുടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വേനൽക്കാലത്തേക്ക് ജലം കരുതിവയ്ക്കുന്നതിന്റെ ഭാഗമായി രാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് വൈദ്യുതി വാങ്ങുക

Read Full Story

06:09 PM (IST) Oct 29

മത്സ്യത്തൊഴിലാളികളുടെ ബോട്ട് ആക്രമിച്ചതായി പരാതി; വലകളും ജിപിഎസ് ഉപരണങ്ങളും നശിപ്പിച്ചു, പരാതി തമിഴ്നാട് ബോട്ടുകളിലെത്തിയവർക്കെതിരെ

വലകൾ, ജിപിഎസ് ഉപകരണങ്ങൾ തുടങ്ങിയ സാമഗ്രികൾ നശിപ്പിച്ചെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Read Full Story

05:34 PM (IST) Oct 29

കായിക മേളയിലെ പുഴു വിവാദം - ആരോപണമുന്നയിച്ച കായിക അധ്യാപകൻ റിമാൻഡിൽ; രാഷ്ട്രീയ പശ്ചാത്തലത്തിൽ തർക്കം രൂക്ഷം

കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ കായിക അധ്യാപകൻ ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്ത് റിമാൻഡ് ചെയ്തു. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലത്തെച്ചൊല്ലി സി പി എമ്മും കോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമായി

Read Full Story

05:18 PM (IST) Oct 29

ഒളിക്യാമറ വിവാദത്തിൽ സിദ്ധരാമയ്യയ്ക്ക് കർണാടക സിസിബിയുടെ ക്ലീൻ ചിറ്റ്; വീഡിയോ വ്യാജമെന്ന് കണ്ടെത്തൽ

കർണാടകയിലെ ഒളിക്യാമറ വിവാദത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സിസിബി ക്ലീൻ ചിറ്റ് നൽകി. പ്രചരിച്ച വീഡിയോ വ്യാജമാണെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി

Read Full Story

05:09 PM (IST) Oct 29

കരമന കൂടത്തിൽ കൊലപാതക കേസ് - പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്വത്ത് തട്ടിയെടുക്കാൻ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

Read Full Story

05:08 PM (IST) Oct 29

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം - കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ, പൊലീസിന് സൂചന കിട്ടിയത് തെളിവെടുപ്പിനിടെ

അമ്മയുടെ സുഹൃത്തിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതിയായ അമ്മയുടെ അടുത്ത സുഹൃത്താണ് ഇഗ്നേസിയസ്. പ്രതിക്ക് കുട്ടികളുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

Read Full Story

04:41 PM (IST) Oct 29

ഒറ്റക്കെട്ടായി നിയമസഭ, 8 വർഷങ്ങൾക്ക് ശേഷം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന ബിൽ പാസാക്കി; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭ ഒറ്റക്കെട്ടായി പാസാക്കി. എട്ടു വർഷത്തിന് ശേഷമാണ് ഈ ശമ്പള വർധനവ് നടപ്പിലാക്കുന്നത്. ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Read Full Story

03:45 PM (IST) Oct 29

സരൾ ബിൽ; സരൾ ബില്ല് എന്നാണ് പേരെങ്കിലും കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ, രൂക്ഷ വിമർശനം

കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Read Full Story

03:23 PM (IST) Oct 29

ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു; ആലപ്പുഴയിൽ പ്ലസ് വിദ്യാർത്ഥിക്ക് മർദനമേറ്റതിന് പിന്നിൽ വിദ്യാർത്ഥിനിയുടെ ക്വട്ടേഷനെന്ന് കുടുംബം

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത മറ്റൊരു 19കാരന്റെ നിർദേശപ്രകാരമാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ മറ്റ് 16 വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത് എന്ന് മർദനമേറ്റ കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.

Read Full Story

02:15 PM (IST) Oct 29

വയലിലേക്ക് പഴകിയ മത്സ്യമാലിന്യം തള്ളി, വഴിനടക്കാനാവാതെ പ്രദേശവാസികൾ; 10,000 രൂപ പിഴ ചുമത്തി വണ്ടൂര്‍ പഞ്ചായത്ത്

വയലിലേക്ക് പഴകിയ മത്സ്യമാലിന്യം തള്ളിയ സംഭവത്തില്‍ വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്തി വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍.

