പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത മറ്റൊരു 19കാരന്റെ നിർദേശപ്രകാരമാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ മറ്റ് 16 വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത് എന്ന് മർദനമേറ്റ കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.
ആലപ്പുഴ: ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥികൾ സഹപാഠിയെ കൂട്ടത്തോടെ മർദിച്ച സംഭവത്തിന് പിന്നിൽ പ്രണയം നിരസിച്ചതിനെ തുടർന്നുള്ള ക്വട്ടേഷനെന്ന് ആരോപണം. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത മറ്റൊരു 19കാരന്റെ നിർദേശപ്രകാരമാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ മറ്റ് 16 വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത് എന്ന് മർദനമേറ്റ കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. എന്നാൽ കൊട്ടേഷൻ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് ഹരിപ്പാട് പോലീസ് പറഞ്ഞു. മർദ്ദനവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട്16 വിദ്യാർഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു .മർദ്ദനത്തിന് നേതൃത്വം നൽകിയ 16 വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതരും അറിയിച്ചു.
‘’എന്‍റെ മകൻ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയാണ്. ഈ കഴിഞ്ഞ 15ാം തീയതി എന്‍റെ മകനെ അതേ സ്കൂളിൽ പ്ലസ് വണ്ണിൽ പഠിക്കുന്ന പത്ത് പതിനെട്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു ക്ലാസ് മുറിയിലിട്ട് മാരകമായി പരിക്കേൽപിച്ചു. എന്‍റെ മകന്‍റെ സ്കൂളിൽ തന്ന പഠിക്കുന്ന ഒരു പെണ്‍കുട്ടിയും 19 വയസുകാരനായ മറ്റൊരു വിദ്യാര്‍ത്ഥിയും ചേര്‍ന്ന് കൊടുത്ത ക്വട്ടേഷന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയും കുട്ടികള്‍ ചേര്‍ന്ന് എന്‍റെ മകനെ മാരകമായി പരിക്കേൽപിച്ചത്. ആ പെണ്‍കുട്ടിക്ക് എന്‍റെ മകനോട് ക്രഷ് ഉണ്ടായിരുന്നു. എന്‍റെ മകൻ അത് നിരസിച്ചതിനെ തുടര്‍ന്നാണ് ഈ ക്വട്ടേഷൻ കൊടുത്തിരിക്കുന്നത്. വളരെ മാരകമായി പരിക്കാണ് എന്‍റെ കുഞ്ഞിനുണ്ടായിരിക്കുന്നത്. കഴുത്തിൽ ബെൽറ്റിട്ടിരിക്കുകയാണ്. ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. തലയ്ക്കും മുഖത്തും പുറത്തുമാണ് ഏറ്റവുമധികം പരിക്ക്. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്തിട്ടുണ്ട്.'' മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പ്രതികരണമിങ്ങനെ.