Read Full Story

01:58 PM (IST) Oct 29

വോഡഫോണ്‍ കമ്പനയുടെ വെയര്‍ഹൗസില്‍ നിന്ന് കവര്‍ന്നത് ഒരു ലക്ഷം രൂപയുടെ ചെമ്പ് കമ്പികള്‍, ജീവനക്കാരന്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

ഒരു ലക്ഷത്തോളം രൂപ വില വരുന്ന ടവര്‍ നിര്‍മാണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 50 എംഎമ്മിന്‍റെ 300 മീറ്റര്‍ നീളം വരുന്ന കോപ്പര്‍ വയര്‍ മോഷണം നടത്തിയ കേസില്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ പിടിയിൽ

Read Full Story

01:43 PM (IST) Oct 29

നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന്; കാലാവധി കഴിഞ്ഞോയെന്ന് സംശയമെന്ന് ആരോ​ഗ്യ മന്ത്രി; പരിശോധിക്കാൻ മെഡിക്കൽ ബോർഡ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞോയെന്ന് സംശയമെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. 2021ൽ വാങ്ങിയ മരുന്നിൻ്റെ കാലാവധി 2023 മെയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു

Read Full Story

01:10 PM (IST) Oct 29

ഇപി ജയരാജൻ്റെ ഭാര്യക്കെതിരെ ആരോപണം; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, ഇപി ശ്യാംജിത്തിനെതിരെ നിയമനടപടിയുമായി വൈദേകം മാനേജ്മെൻ്റ്

സിപിഎം നേതാവ് ഇപി ജയരാജൻ്റെ സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിനെതിരെ നിയമനടപടിയുമായി വൈദേകം മാനേജ്മെൻ്റ്. ഒരു കോടി രൂപ നഷ്sപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു

Read Full Story

01:07 PM (IST) Oct 29

സ്വർണവും പണവും കൈക്കലാക്കി, കൂടാതെ മർദനവും; സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ ക്രൂരമായി അക്രമിച്ച പ്രതി ഒളിവിൽ പോയത് 14 കൊല്ലം, അറസ്റ്റ് ചെയ്ത് പൊലീസ്

സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

Read Full Story

12:36 PM (IST) Oct 29

'തെരഞ്ഞെടുപ്പ് നടത്തി യൂണിയൻ രൂപീകരിക്കണം', ആവശ്യത്തില്‍ നിന്ന് പിന്മാറാതെ ജാമിയ മിലിയയിലെ വിദ്യാർത്ഥികൾ;'സർവകലാശാല അടച്ചത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'

തെരഞ്ഞെടുപ്പ് നടത്തി വിദ്യാർത്ഥി യൂണിയൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ സമരം തുടരുമ്പോൾ സർവകലാശാല അടച്ച അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

Read Full Story

12:33 PM (IST) Oct 29

വഖഫ് ബോർഡ് പുനഃസംഘടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് സമസ്ത ഇകെ വിഭാഗം നേതാക്കൾ, വിഡി സതീശൻ്റെ താല്പര്യ പ്രകാരം കൂടിക്കാഴ്ചയെന്ന് നേതൃത്വം

വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിനിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കൾ. സമസ്ത ഇകെ വിഭാഗം നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്

Read Full Story

11:47 AM (IST) Oct 29

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെയുണ്ടായ അപകടത്തിൽ‌ ഡ്രൈവർ‌ക്കായി തെരച്ചിൽ തുടരുന്നു.

Read Full Story

11:24 AM (IST) Oct 29

ചേരാനല്ലൂർ ബെൻസ് അപകടം; നീതി കിട്ടിയില്ലെന്ന് ജയ ബാലകൃഷ്ണൻ്റെ കുടുംബം, 'രക്ഷപ്പെടാനുള്ള എല്ലാ അടവും ജഡ്ജി പയറ്റുന്നുണ്ട്'

ചേരാനല്ലൂർ വാഹനാപകടത്തിൽ 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി ജയ ബാലകൃഷ്ണൻ്റെ കുടുംബം

Read Full Story

10:57 AM (IST) Oct 29

ചേരാനല്ലൂർ വാഹനാപകടം - 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നിർദേശം

ചേരാനല്ലൂർ വാഹനാപകടത്തിൽ 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജ്യാമാപേക്ഷ പരിഗണിക്കുകയായിരുന്നു.

Read Full Story

10:26 AM (IST) Oct 29

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; പ്രതിഷേധവുമായി മാതാപിതാക്കൾ

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിൽ എന്ന് ആരോപണം. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചു എന്നാണ് വിദ്യാർഥികൾ പറയുന്നത്.

Read Full Story

10:23 AM (IST) Oct 29

പ്രണയവും പിന്നാലെ വിവാഹവും, മാസങ്ങൾക്ക് ശേഷം കുടുംബത്തെ ഞെട്ടിച്ചുകൊണ്ട് മരണം; നവവധുവിന്‍റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

ത്സാർഖണ്ഡിൽ നവവധുവായ പിങ്കി മഹ്തോയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും ഭർതൃവീട്ടുകാരെയും അറസ്റ്റ് ചെയ്ത് പൊലീസ്.

Read Full Story

10:12 AM (IST) Oct 29

കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിന് പിന്നാലെ കായിക അധ്യാപകനെ സസ്പെൻഡ് ചെയ്തു

കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകൻ ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തു

Read Full Story

10:10 AM (IST) Oct 29

`പ്രധാനമന്ത്രിയെ പുരി ഭീഷണിപ്പെടുത്തിയോ'; ഹർദീപ് സിം​ഗ് പുരിക്ക് വീണ്ടും രാജ്യസഭ സീറ്റ് നൽകിയ നടപടിയെ പരിഹസിച്ച് കോൺഗ്രസ്

ഹർദീപ് സിം​ഗ് പുരിക്ക് വീണ്ടും രാജ്യസഭ സീറ്റ് നൽകിയ ബിജെപി നടപടിയെ പരിഹസിച്ച് കോൺഗ്രസ്. പ്രധാനമന്ത്രിയെ പുരി ഭീഷണിപ്പെടുത്തിയോ അതോ ഇരുവരെയും ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു.

Read Full Story

09:55 AM (IST) Oct 29

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; നിയമസഭയിൽ ചോദ്യവുമായി വി മുരളീധരൻ, മറുപടി നൽകി മന്ത്രി പികെ ബഷീർ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിയമസഭയിൽ മറുപടി നൽകി മന്ത്രി പികെ ബഷീർ. ബിജെപി അംഗങ്ങളുടെ ചോദ്യങ്ങൾക്കാണ് പികെ ബഷീർ മറുപടി നൽകിയത്.

Read Full Story

09:21 AM (IST) Oct 29

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ; താനാണ് കെപിസിസി അധ്യക്ഷനാകാൻ പൂർണ്ണമായും യോഗ്യൻ

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് കോൺ​ഗ്രസിൻ്റെ മുതിർന്ന നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ. പ്രധാന സ്ഥാനത്തുള്ളവരെല്ലാം ഈ സമുദായത്തിൽ നിന്നാണെന്നാണ് കാരണമായി പറയുന്നതെന്നും ഉണ്ണിത്താൻ

Read Full Story

09:05 AM (IST) Oct 29

കന്നുകാലികളെ വെടിവച്ചു കൊല്ലും, ഇറച്ചി കടത്തും; ക്രമിനൽ സംഘത്തിലെ പ്രതി പിടിയിൽ

കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രതി പോലീസ് പിടിയിൽ.

Read Full Story

08:52 AM (IST) Oct 29

നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യആവശ്യത്തിന് ഉപയോഗിച്ചെന്ന കേസ്; ബിഎൽഎം കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ അറസ്‌റ്റിൽ

നിക്ഷേപകരുടെ പണമെടുത്ത് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന കേസിൽ ബിഎൽഎം കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ അറസ്‌റ്റിൽ. ചെന്നൈയിൽ നിന്നാണ് അറസ്‌റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സംഘമാണ് അറസ്‌റ്റ് ചെയ്തത്

Read Full Story

More Trending News